ഇന്റിമേറ്റ് സീനുകള്‍ ഇനിയില്ല? വിവാഹശേഷം ആ തീരുമാനമെടുത്ത് നയന്‍താര

വിഘ്‌നേഷ് ശിവനുമായുള്ള വിവാഹത്തിന് ശേഷം തന്റെ കരിയറില്‍ ചില മാറ്റങ്ങള്‍ കൊണ്ട് വരാന്‍ നയന്‍താര തീരുമാനിച്ചെന്ന് റിപ്പോര്‍ട്ടുകള്‍. വിവാഹ ജീവിതം ആസ്വദിക്കാന്‍ ചെറിയൊരു ഇടവേള നയന്‍താര എടുത്തേക്കും. ശേഷം സ്വന്തം പ്രൊഡക്ഷന്‍ ഹൗസിന്റെ സിനിമകളുടെ നിര്‍മാണത്തില്‍ ശ്രദ്ധ കൊടുക്കാനാണ് നടിയുടെ തീരുമാനം.

ഇന്റിമേറ്റ് സീനുകളില്‍ ഇനി അഭിനയിക്കേണ്ടെന്ന് നയന്‍താര തീരുമാനിച്ചതായാണ് പുറത്തു വരുന്ന റിപ്പോര്‍ട്ട്. എന്നാല്‍ ഇക്കാര്യങ്ങളെക്കുറിച്ച് നയന്‍താര ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. നിലവില്‍ തെന്നിന്ത്യയില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന നടിയാണ് നയന്‍താര. ഒരു സിനിമയ്ക്ക് അഞ്ച് കോടിയോളമാണ് നടിയുടെ പ്രതിഫലം.

ജയം രവിയോടാെപ്പം അഭിനയിക്കാനിരിക്കുന്ന തമിഴ് ചിത്രത്തില്‍ 10 കോടി പ്രതിഫലമാണ് നടി വാങ്ങുന്നതെന്നും റിപ്പോര്‍ട്ടുണ്ട്. തമിഴില്‍ ഒരു നായിക നടിക്ക് ലഭിക്കുന്ന റെക്കോഡ് പ്രതിഫലമായിരിക്കും ഇത്. കാത്തുവാക്കുല രണ്ട് കാതല്‍ ആണ് നടിയുടെതായി അവസാനം പുറത്തിറങ്ങിയ ചിത്രം.

കഴിഞ്ഞ ദിവസമാണ് ഇരുവരുടെയും ചെന്നൈയിലെ മഹാബലിപുരത്ത് വച്ച് നടന്നത്. തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിനടക്കം രാഷ്ട്രീയ- സിനിമ മേഖലകളിലെ നിരവധിപേര്‍ ചടങ്ങില്‍ പങ്കെടുത്തു. ബോളിവുഡ് താരം ഷാരൂഖ് ഖാനും ചടങ്ങില്‍ മുഖ്യാതിഥിയായിരുന്നു.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ