ഞാന്‍ നിരാശനാണ്, നായകന്‍ ശത്രുക്കളെ അടിച്ചുപറപ്പിക്കുന്ന, യാഥാര്‍ത്ഥ്യവുമായി ഒരു ബന്ധവുമില്ലാത്ത സിനിമകളാണ് അവര്‍ക്ക് വേണ്ടത്: നവാസുദ്ദീന്‍ സിദ്ദിഖി

മുന്‍നിരയിലുള്ള ഇന്ത്യന്‍ സിനിമകളുടെ സ്ഥിതി ആശങ്കാജനകമാണെന്ന് ബോളിവുഡ് താരം നവാസുദ്ദീന്‍ സിദ്ദിഖി. ഹിറ്റുകളായി മാറുന്ന സിനിമകളില്‍ താന്‍ നിരാശനാണെന്ന് താരം പറഞ്ഞു. മഹാമാരി കാരണം പ്രേക്ഷകരുടെ അഭിരുചിയില്‍ പുരോഗമനം ഉണ്ടാകുമെന്ന് താന്‍ കരുതിയിരുന്നു.

എന്നാല്‍ ഇപ്പോള്‍ ബോക്സ് ഓഫീസില്‍ വന്‍ വിജയങ്ങളായി മാറുന്ന സിനിമകള്‍ പരിഗണിക്കുമ്പോള്‍ പ്രത്യേകിച്ചും അങ്ങനെ തോന്നുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു.

‘യഥാര്‍ത്ഥ്യ ബോധം ഉള്ള സിനിമകളേക്കാള്‍ വാണിജ്യ സിനിമകളെയാണ് ബോളിവുഡ് എപ്പോഴും ഇഷ്ടപ്പെടുന്നത്. ഈ വാണിജ്യ ബിഗ് ബജറ്റ് സിനിമകള്‍ കാരണം, നല്ല ചെറിയ ചിത്രങ്ങള്‍ റിലീസ് ചെയ്യുന്നത് വെല്ലുവിളിയായി മാറുന്നു. ആളുകള്‍ അത് കാണാന്‍ വരുന്നില്ല, ഇത് അവരുടെ ബോക്‌സ് ഓഫീസ് വരുമാനത്തെ ബാധിക്കുന്നു.

യഥാര്‍ത്ഥ ജീവിതത്തില്‍ യാതൊരു സ്വാധീനവുമില്ലാത്ത സിനിമകള്‍ കാണാനാണ് ബോളിവുഡ് ആരാധകര്‍ ഇഷ്ടപ്പെടുന്നത്. ശത്രവുവിനെ നായകന്‍ ഒരടി അകലത്തില്‍ നിന്നും അടിക്കുന്നതും, അവനെ പറപ്പിക്കുന്നതും അവിശ്വസനീയമായ ഒരു ലോകത്തേക്ക് അവരെ കൊണ്ടുപോകുന്നതും ഒക്കെയായ സിനിമകള്‍ കാണാനാണ് അവര്‍ ഇഷ്ടപ്പെടുന്നത്’. നവാസുദ്ദീന്‍ സിദ്ദിഖി കൂട്ടിച്ചേര്‍ത്തു.

Latest Stories

'സ‍ർക്കാരിൻ്റെ വീഴ്ചകൾക്ക് അവരെ ഉത്തരവാദികളാക്കാനും നമ്മുടെ ശബ്ദമുയർത്താനും ഒപ്പം ചേരുക';സിജെപി പ്രതിഷേധത്തിൽ പങ്കെടുക്കാൻ പ്രകാശ് രാജും

'അന്‍സിബ മതം മാറ്റാന്‍ ശ്രമിച്ചിട്ടില്ല'; പ്രൊഡക്ഷന്‍ കണ്‍ട്രോളറുടെ മകന്‍ മൊഴി നല്‍കി

'നരേന്ദ്രമോദിയെ വാരിപ്പുണരട്ടെ', രാഹുൽ ഗാന്ധിക്ക് മുന്നിൽ വാരിപ്പുണരാൻ നിന്നുകൊടുക്കുന്ന ആളല്ല പിണറായി: കെ. എൻ. ബാലഗോപാൽ

തൃണമൂൽ കോൺഗ്രസ് സംഘടനാ തലത്തിൽ വൻ അഴിച്ചുപണി; വിമത കലാപം രൂക്ഷമായതോടെ മമത ബാനർജിയുടെ നിർണായക നീക്കം

ഞാൻ രോഹിത് ഭായിയോട് സംസാരിച്ചു, അദ്ദേഹം റീപ്ലേ കണ്ടിരുന്നു, സാരമില്ലെന്നാണ് പറഞ്ഞത്: ശുഭ്മൻ ഗിൽ

'ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കാന്‍ തന്നേയും എഡിജിപി ശ്രീജിത്തിനേയും ബോധപൂര്‍വം മാറ്റി നിര്‍ത്തി'; വെളിപ്പെടുത്തലുമായി എ പത്മകുമാര്‍

സംസ്ഥാനത്ത് മഴ കുറയുന്നു; ഇന്ന് നാല് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

യുഎസ്- ഇറാൻ സംഘർഷം: സമാധാന കരാറിൽ ഇന്ന് ഒപ്പിടുമെന്ന് ഡൊണാൾഡ് ട്രംപ്; ഹോർമുസ് വീണ്ടും തുറക്കുമെന്നും പ്രഖ്യാപനം

'ഞങ്ങൾക്ക് ബ്രസീലിനെ തോൽപ്പിക്കണമായിരുന്നു, പക്ഷെ ഈ സമനിലയിൽ ഞങ്ങൾ സന്തോഷിക്കുന്നു'; മൊറോക്കോ പരിശീലകൻ മുഹമ്മദ് ഒഹാബി

മൊറോക്കോ വളരെ ശക്തരാണ്, അവരെ തോൽപ്പിക്കുക എന്നത് ഒരു വെല്ലുവിളിയാണെന്ന് എനിക്ക് അറിയാമായിരുന്നു: വിനീഷ്യസ് ജൂനിയർ