'പൈസ തന്നിട്ട് ഡേറ്റ് ബുക്ക് ചെയ്യും, അത്ര മാത്രം'; താനൊരു കുട്ടിയാണെന്നൊന്നും ആരും ചിന്തിക്കാറില്ലായിരുന്നു: ശോഭന

മലയാളികൾക്കെന്നും പ്രിയങ്കരിയാണ് നടി ശോഭന. ചെറിയ പ്രായത്തിൽ തന്നെ നായികയായി മലയാള സിനിമയിൽ നിറഞ്ഞുനിന്ന ശോഭന മലയാളികളുടെ നെഞ്ചിൽ ഒന്നാം സ്ഥാനത്താണ്. ഇപ്പോൾ തന്റെ പതിനഞ്ചാം വയസ്സിൽ നായികയായി അഭിനയിക്കാൻ തുടങ്ങിയ കാലത്തെക്കുറിച്ച് മനസ്സ് തുറക്കുകയാണ് ശോഭന. കരിയറിന്റെ തുടക്കക്കാലത്ത് ആരും തൻ്റെ ചെറിയ പ്രായത്തെയൊന്നും പരിഗണിച്ചിട്ടില്ലെന്നാണ് ശോഭന പറയുന്നത്.

ബിഹൈൻഡ് വുഡ്‌സ് ടിവി എന്ന യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു ശോഭന. സിനിമയിൽ നായികയായി അഭിനയിച്ച് തുടങ്ങിയതോടെ തന്റെ കരിയറിന്റെ തുടക്കക്കാലത്ത് ആരും തൻ്റെ ചെറിയ പ്രായത്തെയൊന്നും പരിഗണിച്ചിട്ടില്ല. അവർ പൈസ തന്നിട്ട് എന്റെ ഡേറ്റ് ബുക്ക് ചെയ്യും അത്ര മാത്രം. തനിക്ക് കേവലം 15 വയസ്സ് മാത്രമേയുള്ളു, താനൊരു കുട്ടിയാണ് എന്നൊന്നും ആരും ചിന്തിക്കാറില്ലായിരുന്നു. ‘ശോഭന ഒരു ആർടിസ്റ്റാണ്, ഹിറ്റായി നിൽക്കുന്ന ഒരു നായിക നടിയാണ്. അവരെ നായികയായി ബുക്ക് ചെയ്യാം എന്നല്ലാതെ അവർ മറ്റൊന്നും ചിന്തിച്ചിരുന്നില്ല.

ആ സമയത്ത് തനിക്ക് കോളേജിൽ പോകണമെന്നോ പാർട്ടിയ്ക്ക് പോകണമെന്നോ തുടങ്ങിയ ചിന്തകളൊന്നും ഉണ്ടായിരുന്നില്ലെന്നും ശോഭന പറയുന്നു. ഇപ്പോഴത്തെ കുട്ടികൾക്കെല്ലാം അങ്ങനെയുള്ള കാര്യത്തിൽ ഇഷ്ട്‌ടങ്ങളുണ്ട്. എൻ്റെ മകളും അവളുടെ താൽപര്യങ്ങൾ പറയാറുണ്ട്. ഞാനിവിടെ ഒറ്റയ്ക്കാണ്. എനിക്കൊന്ന് പുറത്തു പോകണം. ചില കാര്യങ്ങൾ ചെയ്യാനുണ്ട്. ചിലരെ കാണാൻ പോകണമെന്ന്. തൻ്റെ പ്രായത്തിലുള്ള കുട്ടികളൊക്കെ പോകുന്നുണ്ടല്ലോ. അതുപോലെ എനിക്കും പോകണമെന്നാണ് മകൾ പറയാറുള്ളത്. അവൾക്കും അവളുടെ പ്രായത്തിലുള്ളവർക്കും ഇക്കാര്യങ്ങൾ അറിയാമെന്നും ശോഭന പറയുന്നു.

എനിക്കറിയില്ലായിരുന്നു ഞാൻ വളർന്ന് വന്ന കാലഘട്ടത്തിൽ അങ്ങനൊയൊക്കെയാണ് ജീവിക്കേണ്ടതെന്ന്. എന്നെ സംബന്ധിച്ചിടത്തോളം പുറത്തു പോകണമെന്നാൽ അത് സിനിമയിൽ അഭിനയിക്കുന്നതാണ്. പാർട്ടിയ്ക്ക് പോവുന്നതെന്നാൽ എൻ്റെ സുഹൃത്തുക്കളുടെ കൂടെയുള്ളതാണ്. ഭക്ഷണം സെറ്റിൽ നിന്നും കിട്ടുന്നതാണ്. എനിക്ക് അതൊക്കെ വലിയ നിധി കിട്ടിയ പോലെയായിരുന്നു എന്നും ശോഭന പറയുന്നു. ആകെ പ്രശ്‌നമായി തനിക്ക് തോന്നിയത് മലയാള സിനിമയുടെ ചിത്രീകരണമാണെന്നും ശോഭന പറയുന്നു.

രാവിലെ നാല് മണിയ്ക്ക് വിളിച്ചെഴുന്നേൽപ്പിക്കും. ‘ചേച്ചി, ചായ’ എന്നു പറഞ്ഞ് എഴുന്നേൽപ്പിക്കാൻ ആള് വരും. ആരും സിറ്റിയിൽ ഷൂട്ടിങ്ങ് വെക്കാറില്ല. ദൂരെ സ്ഥലങ്ങളിലാകും ഷൂട്ട്. അവിടെ ഷൂട്ട് കഴിഞ്ഞ് മുറിയിൽ എത്തുമ്പോഴേക്കും 12 മണിയാകും. രാവിലെ 5 മണി വരെ ഉറങ്ങാൻ പറ്റൂ എന്നതാണ് ആകെയുള്ള ബുദ്ധിമുട്ടി. ബാക്കി എല്ലാ കാര്യങ്ങളും നല്ല അനുഭവങ്ങളായിരുന്നു. പ്രിയദർശൻ, അടൂർ ഗോപാലകൃഷ്‌ണൻ, ഭരതൻ, ഭദ്രൻ, ബാലു മഹേന്ദ്ര, അരവിന്ദൻ തുടങ്ങിയ മഹാരഥന്മാരുടെ തിരക്കഥകളാണ് എന്നെ കൂടുതൽ പഠിപ്പിച്ചത്. അവർ എന്നെ കൂട്ടിക്കൊണ്ട് പോകുന്ന സ്ഥലത്താണ് ഞങ്ങൾ ആഘോഷിക്കാറുണ്ടായിരുന്നത്. അത്തരം ആളുകളെ കാണുന്നതാണ് എന്റെ സോഷ്യൽ ലൈഫ്. അതൊന്നും എല്ലാവർക്കും ലഭിക്കുന്ന അവസരങ്ങൾ അല്ലല്ലോ എന്നും ശോഭന പറയുന്നു.

Latest Stories

'മര്യാദയ്ക്ക് ശ്രദ്ധിച്ച് നിൽക്കണമായിരുന്നു, നിയമം വെച്ച് തന്നെയാണ് പുറത്താക്കിയത്'; സൽമാന് മറുപടിയുമായി ലിറ്റൺ ദാസ്

ടി-20 ലോകകപ്പ് ജേതാവിന് ജന്മനാടിന്റെ ആദരം; സഞ്ജുവിനെ ആദരിക്കാൻ കെസിഎ

ആലുവ അതുൽ ആക്രമിക്കപ്പെടുമെന്ന് ഒരാഴ്ച മുൻപ് ഇന്റലിജിൻസ് റിപ്പോർട്ട് ലഭിച്ചു; എന്നാൽ പോലീസ് അവഗണിച്ചു

ഇമ്മാതിരി മോശമായ പ്രവർത്തി ഞാൻ കാണിക്കില്ലായിരുന്നു: സല്‍മാന്‍ അലി ആഗ

'മാറ്റം അനിവാര്യം' ശ്രീനാരായണ ഭക്തര്‍ക്ക് ആശ്വാസമുള്ള പ്രഖ്യാപനം; വെള്ളാപ്പള്ളി നടേശനെ പുറത്താക്കിയ കോടതിവിധി സ്വാഗതം ചെയ്ത് ശിവഗിരി മഠം

യുഎഇയിലും മറ്റ് പലയിടത്തും പാചകവാതക നിയന്ത്രണമുണ്ട്, അവിടെ ജനാധിപത്യം അല്ലാത്തത് കൊണ്ട് ജനങ്ങൾ കയർത്തു സംസാരിക്കുന്നില്ല : സുരേഷ് ഗോപി

ശിവാലിക്കിന് പിന്നാലെ ഹോർമുസ് കടലിടുക്ക് കടന്ന് 'നന്ദാദേവി'യും; വരുന്നത് 46,000 മെട്രിക് ടണ്ണിലധികം എൽപിജി ചരക്കുമായി

'സൗന്ദര്യവും പാരമ്പര്യവും നോക്കിയല്ല സ്ഥാനാര്‍ത്ഥികളെ നിര്‍ണയിക്കുന്നത്, ഈട്ടി തടിയായാലും തേക്കായാലും മലവെള്ളപ്പാച്ചിലിൽ ഒലിച്ചുപോകും'; എംപിമാർ മത്സരിക്കേണ്ട : രാജ്‌മോഹൻ ഉണ്ണിത്താന്‍

കൊല്ലത്ത് ജാമ്യത്തിലിറങ്ങിയ ഗുണ്ടാ നേതാവിനെ പട്ടാപ്പകൽ റോഡിലിട്ട് വെട്ടിക്കൊന്നു; ആക്രമണം സ്റ്റേഷനിലെത്തി മടങ്ങുന്നതിനിടെ

ലഡാക്ക് പ്രക്ഷോഭ നായകനും സാമൂഹിക പ്രവർത്തകനുമായ സോനം വാങ്ചുക്കിന് മോചനം; ആറുമാസത്തെ തടവിന് ശേഷം എന്‍.എസ്.ഐ പിൻവലിക്കാൻ കേന്ദ്ര തീരുമാനം