ഒപ്പം അഭിനയിച്ചപ്പോഴും എനിക്ക് സണ്ണി ലിയോണിനെ ശരിക്കറിയില്ലായിരുന്നു, അവര്‍ എനിക്ക് ധാരാളം കാര്യങ്ങള്‍ പറഞ്ഞു തന്നു: നിഷാന്ത് സാഗര്‍

സണ്ണിലിയോണിന്റെ ആദ്യ സിനിമയിലെ നായകനായിരുന്നു മലയാളി നടന്‍ നിഷാന്ത് സാഗര്‍. എന്നാല്‍ ഈ സിനിമ പുറത്തുവന്നില്ല. ഇപ്പോഴിതാ കൗമുദിയുമായുള്ള അഭിമുഖത്തില്‍ സണ്ണി ലിയോണിനൊപ്പമുള്ള അഭിനയത്തെക്കുറിച്ച് വെളിപ്പെടുത്തിയിരിക്കുകയാണ് നിഷാന്ത്. നടന്റെ വാക്കുകളിങ്ങനെ.


ഏറ്റവും രസമെന്താന്ന് വച്ചാല്‍ സണ്ണി ലിയോണിന്റെ കൂടെ അഭിനയിക്കുന്ന സമയത്ത് ഞാന്‍ അവരുടെ ഒറ്റ പടവും കണ്ടിട്ടുണ്ടായിരുന്നില്ല. സത്യമായിട്ടും. ഡയറക്ടര്‍ പറഞ്ഞു, നിനക്കിവളെ വേണ്ട രീതിയില്‍ മനസിലായിട്ടില്ലെന്ന് തോന്നുന്നു എന്ന്. പതുക്കെ പതുക്കെ അവര്‍ കാര്യങ്ങളൊക്കെ പറഞ്ഞു തന്നു.നാട്ടിലെത്തിയതിന് ശേഷം എന്റെ ഒരു സുഹൃത്താണ് നീ ആരുടെ കൂടെയാണ് അഭിനയിച്ചതെന്ന് നിനക്കറിയേണ്ടേ എന്നും പറഞ്ഞ് സണ്ണി ലിയോണിന്റെ ഒരു സിനിമ കാണിച്ച് തന്നത്.

അപ്പോഴാണ് ഓ ഈ കുട്ടിയാണ് അല്ലെ അഭിനയിച്ചതെന്ന് മനസിലായത്. വളരെ വളരെ നല്ലൊരു വ്യക്തിയാണ്. ലൊക്കേഷനില്‍ ഞങ്ങള്‍ ഒരുപാട് സമയം ഒന്നിച്ച് ഉണ്ടായിരുന്നു. ഇങ്ങനെയായിരിക്കണം, മാറി നില്‍ക്കരുതെന്ന് പറഞ്ഞ് ഒരുപാട് കാര്യങ്ങള്‍ പറഞ്ഞുതന്നു.’

ചതുരമാണ് നിഷാന്ത് സാഗറിന്റെ പുതിയ ചിത്രം ശാന്തി ബാലചന്ദ്രന്‍, അലന്‍സിയര്‍ ലേ ലോപ്പസ്, ലിയോണ ലിഷോയ്, ജാഫര്‍ ഇടുക്കി, ഗീതി സംഗീത, ജിലു ജോസഫ് തുടങ്ങിയവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

നിദ്ര, ചന്ദ്രേട്ടന്‍ എവിടെയാ, വര്‍ണ്ണ്യത്തില്‍ ആശങ്ക, ജിന്ന് എന്നീ ചിത്രങ്ങള്‍ക്കു ശേഷം സിദ്ധാര്‍ഥ് ഭരതന്‍ സംവിധാനം ചെയ്യുന്ന ചിത്രമെന്ന പ്രത്യേകതയും ചതുരത്തിനുണ്ട്. സിദ്ധാര്‍ഥ് ഭരതനൊപ്പം സാഹിത്യ അക്കാദമി ജേതാവായ വിനോയ് തോമസും ചേര്‍ന്നാണ് ചിത്രത്തിന്റെ രചന നിര്‍വ്വഹിച്ചിരിക്കുന്നത്.

ഗ്രീന്‍വിച്ച് എന്റര്‍ടെയ്ന്‍മെന്റ്‌സ്, യെല്ലോ ബേഡ് പ്രൊഡക്ഷന്‍സ് എന്നീ ബാനറുകളില്‍ വിനീത അജിത്ത്, ജോര്‍ജ് സാന്റിയാഗോ, ജംനീഷ് തയ്യില്‍, സിദ്ധാര്‍ഥ് ഭരതന്‍ എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മാണം. പ്രദീഷ് വര്‍മ്മയാണ് ഛായാഗ്രാഹകന്‍.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ