ഞാന്‍ കാരണമാണ് സുകുമാരി ചേച്ചി വിനീതിനെ തല്ലിയത്, പിന്നെയാണ് ആ അബദ്ധം തിരിച്ചറിഞ്ഞത്: നെടുമുടി വേണു

മഹാനടന്‍ നെടുമുടി വേണവിന്റെ അപ്രതീക്ഷിത വിയോഗത്തിന്റെ ഞെട്ടലിലാണ് ഇപ്പോഴും ഉറ്റവര്‍. മലയാള സിനിമാ ലോകത്തെ അഭിനയ കുലപതി എന്നാണ് നെടുമുടി വേണുവിനെ ആരാധകര്‍ വിശേഷിപ്പിക്കുന്നത്.

ഏറ്റവും ഒടുവിലായി നെടുമുടി പങ്കെടുത്ത പറയാം നേടാം ഷോയില്‍ എത്തിയപ്പോള്‍ എംജിയോട് നെടുമുടി പറഞ്ഞ ചില കാര്യങ്ങള്‍ ആണ് ഇപ്പോള്‍ വൈറലായി മാറുന്നത്.

നെടുമുടി സംസാരിക്കുന്നത് വിദേശനാടുകളില്‍ ഷോയ്ക്ക് പോയ അനുഭവങ്ങളെ കുറിച്ചാണ്. സിനിമയുടെ തിക്കും തിരക്കുകളില്‍ ഇന്നും മാറി റിലാക്‌സ് ചെയ്യാന്‍ കിട്ടുന്ന കുറച്ചു ദിവസങ്ങള്‍ എന്നാണ് ആ ദിനങ്ങളെ വിശേഷിപ്പിച്ചത്. ഒപ്പം രസകരമായ ചില നിമിഷങ്ങളെ കുറിച്ചും അദ്ദേഹം ഓര്‍ത്തെടുത്തു.

നമുക്ക് സിനിമയില്‍ ചെയ്യാന്‍ പറ്റാത്ത കാര്യങ്ങള്‍ ഷോകളിലൂടെ നമുക്ക് ചെയ്യാന്‍ കഴിയും.

പോകുന്ന ആളുകള്‍ പ്രിയപ്പെട്ടവര്‍ ആണെങ്കില്‍ പറയുകയും വേണ്ട. ഒരു സീനില്‍ നമ്മുടെ വിനീത് അവതരിപ്പിക്കുന്ന സീന്‍ ഉണ്ട്. എനിക്ക് സിഗരറ്റ് വലിക്കാന്‍ അറിയില്ല എന്ന് വിനീത് എന്നോട് പറഞ്ഞു. ഞാന്‍ പറഞ്ഞു അപ്പുറത്തെ മുറിയില്‍ പോയിരുന്നു വലിച്ചു നോക്കുക, അത് അന്ന് കത്തിച്ചിട്ടില്ല. എന്നാല്‍ ഞാന്‍ സുകുമാരിച്ചേച്ചിയുടെ അടുത്ത് ചെന്ന് വിനീതിനെ പോയി നോക്കാന്‍ പറയുകയും ചെയ്തു. കുരുന്നു പ്രായമാണ് വിനീതിനെ ചേച്ചി പോയി ഒന്നു നോക്കാന്‍ ആണ് ഞാന്‍ പറഞ്ഞത്. ചേച്ചി നോക്കിയപ്പോള്‍ അവന്‍ സിഗരറ്റ് വലിച്ചുകൊണ്ടിരിക്കുന്നു. കരണം കുറ്റി നോക്കി വിനീതിനെ ചേച്ചി അടിക്കുകയും ചെയ്തു. ഇതേപോലെയുള്ള ഒരുപാട് രസകരമായ നിമിഷങ്ങള്‍ ഷോയില്‍ നടന്നിട്ടുണ്ട്- നെടുമുടി ഓര്‍ത്തെടുത്തു.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ