അദ്ദേഹം ചെയ്യുന്നത് പോലെ ആർക്കും സാധിക്കില്ല, ശ്രീനിവാസൻ സാറിന്റെ വലിയ ഫാൻ ആണ് ഞാൻ: ചേരൻ

മലയാളത്തിൽ മോഹൻലാലിനേക്കാളും മമ്മൂട്ടിയെക്കാളും തനിക്ക് ഇഷ്ടം ശ്രീനിവാസനെയെന്ന് തമിഴിലെ പ്രശസ്ത സംവിധായകൻ ചേരൻ. അടുത്തിടെ പുറത്തിറങ്ങിയ ‘നരിവേട്ട’യിൽ ചേരൻ പ്രധാന വേഷത്തിലെത്തിയിരുന്നു.  അദ്ദേഹത്തിന്റെ ആദ്യ മലയാള ചിത്രമാണ് നരിവേട്ട . ട്രൂ കോപ്പിക്ക് നൽകിയ അഭിമുഖത്തിലാണ് ചേരന്റെ പ്രതികരണം.

‘മലയാളത്തിൽ എല്ലാരും ഭയങ്കര രസമുള്ള നടന്മാരാണ്. എല്ലാവരും സ്കോർ ചെയ്യും. ഒരു ഫ്രെയിമിൽ 10 പേർ ഉണ്ടെങ്കിലും അവർ എല്ലാം സ്കോർ ചെയ്യും. ജഗതി ശ്രീകുമാറിനെ എനിക്ക് ഭയങ്കര ഇഷ്ടമാണ്. ശ്രീനിവാസൻ സാറിന്റെ വലിയ ഫാൻ ആണ് ഞാൻ. മോഹൻലാൽ, മമ്മൂട്ടി, ശ്രീനിവാസൻ ചോയ്‌സുകൾ

തന്നാൽ ഞാൻ ശ്രീനിവാസൻ എന്നാണ് പറയുക. അദ്ദേഹം ചെയുന്നത് പോലെ ആർക്കും സാധിക്കില്ല, മമ്മൂട്ടി സാർ ചെയ്യുന്ന സിനിമകൾ തമിഴിൽ റീ മേക്ക് ചെയ്യാം. അതിനുള്ള ആളുകൾ അവിടെ ഉണ്ട്.

എന്നാൽ ശ്രീനിവാസൻ സാർ ചെയ്യുന്ന ചിത്രം തമിഴിൽ റീ മേക്ക് ചെയ്യുമ്പോൾ അഭിനയിക്കാൻ അതിനു പറ്റിയ ആളില്ല. അത് ചെയ്യാൻ കഷ്ടമാണ്. അദ്ദേഹത്തിന്റെ പെർഫോമൻസ് അത്രയും ബാക്കിയും അഴകും യൂണിക്കും ആണ്. എനിക്ക് എല്ലാ അഭിനേതാക്കളെയും ഇഷ്ടമാണ് അതിൽ കേരളം തമിഴ് എന്ന വ്യതാസം ഇല്ല. ഹിന്ദിയിൽ എനിക്ക് അമിതാഭ് ബച്ചനെ ഒരുപാട് ഇഷ്ടമാണ്. ഇർഫാൻ ഖാനെ എനിക്ക് ഇഷ്ടമാണ്. അഭിനേതാക്കളുടെ പെർഫോമൻസ് ആണ് എനിക്ക് ഇഷ്ടം അതിൽ ഭാഷ നോക്കാറില്ല, കഴിവാണ് പ്രധാനം’ എന്നുമാണ് ചേരൻ പറയുന്നത്.

Latest Stories

'കെ ബി പ്രദീപിന്റെ നിയമനം കള്ളന് ചൂട്ട് പിടിക്കും പോലെ, ചെയ്യാന്‍ പാടില്ലാത്ത കാര്യം'; വിമർശിച്ച് പിണറായി വിജയന്‍

സംസ്ഥാനത്ത് സ്വർണവിലയിൽ വർധനവ്; വെള്ളി വിലയിൽ മാറ്റമില്ല

'ഇതേവരെ ആരോഗ്യമന്ത്രി ഇവിടെ വന്നിട്ടില്ല, നിപ വിഷയത്തിൽ ഇടപെട്ടിട്ടില്ല'; നിപയെ ഗൗരവകരമായി കൈകാര്യം ചെയ്യുന്നില്ലെന്ന് പിണറായി വിജയൻ

ഭാര്യയെ കുത്തിക്കൊല്ലാൻ ശ്രമം; റൗഡി 'വാവാച്ചി' പിടിയിൽ, പ്രതിയെ റിമാൻഡ് ചെയ്തു

നിയമനം വിവാദമായി, കെ ബി പ്രദീപ് ദേവസ്വം സ്‌പെഷ്യല്‍ ഗവണ്‍മെന്റ് പ്ലീഡര്‍ സ്ഥാനം രാജിവെച്ചു; രാജി മുഖ്യമന്ത്രിയുടെ ആവശ്യപ്രകാരം

സംസ്ഥാനത്ത് ഇന്ന് അതിശക്തമായ മഴ; തിരുവനന്തപുരം ജില്ലയിൽ ഓറഞ്ച് അലേർട്ട്; 9 ജില്ലകളിൽ യെല്ലോ അലേർട്ടും

ശബരിമല സ്വര്‍ണപ്പാളി കൈമാറ്റ കേസ്; പി എസ് പ്രശാന്തിനും അജികുമാറിനും എസ്‌ഐടി നോട്ടീസ്, അടുത്ത ആഴ്ച ചോദ്യം ചെയ്യലിന് ഹാജരാകാൻ നിർദേശം

യുദ്ധം അവസാനത്തിലേക്ക്; കരാറിലേക്ക് അടുക്കുന്നുവെന്ന സൂചന നല്‍കി യുഎസും ഇറാനും

വിവാഹിതനെന്ന് മറച്ചുവെച്ച് ബന്ധം: യുവാവിനെ തേടി കേരളത്തിലെത്തിയ ശ്രീലങ്കൻ വനിത ജീവനൊടുക്കാന്‍ ശ്രമിച്ചു

വി ഡി സതീശനെയും കുടുംബത്തെയും കൊല്ലുമെന്ന് ഭീഷണി; ഒരാൾ അറസ്റ്റിൽ