അമ്മ നല്‍കിയ വാച്ചിനെ കുറിച്ച് വാചാലനായി നടന്‍ ധനുഷ്. ദുബായ് വാച്ച് വീക്കില്‍ പങ്കെടുക്കുന്നതിനിടെയാണ് നൂറ് രൂപയില്‍ താഴെ മാത്രം വിലയുള്ള തന്റെ പ്രിയപ്പെട്ട വാച്ചിനെ കുറിച്ച് ധനുഷ് സംസാരിച്ചത്. വാച്ചുകളോടുള്ള ഇഷ്ടത്തിന് പ്രചോദനമായ വാച്ച് ബ്രാന്‍ഡ് ഏതാണെന്ന ചോദ്യത്തിനോട് പ്രതികരിച്ചാണ് നടന്‍ സംസാരിച്ചത്.
”ഞാന്‍ വളരെ സാധാരണമായ ഒരു പശ്ചാത്തലത്തില്‍ നിന്നാണ് വരുന്നത്. അതിനാല്‍ ബാറ്ററി തീര്‍ന്നാല്‍ വാച്ചിന്റെ ഉപയോഗം കഴിയും. അത് പല നിറങ്ങളില്‍ ഉണ്ടായിരുന്നു. എന്റെ സഹോദരിമാരും ഞാനും വയലറ്റ്, മഞ്ഞ, പച്ച നിറങ്ങളില്‍ നിന്ന് തിരഞ്ഞെടുത്തു… അത് വളരെ തിളക്കമുള്ളതും ആകര്‍ഷകവുമായിരുന്നു. ബാറ്ററി തീര്‍ന്നാലും ഞാന്‍ ആ വാച്ച് കെട്ടി സ്‌കൂളില്‍ പോകുമായിരുന്നു.”
”അത് സമയം കാണിക്കുന്നത് നിര്‍ത്തിയിട്ടും ഞാന്‍ അത് ധരിക്കുമായിരുന്നു. എനിക്ക് ആ വാച്ചിനോട് ശരിക്കും പ്രണയമായിരുന്നു” എന്നാണ് ധനുഷ് പറയുന്നത്. മാത്രമല്ല, പ്രവര്‍ത്തിക്കുന്നില്ലെങ്കിലും ആ വാച്ച് ഇപ്പോഴും തന്റെ വീട്ടില്‍ ഒരു പെട്ടിയില്‍ ഭദ്രമായി സൂക്ഷിച്ചുവെച്ചിട്ടുണ്ടെന്നും ധനുഷ് കൂട്ടിച്ചേര്‍ത്തു.
അതേസമയം, ‘തേരെ ഇഷ്‌ക് മേം’ എന്ന ചിത്രമാണ് ധനുഷിന്റെതായി റിലീസിന് തയ്യാറെടുക്കുന്നത്. കൃതി സനോണ്‍ ആണ് ചിത്രത്തില്‍ നായിക. ആനന്ദ് എല്‍ റായി സംവിധാനം ചെയ്യുന്ന നവംബര്‍ 28ന് ആണ് തിയേറ്ററുകളില്‍ എത്തുക. ‘ഡിഎസ് 54’ എന്ന് താല്‍ക്കാലികമായി പേരിട്ടിരിക്കുന്ന മറ്റൊരു പ്രോജക്റ്റും ധ
നുഷിന്റെതായി ഒരുങ്ങുന്നുണ്ട്.