'ലൗ ജിഹാദ് പുരുഷാധിപത്യത്തിന്റെ പ്രദര്‍ശനം' സ്ത്രീകളെ അനായാസം കീഴ്‌പ്പെടുത്താമെന്നാണ് അത് പറഞ്ഞുവെയ്ക്കുന്നത്; നസറുദ്ദീന്‍ ഷാ

ലൗ ജിഹാദ് എന്നാല്‍ പുരുഷാധിപത്യമെന്ന് മുതിര്‍ന്ന നടന്‍ നസറുദ്ദീന്‍ ഷാ. എന്‍ഡിടിവിയുടെ വാര്‍ത്ത പരിപാടിയിലാണ് അദ്ദേഹം ഇതേ കുറിച്ച് പറഞ്ഞത്. എന്‍ടിവിയുടെ ട്വിറ്റര്‍ പേജിലാണ് അദ്ദേഹം ലൗ ജിഹാദിനെ കുറിച്ച് പറഞ്ഞ വാക്കുകള്‍ പങ്കുവെച്ചിരിക്കുന്നത്.

‘എന്താണ് ഈ ലൗ ജിഹാദ്? അത് പുരുഷാധിപത്യത്തിന്റെ പ്രദര്‍ശനം മാത്രമാണ്. സ്ത്രീകള്‍ക്ക് ബുദ്ധിയില്ലെന്നും അവരെ വിശ്വസിക്കാനാവില്ലെന്നും അവരെ അനായാസം കീഴ്പ്പെടുത്താമെന്നുമാണ് അത് പറഞ്ഞ് വെയ്ക്കുന്നത്.അദ്ദേഹം പറഞ്ഞു.

മുമ്പ് രാജ്യത്ത് ലൗ ജിഹാദിന്റെ പേരില്‍ ഹിന്ദു മുസ്ലിം മതസ്ഥര്‍ക്കിടയില്‍ രൂപപ്പെട്ട് വരുന്ന വിഭാഗീയതയില്‍ കര്‍വ്വാന്‍ ഉ മഹബത്ത് ഇന്ത്യയുമായുള്ള അഭിമുഖത്തില്‍ അദ്ദേഹം ആശങ്ക അറിയിച്ചിരുന്നു.
യുപിയിലെ ലൗ ജിഹാദ് തമാശ. ആ വാക്ക് ഉണ്ടാക്കിയവര്‍ക്ക് പോലും ജിഹാദ് എന്ന വാക്കിന്റെ അര്‍ത്ഥമറിയില്ല. രാജ്യത്തെ ഹിന്ദു ജനസംഖ്യയെ മുസ്ലിങ്ങള്‍ മറികിടക്കുമെന്ന് വിശ്വസിക്കാന്‍ മാത്രം വിഡ്ഢികളാണ് ആളുകള്‍ എന്ന് ഞാന്‍ കരുതുന്നില്ല. അതിന് മുസ്ലിങ്ങള്‍ക്ക് ഒരുപാട് കുട്ടികള്‍ ഉണ്ടാകേണ്ടി വരും. അതുകൊണ്ട് ഇതെല്ലാം വാസ്തവ വിരുദ്ധമാണ്.’എന്നായിരുന്നു അദ്ദേഹം പറഞ്ഞത്.

Latest Stories

പ്രണയം പൊട്ടി വിടർന്നു; ആനന്ദ് മധുസൂദനൻ- ചിന്നു ചാന്ദിനി ചിത്രം 'വിശേഷ'ത്തിലെ ഗാനം പുറത്ത്

വടക്കുനോക്കിയന്ത്രത്തിലെ അതേ മീറ്ററിലെ നായകനാണ് മന്ദാകിനിയിലും: അൽത്താഫ് സലിം

അവരെല്ലാവരും കൂടിച്ചേരുമ്പോഴാണ് സിനിമയുടെ മാന്ത്രികത പ്രകടമാകുന്നത്, അത് മലയാളത്തിലുണ്ട്: രാജ് ബി ഷെട്ടി

ഹക്കീം ഷാജഹാനും സന അൽത്താഫും വിവാഹിതരായി; സബ് രജിസ്ട്രാർ ഓഫീസിൽ നിന്നുള്ള ചിത്രങ്ങൾ പങ്കുവെച്ച് താരങ്ങൾ

തമിഴര്‍ ഇത്രയധികം അധഃപതിച്ചോ; വിവാഹമോചനവുമായി ബന്ധപ്പെട്ട പ്രചാരണങ്ങളിൽ പ്രതികരണവുമായി ജി വി പ്രകാശ് കുമാർ

ആ സീന്‍ എടുക്കവെ വണ്ടി ചതിച്ചു, ആകെ ടെന്‍ഷനായി.. ബ്രേക്കും ആക്‌സിലേറ്ററും കൂടി ഒന്നിച്ച് ചവിട്ടിപ്പോയി: മമ്മൂട്ടി

ഈ വിവാഹത്തിൽ പ്രണയമില്ല, സെക്സുമില്ല; ട്രെന്‍ഡിംഗായി ഫ്രണ്ട്ഷിപ്പ് മാരേജ് !

ആമിര്‍ ഖാനേക്കാള്‍ നല്ലത് വെയിറ്ററായി അഭിനയിച്ച ജൂനിയര്‍ ആര്‍ട്ടിസ്റ്റ്..; ആര്‍ജിവിയുടെ തുറന്നു പറച്ചിലോടെ നടന്‍ പിണങ്ങി, വീണ്ടും ചര്‍ച്ചയാകുന്നു

തിരുവനന്തപുരത്തെ ബ്യൂട്ടിപാര്‍ലറില്‍ നിന്ന് രൂക്ഷ ദുര്‍ഗന്ധം; പരിശോധനയില്‍ കണ്ടെത്തിയത് രണ്ടാഴ്ച പഴക്കമുള്ള മൃതദേഹം

തലവനാവാൻ ആസിഫ് അലിയും, ബിജു മേനോനും; ജിസ് ജോയ് ചിത്രം തിയേറ്ററുകളിലേക്ക്