100നും 150നും പ്രോഗ്രാം ചെയ്ത് ഒരുപാട് അലഞ്ഞു നടന്നിട്ടുണ്ട്, ഇങ്ങനത്തെ മടിയന് ദൈവം കൊടുത്ത ഒരു പണിനോക്കണം; ഹരീഷ് കണാരനെക്കുറിച്ച് നിര്‍മല്‍ പാലാഴി

ഹരീഷ് കണാരന്‍ ആദ്യമായി നായകവേഷത്തില്‍ എത്തുന്നു എന്ന വാര്‍ത്ത സമൂഹ മാധ്യമങ്ങളില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു. ഇപ്പോഴിതാ അദ്ദേഹത്തിന് ആശംസകളുമായി എത്തിയിരിക്കുകയാണ് സുഹൃത്തും നടനുമായ നിര്‍മല്‍ പാലാഴി.ഏറെ ബുദ്ധിമുട്ടുകള്‍ സഹിച്ചാണ് ഹരീഷ് അഭിനയരംഗത്തേക്ക് എത്തുന്നത്.ഒരു തിരക്കുളള നടാനാവുകയും ഇപ്പോള്‍ നായകന്‍ ആവുകയും ചെയ്തു. അദ്ദേഹത്തിന് ആശംസകള്‍ എന്നാണ് നിര്‍മല്‍ ഫേസ്ബുക്കിലൂടെ പറയുന്നത്.

നിര്‍മല്‍ പാലാഴിയുടെ വാക്കുകള്‍:

100നും 150നും പ്രോഗ്രാം ചെയ്ത് ഒരുപാട് അലഞ്ഞു നടന്നിട്ടുണ്ട് ബസ്സിന്റെ സമയം കഴിഞ്ഞു ലോറികളില്‍ കയറി വരാറുണ്ട് ഇല്ലെങ്കില്‍ രാവിലെ വരെ ബസ്റ്റോപ്പിലും പീടിക കൊലായിലും കിടന്നിട്ടുണ്ട്.ഇങ്ങനൊക്കെ ആണെങ്കിലും രാത്രിയാവുമ്പോ വീട്ടിലെതണം നല്ല മത്തി മുളകിട്ടതും കൂട്ടി ചോറു തിന്നണം ഇതായിരുന്നു മൂപ്പരുടെ മൂഡ്. അതുകൊണ്ട് തന്നെ കഷ്ടപ്പെട്ട് ഏതെങ്കിലും ലോങ് പ്രോഗ്രാം പിടിച്ചാല്‍. ഇയ്യി മുണ്ടാണ്ട് ഇരിക്കേടോ.

ഇനി അവടെ വരെ പോയി എപ്പോ വീട്ടില്‍ എത്താനാ അങ്ങനെ പറഞ്ഞു പ്രോഗ്രാം ഒഴിവാക്കുമായിരുന്നു. ഇങ്ങനത്തെ മടിയന് ദൈവം കൊടുത്ത ഒരു പണിനോക്കണം നിന്ന് തിരിയാന്‍ സമയം ഇല്ലാതെ ഒന്ന് വീട്ടില്‍ ഇരിക്കാന്‍ സമയം കൊടുക്കാതെ മലയാളത്തിലെ തിരക്കുള്ള ഒരു നടനാക്കി. ഇപ്പോള്‍ ആദ്യമായി ഒരു സിനിമയെ നയിക്കുന്ന നായകന്‍ ആവുന്ന ഒരു പുതിയ തുടക്കം. പ്രിയ സ്‌നേഹിതന് എല്ലാവിധ വിജയാശംസകളും നേരുന്നു.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ