ഞാന്‍ ചെയ്താല്‍ കഥാപാത്രം കോമഡിയാകും എന്ന് പറഞ്ഞവര്‍ക്കുള്ള മറുപടിയാണ് ഈ സിനിമ..: നീരജ് മാധവ്

ചിത്രീകരണം മുതല്‍ തന്നെ വാര്‍ത്തകളില്‍ നിറഞ്ഞിരുന്ന ചിത്രമാണ് ‘ആര്‍ഡിഎക്‌സ്’. ഷെയ്ന്‍ നിഗത്തെ വിലക്കിയ സംഭവുമായി ബന്ധപ്പെട്ട് ആയിരുന്നു സിനിമ ആദ്യം ചര്‍ച്ചകളില്‍ നിറഞ്ഞത്. എന്നാല്‍ ചിത്രത്തിന്റെ ട്രെയ്‌ലറിന് മികച്ച സ്വീകാര്യതയാണ് സോഷ്യല്‍ മീഡിയയില്‍ നിന്നും ലഭിച്ചത്.

നീരജ് മാധവ്, ആന്റണി വര്‍ഗീസ്, ഷെയ്ന്‍ നിഗം എന്നിവരാണ് ചിത്രത്തില്‍ കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്നത്. നവാഗതനായ നഹാസ് ഹിദായത്ത് സംവിധാനം ചെയ്യുന്ന ചിത്രം ഓഗസ്റ്റ് 25ന് ആണ് റിലീസ് ചെയ്യുന്നത്. ചിത്രത്തിന്റെ പ്രമോഷന്‍ പരിപാടിക്കിടെ നീരജ് മാധവ് പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്.

തന്റെ മുന്‍കാല വേഷമൊക്കെ വെച്ച് നോക്കിക്കഴിഞ്ഞാന്‍ താന്‍ ചെയ്താന്‍ വര്‍ക്ക് ഔട്ട് ആകുമോ എന്ന് പലര്‍ക്കും സംശയം തോന്നുന്ന രീതിയിലുള്ള ഒരു കഥാപാത്രമാണ് ആര്‍ഡിഎക്സിലേത് എന്നാണ് നഹാസ് പറയുന്നത്. ധന്യ മേനോന് നല്‍കിയ അഭിമുഖത്തിലാണ് നീരജ് സംസാരിച്ചത്.

”ഈ റോള്‍ എനിക്ക് കിട്ടിയതില്‍ വലിയ സന്തോഷമുണ്ട്. എന്റെ മുന്‍കാല വേഷമൊക്കെ വെച്ച് നോക്കിക്കഴിഞ്ഞാല്‍ ഞാന്‍ ചെയ്താന്‍ വര്‍ക്ക് ഔട്ട് ആകുമോ എന്ന് പലര്‍ക്കും തോന്നുന്ന രീതിയിലുള്ള ഒരു വേഷമാണിത്. ആ ഒരു വേഷത്തിലേക്ക് എത്തിച്ചേരാന്‍ പറ്റിയതിന്റെ സന്തോഷത്തിലാണ് ഞാനുള്ളത്.”

”ഒരു ഫൈറ്റ് മൂവി ചെയ്യാനുള്ള എക്സൈറ്റ്മെന്റ് നേരത്തെയുണ്ടായിരുന്നു. നമുക്ക് ഇതും ചെയ്യാന്‍ കഴിയുമെന്ന് മറ്റുള്ളവര്‍ക്ക് കാണിച്ച് കൊടുക്കാന്‍ പറ്റുന്ന ഒരു അവസരമാണ്. കുറേ കാലത്തിന് ശേഷം മലയാളത്തില്‍ സെലിബ്രേറ്റ് ചെയ്യാന്‍ പറ്റുന്ന ഒരു സിനിമയാണ് ആര്‍ഡിഎക്സ്.”

”ഒരു എന്റര്‍ടെയ്ന്‍മെന്റ് പാക്കേജ്. അങ്ങനെയൊരു സിനിമയുടെ ഭാഗമാകണം എന്നുണ്ടായിരുന്നു. കരാട്ടെ ഇന്‍സ്ട്രക്ടര്‍ ആയിട്ടാണ് ചിത്രത്തില്‍ ഞാനെത്തുന്നത്. ആ കഥാപാത്രത്തിന്റെ ജീവിതം തന്നെ മുഴുവന്‍ ഫൈറ്റാണ്” എന്നാണ് നീരജ് മാധവ് പറയുന്നത്.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ