ആരാണ് ഈ സിലബസ് തീരുമാനിച്ചത്? ചരിത്ര ഭാഗങ്ങള്‍ മുക്കി മഹാകുംഭമേള വരെ പഠന വിഷയം..; എന്‍സിഇആര്‍ടി പാഠപുസ്തക വിവാദത്തില്‍ മാധവന്‍

എന്‍സിഇആര്‍ടി സ്‌കൂള്‍ പാഠ്യപദ്ധതിയില്‍ ചരിത്ര പ്രധാനമായ സംഭവങ്ങള്‍ക്ക് പകരം സര്‍ക്കാര്‍ സംരംഭങ്ങള്‍ ഉള്‍പ്പെടുത്തിയതിന് എതിരെ നടന്‍ ആര്‍ മാധവന്‍. ചരിത്ര പാഠപുസ്തകങ്ങളില്‍ നിന്നും മുഗള്‍ സാമ്രാജ്യത്തെയും ഡല്‍ഹി സുല്‍ത്താനേറ്റിനെയും കുറിച്ചുള്ള എല്ലാ പരാമര്‍ശങ്ങളും നീക്കി പകരം മഹാകുംഭമേള, മേക്ക് ഇന്‍ ഇന്ത്യ, ബേട്ടി ബച്ചാവോ ബേട്ടി പഠാവോ തുടങ്ങിയ കാര്യങ്ങളാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്.

ഇതിനെതിരെയാണ് നടന്‍ പ്രതികരിച്ചത്. ‘കേസരി ചാപ്റ്റര്‍ 2’ ചിത്രത്തിന്റെ പ്രമേയത്തില്‍ ചരിത്രത്തിന് വിരുദ്ധമായി സര്‍ഗ്ഗാത്മക സ്വാതന്ത്ര്യം എടുത്തു എന്ന ആരോപണങ്ങളോട് പ്രതികരിക്കവെയാണ് സ്‌കൂള്‍ സിലബസിനെ കുറിച്ചും നടന്‍ സംസാരിച്ചത്.

”ചെറുപ്പത്തില്‍ സ്‌കൂളില്‍ ചരിത്രം പഠിച്ചപ്പോള്‍, മുഗളന്മാരെ കുറിച്ച് എട്ട് അധ്യായങ്ങളും ഹാരപ്പ, മോഹന്‍ജൊദാരോ നാഗരികതകളെക്കുറിച്ച് രണ്ട് അധ്യായങ്ങളും, ബ്രിട്ടീഷ് ഭരണത്തെയും സ്വാതന്ത്ര്യ സമരത്തെയും കുറിച്ച് നാല് അധ്യായങ്ങളും, ദക്ഷിണേന്ത്യയിലെ ചോളര്‍, പാണ്ഡ്യര്‍, പല്ലവര്‍, ചേരര്‍ എന്നിവരെക്കുറിച്ച് ഒരു അധ്യായവും മാത്രമാണ് ഉണ്ടായിരുന്നത്. ബ്രിട്ടീഷുകാരും മുഗളന്മാരും നമ്മെ ഏകദേശം 800 വര്‍ഷത്തോളം ഭരിച്ചു.”

”എന്നാല്‍ ചോള സാമ്രാജ്യത്തിന് 2,400 വര്‍ഷം പഴക്കമുണ്ട്. അവര്‍ സമുദ്രയാത്രയുടെയും നാവിക ശക്തിയുടെയും തുടക്കക്കാരായിരുന്നു. റോം വരെ നീളുന്ന സുഗന്ധവ്യഞ്ജന പാതകള്‍ അവര്‍ക്കുണ്ടായിരുന്നു. നമ്മുടെ ചരിത്രത്തിലെ ആ ഭാഗം എവിടെ? നമ്മുടെ ശക്തമായ നാവികസേന ഉപയോഗിച്ച് അങ്കോര്‍ വാട്ട് വരെ ക്ഷേത്രങ്ങള്‍ നിര്‍മ്മിച്ചതിനെക്കുറിച്ച് എവിടെയാണ് പരാമര്‍ശം? ജൈനമതവും ബുദ്ധമതവും ഹിന്ദുമതവും ചൈനയിലേക്ക് വ്യാപിച്ചു.”

”കൊറിയയിലെ ആളുകള്‍ പകുതി തമിഴ് സംസാരിക്കുന്നു, കാരണം അത്രത്തോളം നമ്മുടെ ഭാഷ എത്തിച്ചേര്‍ന്നു. ഇതെല്ലാം നമ്മള്‍ ഒരു അധ്യായത്തില്‍ മാത്രം ഒതുക്കി. ഏഴാം ക്ലാസിലെ ചരിത്ര പാഠപുസ്തകങ്ങളില്‍ നിന്ന് മുഗള്‍ സാമ്രാജ്യത്തെയും ഡല്‍ഹി സുല്‍ത്താനേറ്റിനെയും കുറിച്ചുള്ള എല്ലാ പരാമര്‍ശങ്ങളും നീക്കം ചെയ്യാനുള്ള എന്‍സിഇആര്‍ടിയുടെ തീരുമാനത്തെ കുറിച്ച് നിലവില്‍ ഒരു സംവാദം നടക്കുന്നുണ്ട് എന്നത് ശ്രദ്ധേയമാണ്.”

”ഈ ഭാഗങ്ങള്‍ക്ക് പകരം ‘പുണ്യ ഭൂമിശാസ്ത്രം’, മഹാകുംഭമേള, മേക്ക് ഇന്‍ ഇന്ത്യ, ബേട്ടി ബച്ചാവോ ബേട്ടി പഠാവോ തുടങ്ങിയ സര്‍ക്കാര്‍ സംരംഭങ്ങളെക്കുറിച്ചുള്ള ഉള്ളടക്കമാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. ആരാണ് ഈ സിലബസ് തീരുമാനിച്ചത്? ലോകത്തിലെ ഏറ്റവും പഴക്കം ചെന്ന ഭാഷയാണ് തമിഴ്, പക്ഷേ ആര്‍ക്കും അതിനെ കുറിച്ച് അറിയില്ല.”

”നമ്മുടെ സംസ്‌കാരത്തില്‍ ഒളിഞ്ഞിരിക്കുന്ന ശാസ്ത്രീയ അറിവുകള്‍ ഇപ്പോള്‍ പരിഹസിക്കപ്പെടുകയാണ്. ‘കേസരി ചാപ്റ്റര്‍ 2’ ഈ ആഖ്യാനം മാറ്റുന്നതിനുള്ള ഒരു ചുവടുവെപ്പാണ്. ചരിത്രത്തോട് നീതി പുലര്‍ത്താത്ത ഒരു കാര്യവുമായി ഞങ്ങള്‍ വരികയാണെങ്കില്‍ മാത്രം കുറ്റപ്പെടുത്തുക. ചരിത്രത്തെ കുറിച്ചുള്ള സത്യം പുറത്തുകൊണ്ടുവരുന്നതിന് ഞങ്ങളെ കുറ്റപ്പെടുത്തരുത്” എന്നാണ് മാധവന്‍ പറയുന്നത്.

Latest Stories

'തെളിവ് നശിപ്പിക്കാനോ സാക്ഷികളെ സ്വാധീനിക്കാനോ ശ്രമിക്കരുത്, എല്ലാ ശനിയാഴ്ചയും അന്വേഷണ സംഘത്തിന് മുമ്പാകെ ഹാജരാകണം'; രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യം കർശന ഉപാധികളോടെ

'കവർന്നത് ചെമ്പ് പാളികൾ പൊതിഞ്ഞ സ്വർണം, കട്ടിളപാളികൾ മാറ്റിയിട്ടില്ല'; ശാസ്ത്രീയ പരിശോധന ഫലം സ്ഥിരീകരിച്ചുവെന്ന് വിഎസ്എസ്‍സി ശാസ്ത്രജ്‌ഞരുടെ മൊഴി

'പിണറായിസവും മരുമോനിസവും ജനാധിപത്യ കേരളത്തിന്റെ ക്യാൻസർ, പിണറായിയെ അധികാരത്തിൽ നിന്ന് ഇറക്കാൻ യുഡിഎഫ് നേതൃത്വം എന്ത്‌ പറഞ്ഞാലും അനുസരിക്കും'; പി വി അൻവർ

റോക്കറ്റ് വേഗത്തിൽ കുതിച്ച് സ്വർണവില; പവന് 1,22,520 രൂപ, ഗ്രാമിന് 15000 കടന്നു

'എന്‍എസ്എസ് - എസ്എന്‍ഡിപി ഐക്യം ഒരു കെണിയാണെന്ന് തോന്നി, അതിൽ വീഴണ്ട എന്ന് തീരുമാനിക്കുകയായിരുന്നു'; ജി സുകുമാരൻ നായർ

'മിയ മുസ്ലീങ്ങള്‍ക്കെതിരെ നീങ്ങാന്‍ തന്നെയാണ് എന്റേയും ബിജെപിയുടേയും തീരുമാനം; നിങ്ങള്‍ അവരെ ഉപദ്രവിക്കൂ, അപ്പോള്‍ മാത്രമേ അവര്‍ അസം വിട്ടു പോവുകയുള്ളു'; 5ലക്ഷം പേരെ ഞങ്ങള്‍ എസ്‌ഐആറിലൂടെ വോട്ടര്‍ പട്ടികയ്ക്ക് പുറത്താക്കുമെന്ന് ബിജെപി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ

വെള്ളാപ്പള്ളി നടേശന്റെ പത്മഭൂഷൺ പിൻവലിക്കണം; രാഷ്ട്രപതിക്ക് പരാതി നൽകാൻ എസ്എൻഡിപി സംരക്ഷണ സമിതി, കോടതിയെ സമീപിക്കാനും തീരുമാനം

'നായർ- ഈഴവ ഐക്യമല്ല, എസ്എൻഡിപിയുടെ ലക്ഷ്യം നായാടി മുതൽ നസ്രാണി വരെ'; ഈഴവ സമുദായത്തെ തകർക്കാനുള്ള ശ്രമത്തെ കണ്ടില്ലെന്ന് നടിക്കാനാവില്ലെന്ന് വെള്ളാപ്പള്ളി നടേശൻ

കണ്ഠര് രാജീവര് 2024ല്‍ ഒരു സ്വകാര്യ ബാങ്കില്‍ നിക്ഷേപിച്ചത് രണ്ടര കോടി; ബാങ്ക് പൂട്ടിപ്പോയി പണം നഷ്ടമായിട്ടും പരാതി പോലും നല്‍കിയില്ല; ദുരൂഹ സാമ്പത്തിക ഇടപാടുകള്‍ കണ്ടെത്തി എസ്‌ഐടി

'എല്ലാ കാര്യങ്ങളും കലങ്ങി തെളിയട്ടെ, ഇനി പ്രതികരിക്കാനില്ല... എല്ലാവരോടും സ്നേഹം മാത്രം'; ഫേസ്ബുക്ക് പോസ്റ്റുമായി എൻ എം ബാദുഷ