'പുഷ്പ ബോക്‌സോഫീസ് തകര്‍ത്തതില്‍ അതിശയിക്കാനില്ല'; തുറന്നുപറഞ്ഞ് വിജയ് ചിത്രത്തിന്റെ സംവിധായകന്‍

അല്ലു അര്‍ജുന്‍ ചിത്രം പുഷ്പയെ പ്രശംസിച്ച് വിജയ് ചിത്രം ബീസ്റ്റിന്റെ സംവിധായകന്‍ നെല്‍സണ്‍ ദിലീപ്കുമാര്‍. അല്ലു അര്‍ജുന്‍ ചിത്രത്തില്‍ ചിത്രത്തില്‍ അസാമാന്യ പ്രകടനമാണ് കാഴ്ച്ചവെച്ചതെന്നും പുഷ്പ ബോക്‌സോഫീസ് തകര്‍ത്തതില്‍ അതിശയിക്കാനില്ല എന്നും അദ്ദേഹം ട്വീറ്റ് ചെയ്തു.

തൊട്ടുപിന്നാലെ തന്നെ നെല്‍സണ്‍ ദിലീപ്കുമാറിന് അല്ലു അര്‍ജുന്റെ മറുപടിയും എത്തി. ‘നന്ദി നെല്‍സണ്‍, ഞങ്ങളുടെ പ്രകടനം നിങ്ങള്‍ക്ക് ഇഷ്ടമായി എന്ന് കേള്‍ക്കുന്നതില്‍ സന്തോഷം. ഡോക്ടര്‍ എന്ന സിനിമയ്ക്ക് അഭിനന്ദനം. ഈ അടുത്ത് കണ്ട ഏറ്റവും മികച്ച സിനിമയാണ് ഡോക്ടര്‍’, അല്ലു അര്‍ജുന്‍ മറുപടി ട്വീറ്റില്‍ കുറിച്ചു.

അല്ലു അര്‍ജുന്‍ നായകനായ ചിത്രം പുഷ്പ കഴിഞ്ഞ ഡിസംബറില്‍ ആയിരുന്നു റിലീസ് ചെയ്തത്. തിയേറ്ററില്‍ മികച്ച പ്രതികരണം നേടിയ ചിത്രം ഈ മാസം ആമസോണ്‍ പ്രൈമിലൂടെ ഡിജിറ്റല്‍ സ്ട്രീമിങ്ങും ആരംഭിച്ചു.രണ്ട് ഭാഗങ്ങാളായെത്തുന്ന ചിത്രത്തിന്റെ ആദ്യഭാഗത്തിന്റെ പേര് പുഷ്പ ദ റൈസ് എന്നാണ്.

രക്തചന്ദന കടത്തുകാരനായ പുഷ്പരാജ് എന്ന കഥാപാത്രത്തെയാണ് അല്ലു അര്‍ജുന്‍ അവതരിപ്പിച്ചിരിക്കുന്നത്. ഇതുവരെ കാണാത്ത ലുക്കിലും മാനറിസത്തിലുമാണ് അല്ലു അര്‍ജുന്‍ പുഷ്പയില്‍ എത്തിയത്.

Latest Stories

തൃണമൂൽ കോൺഗ്രസ് സംഘടനാ തലത്തിൽ വൻ അഴിച്ചുപണി; വിമത കലാപം രൂക്ഷമായതോടെ മമത ബാനർജിയുടെ നിർണായക നീക്കം

ഞാൻ രോഹിത് ഭായിയോട് സംസാരിച്ചു, അദ്ദേഹം റീപ്ലേ കണ്ടിരുന്നു, സാരമില്ലെന്നാണ് പറഞ്ഞത്: ശുഭ്മൻ ഗിൽ

'ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കാന്‍ തന്നേയും എഡിജിപി ശ്രീജിത്തിനേയും ബോധപൂര്‍വം മാറ്റി നിര്‍ത്തി'; വെളിപ്പെടുത്തലുമായി എ പത്മകുമാര്‍

സംസ്ഥാനത്ത് മഴ കുറയുന്നു; ഇന്ന് നാല് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

യുഎസ്- ഇറാൻ സംഘർഷം: സമാധാന കരാറിൽ ഇന്ന് ഒപ്പിടുമെന്ന് ഡൊണാൾഡ് ട്രംപ്; ഹോർമുസ് വീണ്ടും തുറക്കുമെന്നും പ്രഖ്യാപനം

'ഞങ്ങൾക്ക് ബ്രസീലിനെ തോൽപ്പിക്കണമായിരുന്നു, പക്ഷെ ഈ സമനിലയിൽ ഞങ്ങൾ സന്തോഷിക്കുന്നു'; മൊറോക്കോ പരിശീലകൻ മുഹമ്മദ് ഒഹാബി

മൊറോക്കോ വളരെ ശക്തരാണ്, അവരെ തോൽപ്പിക്കുക എന്നത് ഒരു വെല്ലുവിളിയാണെന്ന് എനിക്ക് അറിയാമായിരുന്നു: വിനീഷ്യസ് ജൂനിയർ

ബ്രസീലിനെ സമനിലപ്പൂട്ടിൽ തളച്ച് മൊറോക്കോ; നെയ്മറിന്റെ അഭാവം ടീമിനെ ബാധിച്ചെന്ന് ആരാധകർ

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ