സാറ്റ്‌ലൈറ്റ് വിലയില്ലാത്ത നടന്‍, കുറേ നാളായി മലയാളത്തില്‍ സിനിമ ചെയ്യാത്ത നടന്‍; ഒടുവില്‍ കൈയടി; കണ്ണുനിറഞ്ഞ് നീരജ് മാധവ്

തന്റെ പുതിയ ചിത്രം ഗൗഥമിന്റെ രഥത്തിന് ലഭിക്കുന്ന മികച്ച സ്വീകാര്യതയില്‍ വികാരനിര്‍ഭരമായ കുറിപ്പുമായി നടന്‍ നീരജ് മാധവ്. സാറ്റ്‌ലൈറ്റ്
വിലയില്ലാത്ത നടന്റേയും പുതിയ സംവിധായകന്റെയും സിനിമ നിറഞ്ഞ കൈയടികളോടെ വരവേറ്റ പ്രേക്ഷകര്‍ക്ക് നന്ദി പറയുന്നു എന്നാണ് നീരജ് കുറിപ്പില്‍ പറയുന്നത്.

നീരജിന്റെ കുറിപ്പ്…..

സാറ്റ്‌ലൈറ്റ് വിലയില്ലാത്ത കുറെ നാളായി മലയാളത്തില്‍ സിനിമ ചെയ്യാത്ത നടന്‍ , ആദ്യ സിനിമ ചെയ്യുന്ന പുതിയ സംവിധായകന്‍, വിശ്വസിച്ചു കാശിറക്കിയ നിര്‍മാതാവ്, കട്ടയ്ക്ക് കൂടെ നിന്ന കുറച്ചു സുഹൃത്തുക്കള്‍. ഇന്നലെ വെള്ളിയാഴ്ച്ച ദിവസം ഞങ്ങളുടെ സിനിമയുടെ വിധിയും കാത്തു തിയറ്ററില്‍ ഏറ്റവും പുറകിലെ നിരയില്‍ ഞങ്ങളെല്ലാവരും ഒരുമിച്ചുണ്ടായിരുന്നു. തീരാക്കഥ എന്ന ഗാനത്തില്‍ പടം തീര്‍ന്നു ഋിറ രൃലറശെേ തുടങ്ങിയപ്പോള്‍ നിലയ്ക്കാത്ത കയ്യടി. സത്യം പറഞ്ഞാ കണ്ണു നിറഞ്ഞുപോയി, നല്ല സിനിമയെ കൈവിടാത്ത പ്രേക്ഷകരും കൂടെയുണ്ടെന്നറിഞ്ഞ വല്ലാത്ത ഒരു സന്തോഷം! നന്ദി ഒരുപാട് നന്ദി.

https://www.instagram.com/p/B8Bjn2jlVy1/?utm_source=ig_web_copy_link

തിയേറ്ററില്‍ നിന്നുള്ള ഒരു വീഡിയോയും നീരജ് പങ്കുവെച്ചിട്ടുണ്ട്. കിച്ചാപ്പൂസ് എന്റര്‍ടൈന്‍മെന്റ്‌സിന്റെ ബാനറില്‍ കെ.ജി അനില്‍കുമാര്‍ നിര്‍മ്മിച്ച് ആനന്ദ് മേനോന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ഗൗതമിന്റെ രഥം. നീരജ് മാധവന്‍ നായകന്‍ ആവുന്ന ചിത്രത്തില്‍ പുണ്യ എലിസബത്താണ് നായിക. രഞ്ജി പണിക്കര്‍, ബേസില്‍ ജോസഫ് എന്നിവര്‍ ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

Latest Stories

ചെന്നൈ തോൽവിക്ക് കാരണം അത്, ആ കാര്യം ശ്രദ്ധിച്ചിരുന്നെങ്കിൽ മത്സരഫലം മറ്റൊന്ന് ആകുമായിരുന്നു; ഇർഫാൻ പത്താൻ പറയുന്നത് ഇങ്ങനെ

ഗായിക ഉമ രമണന്‍ അന്തരിച്ചു; ഇളയരാജയുടെ 'പൊന്‍ മാനേ' അടക്കം ഹിറ്റ് ഗാനങ്ങള്‍ പാടിയ ഗായിക

ടി20 ലോകകപ്പ് 2024: 'ആ ഏരിയ ദുര്‍ബലം', ഇന്ത്യന്‍ ടീം ഫേവറിറ്റല്ലെന്ന് മുന്‍ ലോകകപ്പ് ജേതാവ്

ടി20 ലോകകപ്പിലെ കിരീട ഫേവറിറ്റുകള്‍; ഞെട്ടിച്ച് സംഗക്കാരയുടെ തിരഞ്ഞെടുപ്പ്

പൊന്നാനിയില്‍ തിരിച്ചടി നേരിടും; മലപ്പുറത്ത് ഭൂരിപക്ഷം രണ്ടുലക്ഷം കടക്കും; ഫലത്തിന് ശേഷം സമസ്ത നേതാക്കള്‍ക്കെതിരെ പ്രതികരിക്കരുത്; താക്കീതുമായി മുസ്ലീം ലീഗ്

ഇസ്രയേലിനെതിരായ സമരം; അമേരിക്കൻ സര്‍വകലാശാലകളില്‍ പ്രക്ഷോഭം കനക്കുന്നു, രണ്ടാഴ്ചയ്ക്കിടെ 1000 ത്തോളം പേര്‍ അറസ്റ്റിൽ

ടി20 ലോകകപ്പ് 2024: ഐപിഎലിലെ തോല്‍വി ഇന്ത്യന്‍ ലോകകപ്പ് ടീമില്‍; വിമര്‍ശിച്ച് ഹെയ്ഡന്‍

ടി20 ലോകകപ്പ് 2024: ഇവനെയൊക്കെയാണോ വൈസ് ക്യാപ്റ്റനാക്കുന്നത്, അതിനുള്ള എന്ത് യോഗ്യതയാണ് അവനുള്ളത്; ഹാര്‍ദ്ദിക്കിനെതിരെ മുന്‍ താരം

ലാവ്‍ലിൻ കേസ് ഇന്നും ലിസ്റ്റിൽ; അന്തിമ വാദത്തിനായി ഇന്ന് പരിഗണിച്ചേക്കും, ലിസ്റ്റ് ചെയ്തിരിക്കുന്നത് 110 ആം നമ്പര്‍ കേസായി

തൃണമൂലിന് വോട്ട് ചെയ്യുന്നതിനെക്കാള്‍ നല്ലത് ബിജെപി വോട്ട് ചെയ്യുന്നത്; അധീര്‍ രഞ്ജന്‍ ചൗധരിയുടെ പരാമര്‍ശത്തില്‍ വെട്ടിലായി കോണ്‍ഗ്രസ്; ആഞ്ഞടിച്ച് മമത