അതാണ് എന്റെ കരുത്ത്; തുറന്നു പറഞ്ഞ് നിവിൻ

1983, ഓം ശാന്തി ഓശാന, ബാംഗ്ലൂര്‍ ഡേയ്‌സ്, പ്രേമം തുടങ്ങിയ  സിനിമകളിലൂടെയാണ് നിവിന്‍ പോളി മലയാള സിനിമാ പ്രേക്ഷകരുടെ ഇഷ്ടതാരമായി മാറിയത്. നടന്റെ ചിത്രങ്ങള്‍ക്ക് കേരളത്തിലെന്ന പോലെ മറ്റ് സംസ്ഥാനങ്ങളിലും മികച്ച സ്വീകാര്യത ലഭിച്ചിരുന്നു.

ആക്ഷന്‍ ഹീറോ എന്ന ചിത്രത്തിലൂടെയാണ് നിവിന്‍ പോളി നിര്‍മ്മാതാവായും തുടക്കമിട്ടത്.  മലയാളികളുടെ ഇഷ്ടതാരം സിനിമയിലെത്തിയിട്ട് പത്ത് വര്‍ഷം തികയുകയാണ്‌.

ഇപ്പോഴിതാ അഭിനയരംഗത്തെ തന്റെ ദൗർബല്യത്തെയും കരുത്തിനെയും കുറിച്ച് തുറന്നു പറഞ്ഞിരിക്കുകയാണ് നിവിൻ. മാതൃഭൂമിയുമായുള്ള അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

ചിലപ്പോൾ കംഫർട്ടബിളായുള്ള ടീമിനൊപ്പം വർക് ചെയ്യുമ്പോൾ നല്ല പ്രകടനം പുറത്തെടുക്കാൻ കഴിഞ്ഞിട്ടുണ്ട്. അതു പ്രേക്ഷകർ സ്വീകരിച്ചിട്ടുമുണ്ട്. അതു കൂടുതൽ ഹ്യൂമർ പ്രാധാന്യമുള്ള സിനിമകളാണ്. അപ്പോൾ അതാകാം, എന്റെ കരുത്ത്. ദൗർബല്യങ്ങൾ എല്ലാവർക്കുമുണ്ട്, എനിക്കും. ചിലരൊക്കെ അഭിനയത്തിനിടയിലും ഡബ്ബിങ്ങിലും മനോഹരമായി ശബ്ദം ഉപയോഗിക്കുന്നതു കാണുമ്പോൾ വോയ്സ് മോഡുലേഷൻ കുറച്ചുകൂടി ഭംഗിയാക്കണമെന്ന് ആഗ്രഹിക്കാറുണ്ട്. അദ്ദേഹം പറഞ്ഞു.

Latest Stories

കൊച്ചി പഴയ കൊച്ചിയല്ല; പിസ്റ്റളും റിവോള്‍വറും ഉള്‍പ്പെടെ വന്‍ ആയുധശേഖരം; കണ്ടെത്തിയത് സ്ഥിരം ക്രിമിനലിന്റെ വീട്ടില്‍ നിന്ന്

എനിക്ക് ആരുടെയും കൂടെ കിടന്നു കൊടുക്കണ്ടി വന്നിട്ടില്ല.. പക്ഷെ ബിഗ് ബോസിലുണ്ടായ 18 ദിവസവും..; വിശദീകരിച്ച് ഒമര്‍ ലുലു

ടി20 ലോകകപ്പിന് ഭീകരാക്രമണ ഭീഷണി; പിന്നില്‍ പാക് ഭീകര സംഘടന

ആര്യാ രാജേന്ദ്രനും സച്ചിൻ ദേവിനുമെതിരെ കേസെടുക്കാൻ കോടതി ഉത്തരവ്; നടപടി യദുവിന്റെ പരാതിയിൽ

വീണ്ടും അരളി ചെടി ജീവനെടുത്തു; ദേവസ്വം ബോര്‍ഡ് ക്ഷേത്രങ്ങളില്‍ നിന്ന് അരളി പൂവ് പുറത്ത്

ദൈവത്തിന്റെ പോരാളികൾക്ക് ഇനിയും അവസരം, മുംബൈ ഇന്ത്യൻസ് പ്ലേ ഓഫിൽ എത്താനുള്ള വഴികൾ ഇത്; ആ ടീമുകൾക്ക് വേണ്ടി പ്രാർത്ഥനയിൽ ആരാധകർ

വിദ്വേഷ പ്രചാരണം; ബിജെപി ദേശീയാധ്യക്ഷൻ ജെപി നദ്ദ, വിജയേന്ദ്ര, അമിത് മാളവ്യ എന്നിവർക്കെതിരെ കേസ്

ദേഷ്യമല്ല സങ്കടമാണ്, 25 വര്‍ഷമായി നില്‍ക്കുന്ന ഇന്‍ഡസ്ട്രിയില്‍ നിന്നും ഇങ്ങനെയൊരു അപമാനം പ്രതീക്ഷിച്ചില്ല: കരണ്‍ ജോഹര്‍

ടി20 ലോകകപ്പ് 2024: 'ഗംഭീറിനെ മെന്ററായി നിയമിക്കൂ': വിദേശ ടീമിന് നിര്‍ദ്ദേശവുമായി വരുണ്‍ ആരോണ്‍

അയോധ്യയില്‍ രാമ ദര്‍ശനം നടത്തിയതിന്റെ പേരില്‍ പാര്‍ട്ടിയില്‍ ഒറ്റപ്പെട്ടു; കടുത്ത അപമാനം നേരിട്ടു; കോണ്‍ഗ്രസ് വക്താവ് രാധിക ഖേര രാജിവെച്ചു