''ഇത് ഇനി രഹസ്യമില്ല, ഞങ്ങള്‍ ഒന്നിക്കുന്നു''; നിക്കി ഗല്‍റാണിയുടെയും ആദിയുടെയും വിവാഹ നിശ്ചയം

താനും നടന്‍ ആദിയുമായുള്ള വിവാഹ നിശ്ചയം കഴിഞ്ഞെന്ന് അറിയിച്ച് തെന്നിന്ത്യന്‍ നടി നിക്കി ഗല്‍റാണി. നീണ്ട നാളത്തെ പ്രണയത്തിനു ശേഷം ഇരുവരും ഒരുമിച്ചു പൂര്‍ത്തിയ ജീവിതത്തിലേക്ക് കിടക്കുകയാണെന്നും എല്ലാവരുടെയും അനുഗ്രഹവും പ്രാര്‍ത്ഥനയും ഉണ്ടാകണമെന്നും നിക്കി സോഷ്യല്‍മീഡിയയില്‍ കുറിച്ചു. അടുത്ത ബന്ധുക്കളെ മാത്രം പങ്കെടുപ്പിച്ചുകൊണ്ട് വളരെ രഹസ്യമായാണ് വിവാഹ നിശ്ചയം നടത്തിയതെന്നും റിപ്പോര്‍ട്ടുണ്ട്.

കുറച്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ് ഞങ്ങള്‍ പരസ്പരം കണ്ടെത്തി, അത് ഇപ്പോള്‍ ഔദ്യോഗികമാകുകയാണ്. ഈ ദിവസം ഞങ്ങള്‍ക്ക് ശരിക്കും പ്രധാനപ്പെട്ടതായിരിക്കും. ഞങ്ങളുടെ രണ്ട് കുടുംബങ്ങളുടെയും സാന്നിധ്യത്തില്‍ ഞങ്ങള്‍ വിവാഹനിശ്ചയം നടത്തി. ഞങ്ങള്‍ ഒരുമിച്ച് ഈ പുതിയ യാത്ര ആരംഭിക്കുമ്പോള്‍ നിങ്ങളുടെ എല്ലാ സ്‌നേഹവും അനുഗ്രഹവും തേടുന്നു. നിക്കി കുറിച്ചു.

രണ്ട് വര്‍ഷത്തിലേറെയായി പ്രണയത്തിലാണ് ആദിയും നിക്കി ഗല്‍റാണിയും. സ്വകാര്യമായി നടന്ന ആദിയുടെ ജന്മദിന ആഘോഷത്തില്‍ നിക്കി ഗല്‍റാണി പങ്കെടുത്ത ഫോട്ടോ പുറത്ത് വന്നതോടെയാണ് ആ പ്രണയ ഗോസിപ്പുകള്‍ പുറത്തുവരുന്നത്. മാര്‍ച്ച് 24 ന് ആണ് വിവാഹ നിശ്ചയം നടന്നത്. എന്നാല്‍ വിവാഹത്തിന്റെ തിയ്യതി തീരുമാനിച്ചിട്ടില്ല.

വിവാഹവും വളരെ സ്വകാര്യമായി തന്നെ നടത്താനാണ് തീരുമാനം. മാധ്യമങ്ങള്‍ക്ക് പ്രവേശനം ഉണ്ടായിരിക്കില്ല എന്നും റിപ്പോര്‍ട്ടുകളുണ്ട്. തെലുങ്ക് സിനിമ സംവിധായകന്‍ രവി രാജ പെനിസെട്ടിയുടെ മകന്‍ ആദി ഒക്ക വി ചിത്തിരം എന്ന തെലുങ്ക് സിനിമയിലൂടെയാണ് അഭിനയത്തിലേക്കെത്തുന്നത്. ‘

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ