ഫാമിലി മാനില്‍ അഭിനയിക്കാന്‍ ഒരു സൂപ്പര്‍ ഹിറ്റ് ചിത്രം ഉപേക്ഷിച്ചു: നീരജ് മാധവ്

ഇടക്കാലത്ത് കുറേ സിനിമകളില്‍ ശ്രദ്ധേയമായ കഥാപാത്രങ്ങള്‍ ചെയ്ത് സജീവമായി നിന്ന നീരജ് മാധവിനെ അവസാനം കണ്ടത് പൈപ്പിന്‍ ചുവട്ടിലെ പ്രണയത്തിലായിരുന്നു. നീരജ് എവിടെ എന്ന ചോദ്യമുയര്‍ന്നപ്പോഴാണ് ആമസോണ്‍ പ്രൈം വെബ് സീരീസായ ദ ഫാമിലി മാന്‍ ചെയ്യുകയാണെന്ന് താരം വെളിപ്പെടുത്തിയത്. ഇതില്‍ അഭിനയിക്കാന്‍ ഒരു ഹിന്ദി സൂപ്പര്‍ ഹിറ്റ് ചിത്രം ഉപേക്ഷിച്ചെന്നാണ് നീരജ് പറയുന്നത്.

“ദംഗലിന്റെ സംവിധായകന്‍ നിതേഷ് തിവാരി ഒരുക്കിയ ചിച്ചോരെ എന്ന ചിത്രത്തില്‍ നിന്ന് ക്ഷണം ലഭിച്ചിരുന്നു. ഒരു സൗത്ത് ഇന്ത്യന്‍ കഥാപാത്രമായിരുന്നു അത്. സീരീസിന്റെ തിരക്കുകള്‍ കാരണം വേണ്ടെന്ന് വയ്ക്കുകയായിരുന്നു. ഭാവിയില്‍ സിനിമാ ഇന്‍ഡസ്ട്രികള്‍ തമ്മിലുള്ള മതില്‍ പൊളിയും എന്നാണ് കരുതുന്നത്. ബോളിവുഡില്‍ നിന്ന് അവസരങ്ങള്‍ വന്നാല്‍ സ്വീകരിക്കും. പക്ഷേ ഇവിടം വിട്ട് പോകാന്‍ ഉദ്ദേശിക്കുന്നില്ല.” മാതൃഭൂമിയുമായുള്ള അഭിമുഖത്തില്‍ നീരജ് പറഞ്ഞു.

രണ്ട് മണിക്കൂര്‍ സിനിമയേക്കാള്‍ വലിയ ജോലികളാണ് സീരീസിന്റെ പിന്നിലുള്ളതെന്നും നീരജ് പറഞ്ഞു. സീരീസില്‍ മൂസ റഹ്മാന്‍ എന്ന് പേരുള്ള ഒരു തീവ്രവാദിയായാണ് നീരജ് എത്തുന്നത്.

Latest Stories

വീട്ടുജോലിക്കാരിയുടെ ആത്മഹത്യാ ശ്രമം; 'കങ്കുവ' നിർമ്മാതാവ് കെ ഇ ജ്ഞാനവേല്‍ രാജയ്‌ക്കെതിരെ കേസ്

കോൺ​ഗ്രസിന് പരാജയ ഭീതി; വടകരയിൽ മാത്രമല്ല എല്ലായിടത്തും വോട്ടെടുപ്പ് വൈകി: കെ.കെ ശൈലജ

'സൗദി-ഇന്ത്യ' ബന്ധം ശക്തവും ദൃഢവുമെന്ന്​ സൗദിയിലെ ഇന്ത്യൻ അംബാസഡർ

ആളുകള്‍ പരിഭ്രാന്തരാകേണ്ടതില്ല, ചെറുതോണി, ഇരട്ടയാർ ഡാമുകളിൽ സൈറണിന്റെ ട്രയല്‍ റണ്‍ നടത്തും; അറിയിപ്പുമായി ജില്ലാ കളക്ടർ

ആ ഇന്ത്യൻ താരം കാരണമാണ് ആർസിബിക്ക് കിരീടം കിട്ടാത്തത്, അന്ന് അത് അനുസരിച്ചിരുന്നെങ്കിൽ ട്രോഫി ഷെൽഫിൽ ഇരിക്കുമായിരുന്നു; അനിൽ കുംബ്ലെ പറയുന്നത് ഇങ്ങനെ

ഉഷ്ണതരംഗം: എല്ലാവരും ജാഗ്രത പാലിക്കണം; മുന്നറിയിപ്പുമായി ആരോഗ്യമന്ത്രി

അച്ഛന്‍ ജയിക്കും, ബിജെപിക്ക് കൂടുതല്‍ സീറ്റ് കിട്ടും.. ആരാന്റമ്മയ്ക്ക് ഭ്രാന്ത് വന്നാല്‍ കാണാന്‍ നല്ല രസമാണല്ലോ..; പ്രതികരിച്ച് അഹാനയും സഹോദരിമാരും

യുഎഇയില്‍ നേരിയ ഭൂചലനം; റിക്ടര്‍ സ്കെയിലില്‍ 2.8 തീവ്രത രേഖപ്പെടുത്തി

'മേനേൻ' എന്ന് ഞാനിട്ടതാണ് അതൊരു ജാതിപ്പേരല്ല, അച്ഛൻ എത്തീസ്റ്റ് ആണ്, ജാതിപ്പേര് അദ്ദേഹത്തിന് ഇഷ്ടമല്ല: നിത്യ മേനോൻ

ചാലക്കുടിയിൽ മാലിന്യകൂമ്പാരത്തിന് തീപിടിച്ചു; തീ പൂർണ്ണാമായി അണക്കാനുള്ള ശ്രമം തുടരുന്നു