സത്യങ്ങള്‍ പായസത്തിലെ മുന്തിരി പോലെ മുഴച്ചുനില്‍ക്കുന്നു.. വരുണിന്റെ ബോഡി കിട്ടിയാലും എന്റെ ഗോഗിള്‍സ് കിട്ടില്ല: നവ്യ നായര്‍

തന്റെ കൂളിങ് ഗ്ലാസ് നഷ്ടപ്പെട്ടതില്‍ സ്വയം ട്രോളുമായി നടി നവ്യ നായര്‍. ഗ്ലാസ് നഷ്ടപ്പെടുന്നതിന് തൊട്ട് മുമ്പുള്ള ചിത്രങ്ങള്‍ക്കും വീഡിയോകള്‍ക്കുമൊപ്പമാണ് നവ്യയുടെ കുറിപ്പ്. പുഴയില്‍ മുഖം കഴുകാന്‍ പോകുന്നതിനിടെയാണ് പാന്റ്‌സില്‍ തൂക്കിയിട്ടിരുന്ന ഗ്ലാസ് നഷ്ടമായത്. ‘ദൃശ്യ’ത്തിലെ വരുണിന്റെ ബോഡി കിട്ടിയാലും ഗ്ലാസ് കിട്ടില്ല എന്നുറപ്പായപ്പോള്‍ അന്വേഷണം നിര്‍ത്തി എന്നാണ് രസകരമായ കുറിപ്പിലൂടെ നവ്യ പറയുന്നത്.

നവ്യ നായരുടെ കുറിപ്പ്:

RIP my കണ്ണാടി…

കണ്ണാടി കാണാതെ പോകുന്നതിന് ഏതാനും നിമിഷങ്ങള്‍ക്ക് മുന്‍പു ഞാന്‍ എടുത്ത പിക്സ്. ഇനി ഇത് ഓര്‍മകളില്‍ മാത്രം. ചായ കുടിക്കുന്ന രണ്ടാമത്തെ ചിത്രത്തില്‍ ഗോഗിള്‍സ് എന്റെ പോക്കറ്റില്‍ ഇരിക്കുന്നത് പ്രത്യേകം ശ്രദ്ധിക്കണം നിങ്ങള്‍.

ഇത് പൊതുവെ ഞാന്‍ ടീഷര്‍ട്ടിന്റെ മുന്‍ ഭാഗത്താണ് വെക്കുന്നത്. എല്ലാവരേം പോലെ. പക്ഷേ പാന്റ്സിന്റെ സിബ്ബില്‍ വെക്കുന്ന, അപ്പോള്‍ കിട്ടിയ ഐഡിയ മഹത്തരമാണ് എന്ന ചിന്തയില്‍ എന്റെ ബുദ്ധിയെ ഞാന്‍ തന്നെ പ്രശംസിച്ചുകൊണ്ട് നില്‍ക്കുകയായിരുന്നു. വീഡിയോയില്‍ കാണുന്ന ഫോക്കസ് ഷിഫ്റ്റ് വേഷംകെട്ടലും കഴിഞ്ഞാണ്, പുഴയില്‍ മുഖം കഴുകാന്‍ പോയത് (ആ വീഡിയോയില്‍ ഗോഗ്ഗിള്‍സ് ഇല്ല. സോ അതിനു മുന്‍പു സംഭവം നഷ്ടപ്പെട്ടിരിക്കുന്നു.) അതോടെ ഫോണിന്റെ ബാക് സൈഡും പൊട്ടി, ഗോഗിള്‍സും പോയി.

വരുണിന്റെ (ദൃശ്യം) ബോഡി കിട്ടിയാലും എന്റെ ഗോഗിള്‍സ് കിട്ടില്ല എന്നുറപ്പായപ്പോള്‍ തപ്പല്‍ നിര്‍ത്തി. അപ്പോഴാണ് ലക്ഷ്മിയുടെ കോള്‍, കാലത്ത് വള്ളി പിടിക്കുന്നതിനെപ്പറ്റിയുള്ള ഒരു പോസ്റ്റ് ഇട്ടിരുന്നു. അത് മറ്റൊരു വള്ളിയായി എന്നും പറഞ്ഞ്, ”വല്ലപ്പോഴുമാണ് ഇന്‍സ്റ്റയില്‍ കേറുന്നതെങ്കിലും ഓരോന്ന് ഒപ്പിക്കാന്‍ കഴിയുന്ന ആ മനസ്സുണ്ടല്ലോ’.

പറയുന്നതില്‍ ചില സത്യങ്ങള്‍ പായസത്തിലെ മുന്തിരിപോലെ മുഴച്ചുനില്‍ക്കുന്നതുകൊണ്ട്, നിശബ്ദയായിരുന്നു.

ഇപ്പോ ഒരു സുഖം തോന്നുന്നുണ്ട്.

ഇന്നത്തെ വള്ളിക്കഥകള്‍ ഇവിടെ അവസാനിക്കുന്നു. ആരേയാണാവോ കണികണ്ടത്.

Bye the byeeeeeee

Latest Stories

കെഎസ്ആർടിസിയിലെ സ്ത്രീകളുടെ സൗജന്യ യാത്ര; സ്വകാര്യ ബസ് മേഖലയെ കടുത്ത പ്രതിസന്ധിയിലാക്കുമെന്ന് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം കൂടി കനത്ത മഴയക്ക് സാധ്യത; ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍, മലവെള്ളപ്പാച്ചില്‍ സാധ്യത പ്രദേശങ്ങളിലും നദിക്കരകളിലും താമസിക്കുന്നവര്‍ക്ക് ജാഗ്രത നിര്‍ദേശം

വയനാട്ടിൽ 5 പേർക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു

സംസ്ഥാനത്ത് വീണ്ടും കാട്ടാന ആക്രമണം; വയനാട് കാട്ടിക്കുളത്ത് പരിക്കേറ്റ തൊഴിലാളി മരിച്ചു

വി ജോയ് സിപിഐഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി; സംസ്ഥാന നേതൃത്വത്തിന്റെ നിര്‍ദ്ദേശം ജില്ലാ കമ്മിറ്റി അംഗീകരിച്ചു

നടിയെ ആക്രമിച്ച കേസ്; അതിജീവിതയുടെ ഹർജി പരിഗണിക്കുന്നതിൽ നിന്നും രണ്ടാമത്തെ ജഡ്ജിയും പിന്മാറി, പിന്മാറിയത് ജസ്റ്റിസ് കൗസര്‍ എടപ്പഗത്ത്

ഭരണം പോയതോടെ മമതയെ വിട്ടു ബിജെപി കൂടാരം കേറുന്നവര്‍; തൃണമൂല്‍ കോണ്‍ഗ്രസ് രാജ്യസഭാഗത്വം രാജിവെച്ചയുടന്‍ ഹിമന്ത ബിശ്വ ശര്‍മ്മയെ കണ്ടു സുഷ്മിത ദേവ്

'എന്റെ പ്രതിച്ഛായയെ ഇകഴ്ത്തുന്ന രീതിയില്‍ സംസാരിച്ചു, ഭര്‍ത്താവിനെ കുറിച്ചും മോശമായി സംസാരിച്ചു'; അന്‍സിബ ഹസനെതിരെ മാനനഷ്ടക്കേസ് നല്‍കുമെന്ന് നടി ലക്ഷ്മിപ്രിയ

പരാതിയില്‍ കഴമ്പില്ലെന്ന് പൊലീസ് റിപ്പോര്‍ട്ട്; ലക്ഷ്മിപ്രിയയ്ക്കും എസ്‌ഐ രേഷ്മയ്ക്കുമെതിരെ പരാതിയുമായി കോടതിയെ സമീപിക്കുമെന്ന് അന്‍സിബ ഹസന്‍

'ജൂൺ 15 മുതൽ കെഎസ്ആർടിസി ഓർ‌ഡിനറി ബസുകളിൽ സ്ത്രീകൾക്കും ട്രാൻസ്ജെൻഡേഴ്സിനും സൗജന്യ യാത്ര, പ്രിയദർശിനി എന്ന പേരിൽ പദ്ധതി'; മുഖ്യമന്ത്രി