കളര്‍ ചേര്‍ത്ത മണ്ണെണ്ണ , അന്ന് ഞങ്ങള്‍ അസ്സലായി പറ്റിക്കപ്പെട്ടു: അനുഭവം പങ്കിട്ട് നസീര്‍ സംക്രാന്തി

കേന്ദ്രഭരണ പ്രദേശമായ മാഹിയില്‍ വച്ച് തനിയ്ക്ക് ഉണ്ടായ അനുഭവത്തെ തുറന്നുപറഞ്ഞ് നസീര്‍ സംക്രാന്തി. മാഹി എനിക്ക് നല്ല പരിചിതമാണ് എന്ന് സംക്രാന്തി പറഞ്ഞപ്പോള്‍, അവിടെ പ്രോഗ്രാമിന് പോയിട്ടുണ്ടോ എന്ന ചോദ്യത്തിന് അതല്ല, ഇവിടെ കിട്ടുന്നതിലും വിലകുറവില്‍ മദ്യം അവിടെ കിട്ടും എന്നായിരുന്നു സംക്രാന്തിയുടെ മറുപടി.

ഒരിക്കല്‍ ഞങ്ങള്‍ മാഹിയില്‍ ഒരു പരിപാടിയ്ക്ക് വേണ്ടി പോയപ്പോള്‍, വെളുപ്പിനെ തന്നെ അവിടെ എത്തി. കട തുറന്ന് സാധനം വാങ്ങാന്‍ വേണ്ടി കാത്തിരിയ്ക്കുകയായിരുന്നു ഞങ്ങള്‍. അപ്പോള്‍ ഒരാള്‍ വന്നിട്ട് പറഞ്ഞു, ‘ഇന്ന് ഇവിടെ തുറക്കില്ല, ഇവിടെ അവധിയാണ്’ എന്ന്. സാധനം എന്റെ കൈയ്യിലുണ്ട് എന്ന് അയാള്‍ പറഞ്ഞപ്പോള്‍ ഞങ്ങള്‍ പിരിവിട്ട് സാധനം വാങ്ങി.

കുപ്പി തന്നതും, പൈസ വാങ്ങി അയാള്‍ ഒറ്റ ഓട്ടമായിരുന്നു. നോക്കിയപ്പോള്‍ തന്നിരിയ്ക്കുന്നത് മണ്ണെണ്ണയാണ്. അതില്‍ കളര്‍ ചേര്‍ത്തിരിക്കുകയായിരുന്നു. മാത്രവുമല്ല, അവിടെ അന്ന് സ്ട്രൈക്കും ഉണ്ടായിരുന്നില്ല. കുറച്ച് നേരം കൂടെ കഴിഞ്ഞാല്‍ കടകള്‍ തുറക്കുമായിരുന്നു. അന്ന് നല്ല അസ്സലായി പറ്റിക്കപ്പെട്ടു- നസീര്‍ സംക്രാന്തി പറഞ്ഞു.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ