അടുക്കളയില്‍ നിന്ന് ഒരു മോചനം വേണ്ടേ? ഇതുവരെ കുടുംബത്തിനായി ജീവിച്ചു..; ഭാര്യക്കൊപ്പം നിയാസ്, കുറിപ്പ്

ഭാര്യ ഹസീനയ്‌ക്കൊപ്പമുള്ള വിദേശ യാത്രയെ കുറിച്ചുള്ള കുറിപ്പുമായി നടന്‍ നിയാസ് ബക്കര്‍. ദമാമിലേക്കാണ് തങ്ങളുടെ രണ്ടാമത്തെ വിദേശ യാത്ര എന്നാണ് നിയാസ് സോഷ്യല്‍ മീഡിയയില്‍ വീഡിയോക്കൊപ്പം കുറിച്ചിരിക്കുന്നത്. ഇത്രയും കാലം ഒന്നിനും ഒരു പരാതിയുമില്ലാതെ തനിക്കും മക്കള്‍ക്കും വേണ്ടി മാത്രം ജീവിച്ച ഭാര്യക്ക് ഇനി അടുക്കളയില്‍ നിന്ന് ഒരു മോചനം വേണ്ടേ എന്ന് പറഞ്ഞു കൊണ്ടാണ് നിയാസിന്റെ കുറിപ്പ്. ദമാമില്‍ എത്തിയ ചിത്രങ്ങളും വിശേഷങ്ങളും മറ്റൊരു പോസ്റ്റില്‍ നടന്‍ പങ്കുവച്ചിട്ടുണ്ട്.

നിയാസ് ബക്കറിന്റെ കുറിപ്പ്:

ഹസീനയുമൊത്ത് വിദേശത്തേയ്ക്കുള്ള രണ്ടാമത്തെ യാത്ര ദമാമിലേയ്ക്കാണ്. വിവാഹശേഷം ഹണിമൂണ്‍ ട്രിപ്പ് പോകാന്‍ കഴിയാത്ത പാവം ദമ്പതികളില്‍ ഞങ്ങളും ഉള്‍പ്പെടും. ജീവിതത്തിന്റെ അത്യാവശ്യങ്ങള്‍ നിവര്‍ത്തിക്കാനുള്ള ജീവിതയാത്രയില്‍ ഒരു ഹണിമൂണ്‍ യാത്ര നിവര്‍ത്തിച്ചു കൊടുക്കാനുള്ള സാമ്പത്തികശേഷി നാടകം കൊണ്ട് ഉപജീവനം നടത്തിയിരുന്ന അവളുടെ ഭര്‍ത്താവായ എനിക്ക് അന്നുണ്ടായിരുന്നില്ല. അത്യാവശ്യം അല്ലലൊക്കെ തീര്‍ന്നപ്പോള്‍ മക്കളുമൊത്ത് ചില യാത്രകള്‍ പോയി സങ്കടം തീര്‍ത്തു.

വിവാഹശേഷം 24 വര്‍ഷം കഴിഞ്ഞ് എന്റെ മകളുടെ വിവാഹത്തിന് ശേഷമാണ്. ഞാനും അവളും മാത്രമായി മൂന്നാറിലേയ്ക്ക് ഒരു യാത്ര പോയത്. ലേറ്റായി വന്താലും ലേറ്റസ്റ്റ് ആയി വരും എന്ന് പറയും പോലെ അതൊരു latest ട്രിപ്പ് തന്നെയായിരുന്നു. ഞങ്ങളുടെ ആദ്യത്തെ ഈ ഹണിമൂണ്‍ ട്രിപ്പ് ഇടയ്‌ക്കൊക്കെ ഞങ്ങള്‍ ഓര്‍ക്കാറുണ്ട്. ഇങ്ങനെയൊക്കെ ആണെങ്കിലും ഇപ്പോഴും ഞങ്ങള്‍ക്കത് പ്രിയപ്പെട്ട യാത്രകളിലൊന്ന് തന്നെയാണ്.

മോളും മോനും സ്വന്തം ചിറകില്‍ പറക്കാന്‍ തുടങ്ങിയിരിക്കുന്നു. ഇപ്പോള്‍ ഞങ്ങള്‍ തനിച്ചാണ്. ഇത്രയും കാലം ഒന്നിനും ഒരു പരാതിയുമില്ലാതെ എനിക്കും മക്കള്‍ക്കും വേണ്ടി മാത്രം ജീവിച്ച അവള്‍ക്ക് ഇനി അടുക്കളയില്‍ നിന്ന് ഒരു മോചനം വേണ്ടേ…? ദമാമിലെ ഒരു ചാരിറ്റി സംഘടനയായ തൃശ്ശൂര്‍ നാട്ടുകൂട്ടത്തിന്റെ ഇത്തവണത്തെ ക്രിക്കറ്റ് ലീഗ് സീസണ്‍ 6 ജേഴ്സി ലോഞ്ചിങ് പ്രോഗ്രാമിനോടനുബന്ധിച്ച് ദമാമിലേയ്ക്ക് ക്ഷണം കിട്ടിയപ്പോള്‍ ഹസീനയേയും കൂട്ടി.
ദൈവം അനുഗ്രഹിച്ചാല്‍ കഴിയാവുന്നത്ര ഇനിയുള്ള യാത്രകള്‍ അവളൊന്നിച്ചാക്കണമെന്ന് ആഗ്രഹിക്കുന്നു. ഞങ്ങളെ പോലെ ഹണിമൂണ്‍ ട്രിപ്പ് നഷ്ടപ്പെട്ട അന്നത്തെ എല്ലാ ദമ്പതിമാര്‍ക്കും അതിന് സാധ്യമാവട്ടെ എന്ന് പ്രാര്‍ത്ഥന. ഒരു പുനര്‍ചിന്തനം.

Latest Stories

'കാരണഭൂതൻ പുച്ഛിച്ചാലും സഖാത്തികൾ ബഹിഷ്കരിച്ചാലും 'പ്രിയദർശിനി' ലക്ഷ്യം കാണുകതന്നെ ചെയ്യും, വാഗ്ദാനങ്ങൾ നടപ്പിലാക്കാനുള്ളതാണ്'; ജോയ് മാത്യു

ആഫ്രിക്കയുടെ മണ്ണും ഇന്ത്യൻ തൊഴിലാളികളുടെ രക്തവും: അമേരിക്കൻ സാമ്രാജ്യത്വത്തിന്റെ പുതിയ പരീക്ഷണശാലകൾ

‘ശബരിമല സ്വർണക്കൊള്ളയിൽ പങ്കുള്ളവരെ ഉന്നത സ്ഥാനങ്ങളിൽ നിയമിച്ചു’; തിരുവിതാംകൂർ ദേവസ്വം ബോർഡിനെ മന്ത്രി കെ മുരളീധരൻ

സംസ്ഥാനത്ത് വീണ്ടും ഷിഗെല്ല മരണം; ചികിത്സയിലായിരുന്ന ഏഴ് വയസുകാരൻ മരിച്ചു

'പൊലീസ് നടപടിക്കൊപ്പം ജനങ്ങളുടെ സഹകരണം വേണം'; 'ഓപ്പറേഷൻ തൂഫാൻ' എല്ലാവരും ഏറ്റെടുക്കണമെന്ന് രമേശ് ചെന്നിത്തല

സിഎംആർഎൽ – എക്സാലോജിക് ഇടപാട്; ശശിധരന്‍ കര്‍ത്തയുടെ മകനെ ഇന്ന് ചോദ്യം ചെയ്യും, വീണയോട് ബുധനാഴ്ച ഹാജരാകാൻ നിർദേശം

'പുരുഷന്മാർക്ക് സൗജന്യം കൊടുത്താൽ പൈസ വീട്ടിലെത്തില്ല, സര്‍ക്കാരിന് തന്നെ കിട്ടും'; തമാശ കലർത്തി മെൻസ് അസോസിയേഷന് മുഖ്യമന്ത്രിയുടെ മറുപടി

കെഎസ്ആർടിസി ഓർഡിനറി ബസുകളിൽ സൗജന്യ യാത്രയ്ക്ക് തുടക്കമായി; സർക്കാർ നൽകുന്ന ആദരവെന്ന് മുഖ്യമന്ത്രി

'പ്രിയദര്‍ശിനി പദ്ധതി ഉണ്ടാക്കുന്ന മാറ്റം എല്ലാ വീടുകളിലുമുണ്ടാകും, ടിക്കറ്റിന് വേണ്ടി മുടക്കിയിരുന്ന പണം അവരുടെ ചെറിയൊരു സമ്പാദ്യമായി മറട്ടെ'; മുഖ്യമന്ത്രി

ശബരിമല സ്വർണ്ണക്കൊള്ള; എ പത്മകുമാറിനെതിരായ നടപടി ഇന്ന്, സിപിഐഎം പത്തനംതിട്ട ജില്ലാ കമ്മിറ്റി യോഗം ചേരും