'കണ്ടയുടന്‍ ലാലേട്ടന്‍ വിളിച്ചു ഹായ് ജൂലി എന്ന്, എന്നാല്‍ ഞാന്‍ ഞെട്ടിപ്പോയ്'; നേഹ സക്‌സേന പറയുന്നു

മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍ ചിത്രത്തിന്റെ സെറ്റില്‍ വച്ച് മോഹന്‍ലാലിനെ പരിചയപ്പെട്ടതിനെ കുറിച്ച് നടി നേഹ സക്‌സേന. സെറ്റിലെത്തിയപ്പോള്‍ തന്നെ ഹായ് ജൂലി എന്ന് പറഞ്ഞു കൊണ്ടാണ് മോഹന്‍ലാല്‍ പരിചയപ്പെട്ടത്. അത് കേട്ട് താന്‍ ഞെട്ടി എന്നാണ് നേഹ പറയുന്നത്.

“”കസബ റിലീസ് കഴിഞ്ഞ് രണ്ട് ദിവസത്തിന് ശേഷമാണ് മോഹന്‍ലാല്‍ സിനിമയിലേക്ക് നിര്‍മ്മാതാവ് സോഫിയ പോള്‍ വിളിക്കുന്നത്. പ്രാങ്ക് കോള്‍ ആകുമെന്നാണ് ആദ്യം കരുതിയത്. മോഹന്‍ലാല്‍ സാറിനൊമുള്ള സീനുകളെ കുറിച്ചോര്‍ത്ത് ചിത്രത്തിന്റെ സെറ്റില്‍ എത്തുമ്പോള്‍ വിറച്ചു കൊണ്ടാണ് നടന്നത്.””

“”എന്നെ കണ്ടപ്പോള്‍ തന്നെ ഹായ് ജൂലി എന്ന് പറഞ്ഞു. എന്റെ കഥാപാത്രത്തിന്റെ പേര് വിളിച്ച് പരിചയപ്പെട്ടതിനാല്‍ ഞാന്‍ ഞെട്ടിപ്പോയി”” എന്നാണ് നേഹ ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പറയുന്നത്. മോഹന്‍ലാല്‍ ചിത്രം ആറാട്ട് ആണ് നേഹയുടെതായി ഒരുങ്ങുന്ന ഏറ്റവും പുതിയ ചിത്രം.

തെലുങ്ക്, കന്നഡ ചിത്രങ്ങളില്‍ സജീവമായ നേഹ 2016ല്‍ മമ്മൂട്ടി ചിത്രം കസബയിലൂടെയാണ് മലയാളത്തില്‍ എത്തുന്നത്. 2017ല്‍ ആണ് മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍ ചിത്രം റിലീസ് ചെയ്യുന്നത്. സഖാവിന്റെ പ്രിയസഖി, പടയോട്ടം, ജീം ബൂം ബാ, ധമാക്ക തുടങ്ങിയ മലയാളം ചിത്രങ്ങളിലും വേഷമിട്ടിട്ടുണ്ട്.

Latest Stories

ധര്‍മ്മടത്ത് പിണറായി വിജയന്‍, പേരാവൂരില്‍ കെകെ ശൈലജ; 9 മന്ത്രിമാരും മല്‍സരിക്കും സ്പീക്കര്‍ ഷംസീറിന് സീറ്റില്ല; 86 സീറ്റുകളില്‍ സിപിഎം മല്‍സരിക്കും; സ്ഥാനാര്‍ത്ഥി പട്ടിക പ്രഖ്യാപിച്ചു

വി ഡി സതീശനെ നേരിടാന്‍ പറവൂരില്‍ ഇ ടി ടൈസണ്‍; സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച് സിപിഐ; രണ്ടുടേം വ്യവസ്ഥയില്‍ മന്ത്രി കെ രാജന് ഇളവ്

അസമിലും പുതുച്ചേരിയിലും കേരളത്തിനൊപ്പം ഏപ്രില്‍ 9ന് വോട്ടെടുപ്പ്, മേയ് 4ന് വോട്ടെണ്ണല്‍; തമിഴ്‌നാട് ഏപ്രില്‍ 23ന് പോളിംഗ് ബൂത്തില്‍, പശ്ചിമ ബംഗാളില്‍ രണ്ട് ഘട്ടം; ഫലം മേയ് 4ന്

സംസ്ഥാനത്ത് ഏപ്രില്‍ 9ന് വോട്ടെടുപ്പ്; മേയ് 4ന് വോട്ടെണ്ണല്‍; തിരഞ്ഞെടുപ്പ് തിയതി പ്രഖ്യാപിച്ച് തിരഞ്ഞെടുപ്പ് കമ്മീഷന്‍; കേരളം തിരഞ്ഞെടുപ്പ് ചൂടിലേക്ക്

ആറ് വിരല്‍ സോഷ്യല്‍ മീഡിയ പ്രചരണത്തില്‍ കഴമ്പില്ല, നെതന്യാഹു കൊല്ലപ്പെട്ടുവെന്നത് വ്യാജ വാര്‍ത്തയെന്ന് ഇസ്രയേല്‍; ജീവനോടെ ഉണ്ടെങ്കില്‍ തിരഞ്ഞുപിടിച്ചു വധിക്കുമെന്ന് ഇറാന്‍ റവല്യൂഷണറി ഗാര്‍ഡ്

കെ ടെറ്റില്‍ കൂടുതല്‍ ഇളവുകളുമായി വിദ്യാഭ്യാസ വകുപ്പ്; സ്ഥാനക്കയറ്റവും ബൈട്രാന്‍സ്ഫര്‍ നിയമനവും നല്‍കാം; രണ്ട് വര്‍ഷത്തിനകം കെ ടെറ്റ് യോഗ്യത നേടണമെന്ന് മാത്രം

6-സീറ്റ് ഇലക്‌ട്രിക് എംപിവിയുമായി കിയ; ഉടൻ ലോഞ്ച് ചെയ്യുമോ?

വികാരാധീനനായി വിതുമ്പി കെ സുധാകരന്‍; പഴയ പോരാട്ടങ്ങളേയും സഹപ്രവര്‍ത്തകരേയും ഓര്‍മ്മിപ്പിച്ച് പ്രസംഗം; മല്‍സരിക്കുന്ന കാര്യം പാര്‍ട്ടി തീരുമാനിക്കുമെന്ന് സമ്മര്‍ദ്ദ നീക്കങ്ങള്‍ക്കിടയില്‍ പ്രതികരണം

തെയ്യത്തിന്റെ തീയിൽ കത്തുന്ന ഒരു ജനതയുടെ മറന്നുപോയ ചരിത്രം; ഒരു ജനതയുടെ സംസ്കാരം നിശ്ശബ്ദമായി ഇല്ലാതാകുമ്പോൾ

ചർച്ചകൾ അന്തിമഘട്ടത്തിൽ, യുഡിഎഫിൽ തർക്കങ്ങൾ ഇല്ല; സീറ്റിനായി ആരും വാശി പിടിക്കുന്നില്ല: വി ഡി സതീശൻ