കാക്കനാട് പോയി കൂവിയാല്‍ ഒരു ഫ്ളാറ്റില്‍ നിന്നും മൂന്ന് പുതുമുഖ നായികമാരെങ്കിലും ഇറങ്ങി വരും, നടിമാര്‍ക്ക് നിലനില്‍പ്പില്ല: നിഖില വിമല്‍

കാക്കനാട് പോയി വിളിച്ച് കൂവിയാല്‍ ഒരു ഫ്ളാറ്റില്‍ നിന്നും കുറഞ്ഞത് മൂന്ന് പുതുമുഖ നായികമാരെങ്കിലും ഇറങ്ങി വരുമെന്ന് നടി നിഖില വിമല്‍. മലയാള സിനിമയിലെ നായികമാരുടെ നിലനില്‍പ്പിനെ കുറിച്ചാണ് നിഖില ഒരു അഭിമുഖത്തില്‍ സംസാരിച്ചത്. ഒരു പുതുമുഖ നടിക്ക് ആദ്യ സിനിമ കിട്ടിയതിന് ശേഷം പിന്നീടുള്ള സിനിമകള്‍ ലഭിക്കാന്‍ പാടാണെന്നും കാശ് കൂടുതല്‍ ചോദിക്കുമ്പോള്‍ അടുത്ത പുതുമുഖ നടിയെ കൊണ്ടുവരുമെന്നുമാണ് നിഖില പറയുന്നത്.

”ഈയ്യടുത്ത് എന്നോട് വളരെ പ്രശസ്തനായൊരാള്‍ ചോദിച്ചിരുന്നു എന്തുകൊണ്ട് മലയാള സിനിമയില്‍ നടിമാര്‍ നിലനില്‍ക്കുന്നില്ല. പണ്ടൊക്കെ ഉള്ള ആളുകള്‍ ഒരുപാട് കാലം സിനിമ ചെയ്തിരുന്നുവല്ലോ എന്ന്. ഞാന്‍ പറഞ്ഞ മറുപടി, നിങ്ങള്‍ ഒരു പുതുമുഖ നടിയെ വിളിച്ചു കൊണ്ടു വരും. രണ്ടാമത്തെ സിനിമ അവര്‍ എങ്ങനെയൊക്കെയോ കഷ്ടപ്പെട്ട് ചെയ്യും.”

”മൂന്നാമത്തെ സിനിമയില്‍ അവര്‍ കാശ് കൂടുതല്‍ ചോദിക്കും. അത് നിങ്ങള്‍ക്ക് ഇഷ്ടമാകില്ല. അപ്പോള്‍ നിങ്ങള്‍ പുതിയ പുതുമുഖ നായികയെ കൊണ്ടു വരും. അതോടെ മറ്റവര്‍ സ്ട്രഗ്ലിങ് ആകും. സത്യമായിട്ടും ഇപ്പോള്‍ കാക്കനാടുള്ള ഫ്ളാറ്റുകളില്‍ പോയി വിളിച്ച് കൂവിയാല്‍ ഒരു ഫ്ളാറ്റില്‍ നിന്നും മൂന്ന് പുതുമുഖ നായികമാരെങ്കിലും ഇറങ്ങിവരും. ഇത് ഭയങ്കര സ്ട്രഗിള്‍ ആണ്.”

”ഇപ്പോള്‍ ഇന്‍ഫ്ളുവന്‍സിങ് മാര്‍ക്കറ്റ് ഉള്ളതു കൊണ്ട് അവര്‍ സര്‍വൈവ് ചെയ്തു പോകുന്നു” എന്നാണ് നിഖില വിമല്‍ പറയുന്നത്. കൊച്ചിയിലേക്ക് താന്‍ ഷിഫ്റ്റ് ചെയ്തിട്ട് അഞ്ചാറ് കൊല്ലമായിട്ടേ ഉള്ളുവെന്നും സിനിമ ഇല്ലാത്തപ്പോള്‍ സ്വന്തം വീട്ടിലേക്ക് പോകാറുണ്ട് എന്നും നിഖില പറഞ്ഞു. ‘പെണ്ണ് കേസ്’ എന്ന ഏറ്റവും പുതിയ സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ട് നടത്തിയ അഭിമുഖത്തിലാണ് നിഖില സംസാരിച്ചത്.

Latest Stories

പിഎൻജി ഉള്ളവർ എൽപിജി കണക്ഷൻ 15 ദിവസത്തിനകം തിരിച്ചേൽപ്പിക്കണം; പുതിയ കണക്ഷൻ എടുക്കാനോ നിലവിലുള്ളവ റീഫിൽ ചെയ്യാനോ പാടില്ലെന്ന് സിവിൽ സപ്ലൈസ് കമ്മിഷണർ

'ചതിയന്‍', വിദ്യാഭ്യാസമില്ലാത്ത ഗുണ്ടകളുടെ പാര്‍ട്ടിയെന്ന് വിളിച്ച അതേ ബിജെപിയിലേക്ക് രാഘവ് ഛദ്ദ; ഒപ്പം പോയ എംപിമാര്‍ക്ക് കഴിഞ്ഞ ദിവസങ്ങളില്‍ ഇഡി നോട്ടീസ്

സംസ്ഥാനത്ത് വീണ്ടും ലോഡ്‌ഷെഡിങ് നിയന്ത്രണവുമായി കെഎസ്ഇബി

പന്ത് കാണാൻ സാധിച്ചാൽ പിന്നെ ഒന്നും ആലോചിക്കരുത്, അടിച്ച് പറത്തിയേക്കണം, ഈ ചിന്തയുള്ള താരങ്ങളാണ് ആർസിബിയുടെ ശക്തി: വിരാട് കോഹ്ലി

അവരുടെ ബോളിംഗ് യൂണിറ്റ് മികച്ചതാണ്, ദേവിന് പ്രഷർ കൊടുക്കാതെയിരിക്കാൻ വേണ്ടി ഞാൻ സ്ഥിരതയോടെ കളിച്ചു: വിരാട് കോഹ്ലി

'തൂക്കി ചുവന്ന കാരങ്ങളോടെ', ഓറഞ്ച് ക്യാപ്പ് ഇനി രാജാവിന് സ്വന്തം; റൺ വേട്ടക്കാരിൽ ഒന്നാമനായി വിരാട് കോഹ്ലി

'സഞ്ജു ഒരു ഇതിഹാസമാണ്, അവന്റെ ബാറ്റിംഗ് അത്രയേറെ മനോഹരമാണ്'; സഞ്ജുവിനെ വാനോളം പുകഴ്ത്തി മുൻ താരങ്ങൾ

മുംബൈയുടെ പ്ലാൻ എന്താണെന്ന് സഞ്ജുവിന് അറിയാമായിരുന്നു, അത് നന്നായി മനസിലാക്കിയാണ് അവൻ കളിച്ചത്: അക്കീല്‍ ഹൊസൈൻ

ഇസ്രയേല്‍- ലെബനന്‍ വെടിനിര്‍ത്തല്‍ മൂന്ന് ആഴ്ച്ച കൂടി നീട്ടി: ഡോണൾഡ് ട്രംപ്

തെരഞ്ഞെടുപ്പ് ഫലം പുറത്ത് വരുമ്പോൾ എൽഡിഎഫ് നല്ല ഭൂരിപക്ഷത്തിൽ അധികാരത്തിൽ വരും; യുഡിഎഫിലെ തർക്കങ്ങൾ മെയ് നാലോടെ അവസാനിക്കും : എം വി ഗോവിന്ദൻ