എന്റെ നിറത്തിലും ചര്‍മ്മത്തിലും ഞാന്‍ വളരെ കംഫര്‍ട്ടാണ്, ആരെന്ത് പറഞ്ഞാലും അതൊന്നും എന്നെ ബാധിക്കില്ല: നിമിഷ സജയന്‍

ഇതുവരെ സിനിമയില്‍ മേക്കപ്പ് ഇട്ടിട്ടില്ലെന്നും അതിനോട് താല്‍പര്യമില്ലെന്നുമുള്ള നടി നിമിഷയുടെ വാക്കുകള്‍ സോഷ്യല്‍മീഡിയയില്‍ ശ്രദ്ധേയമായിരുന്നു. ഇപ്പോഴിതാ വനിത ഓണ്‍ലൈന് നല്‍കിയ അഭിമുഖത്തിലൂടെ തന്റെ നിറത്തെ കുറിച്ചും സിനിമകളെ കുറിച്ചും മനസ് തുറന്നിരിക്കുകയാണ് നടി. നിറത്തെ കുറിച്ചുള്ള കമന്റുകള്‍ മനസിനെ ബാധിക്കുന്നവര്‍ ഉണ്ടാകാം. ഞാന്‍ അതൊന്നും മൈന്‍ഡ് ചെയ്യാറില്ല. അതുകൊണ്ട് എനിക്ക് വേര്‍തിരിവ് തോന്നിയിട്ടുമില്ല. എന്റെ നിറത്തിലും ചര്‍മത്തിലും ഞാന്‍ വളരെ കംഫര്‍ട്ടാണ്. ആരെന്ത് പറഞ്ഞാലും അതൊന്നും എന്നെ ബാധിക്കില്ല ് നിമിഷ പറയുന്നു.

പ്രണയിച്ചാല്‍ ഈടയിലെ പോലെ തീവ്ര പ്രണയമായിരിക്കുമോ എന്ന ചോദ്യത്തിനും നടി മറുപടി കൊടുത്തിരുന്നു. “ഏയ് പ്രണയിക്കാനൊന്നുമില്ല. പ്രണയ സങ്കല്‍പ്പങ്ങളും തല്‍കാലം ഇല്ല. വേറെ ഒരുപാട് പരിപാടികള്‍ ചെയ്യാനുണ്ട്”.

അനാവശ്യ വിമര്‍ശനങ്ങള്‍ ഞാന്‍ മൈന്‍ഡ് ചെയ്യാറില്ല. അവര്‍ അവരുടെ തോന്നല്‍ പറയുന്നു. അത് കാര്യമായിട്ടെടുക്കണോ വേണ്ടയോ എന്നത് എന്റെ തീരുമാനല്ലേ. നേരിട്ട് ആരും ഒന്നും പറയില്ല. പറഞ്ഞാല്‍ നൈസ് ആയിട്ട് മറുപടി കൊടുക്കാന്‍ അറിയാം. എന്റെ സ്വഭാവം ഒരിക്കലും സ്‌ക്രീനില്‍ കാണിക്കാറില്ല. ചെയ്ത കഥാപാത്രവും നിമിഷയാണെന്ന് എനിക്ക് തോന്നിയിട്ടില്ല.

ഞാനവതരിപ്പിച്ച കഥാപാത്രങ്ങള്‍ കടന്ന് പോയ സാഹചര്യങ്ങളൊന്നും എനിക്ക് അനുഭവിക്കേണ്ടി വന്നിട്ടില്ല. ഞാനാണ് അതിലൂടെ കടന്ന് പോകുന്നതെങ്കില്‍ ആ കഥാപാത്രങ്ങള്‍ പ്രതികരിച്ചതിലും ശക്തമായി പ്രതികരിച്ചേനെ. ഗ്രേറ്റ് ഇന്ത്യന്‍ കിച്ചനിലെ പോലുള്ള അവസ്ഥയൊന്നും എനിക്ക് വീട്ടില്‍ പരിചയമേ ഇല്ല. പക്ഷേ ചുറ്റുവട്ടത്ത് ഒരുപാട് പേരുടെ ജീവിതം കാണുന്നുണ്ട്. നടി കൂട്ടിച്ചേര്‍്ത്തു.

Latest Stories

ബസിന്റെ ഡോര്‍ എമര്‍ജന്‍സി സ്വിച്ച് ആരോ അബദ്ധത്തില്‍ ഓണാക്കി; നവകേരള ബസിന്റെ ഡോര്‍ തകര്‍ന്നുവെന്ന വാര്‍ത്ത വ്യാജം; വിശദീകരിച്ച് കെഎസ്ആര്‍ടിസി

കൊയിലാണ്ടി പുറംകടലില്‍ നിന്നും ഇറാനിയന്‍ ബോട്ട് കോസ്റ്റ് ഗാര്‍ഡ് പിടിച്ചെടുത്തു; ആറുപേര്‍ കസ്റ്റഡിയില്‍; ചോദ്യം ചെയ്യല്‍ തുടരുന്നു

സിംഹക്കഥയുമായി സുരാജും കുഞ്ചാക്കോ ബോബനും; 'ഗ്ർർർ' തിയേറ്ററുകളിലേക്ക്

ഒരു മകളുടെ അച്ഛനോടുള്ള ഗാഢമായ സ്‌നേഹത്തെപ്പോലും പരിഹാസത്തോടെ കാണുന്നുവെന്നത് വിഷമമുണ്ടാക്കി; വൈകാരിക കുറിപ്പുമായി മനോജ് കെ ജയൻ

ഞാൻ അഭിനയിച്ച ആ ചിത്രം മോഹൻലാൽ സിനിമയുടെ റീമേക്കാണെന്ന് തിരിച്ചറിഞ്ഞത് ഈയടുത്ത്..: സുന്ദർ സി

ക്ലാസ് ഈസ് പെർമനന്റ്; പഞ്ചാബിനെ എറിഞ്ഞുവീഴ്ത്തി രവീന്ദ്ര ജഡേജ

അത് അവർ തന്നെ കൈകാര്യം ചെയ്യും; ഇളയരാജയുടെ പരാതിയിൽ പ്രതികരണമറിയിച്ച് രജനികാന്ത്

ദാസേട്ടന്റെ മകനായിട്ട് ഇത്ര കഴിവുകളേയൊളളൂ എന്ന തരത്തില്‍ താരതമ്യം കേട്ടിട്ടുണ്ട്: വിജയ് യേശുദാസ്

റയലിനേക്കാളും ജിറോയാനോയെക്കാളും നന്നായി കളിച്ചിട്ടും ഞങ്ങളെ അത് ബാധിച്ചു, അല്ലെങ്കിൽ കിരീടം ഞങ്ങൾ അടിക്കുമായിരുന്നു; സാവി പറയുന്നത് ഇങ്ങനെ

IPL 2024: മത്സരത്തിനിടെ ചെന്നൈ ആരാധകർക്ക് കിട്ടിയത് നിരാശ വാർത്ത, ടീമിന് വമ്പൻ പണി