ഡാന്‍സ് മാസ്റ്ററെ കാണുമ്പോള്‍ തന്നെ ദിലീപേട്ടന്‍ ഒളിച്ചു പോകാന്‍ നോക്കും, ചാക്കോച്ചേട്ടന്‍ പറയുന്നതിന് മുന്നേ ഡാന്‍സ് തുടങ്ങും: നവ്യ നായര്‍

മലയാളി പ്രേക്ഷകരെ പൊട്ടിച്ചിരിപ്പിച്ച ഒരു സിനിമയാണ് “കല്യാണരാമന്‍”. ചിത്രത്തിലെ രസകരമായ ഷൂട്ടിംഗ് അനുഭവങ്ങള്‍ ങ്കുവച്ചിരിക്കുകയാണ് നടി നവ്യ നായര്‍. ഡാന്‍സ് മാസ്റ്റര്‍ വരുമ്പോള്‍ ഓടിയൊളിക്കുന്ന ദിലീപിനെ കുറിച്ചും പറയുന്നതിന് മുമ്പേ ഡാന്‍സ് തുടങ്ങുന്ന കുഞ്ചാക്കോ ബോബനെ കുറിച്ചുമാണ് താരം പറയുന്നത്.

ഏറ്റവും എന്‍ജോയ് ചെയ്ത് അഭിനയിച്ച സിനിമയാണ് കല്യാണരാമന്‍. സിനിമയില്‍ കാണുന്ന അതേ കളിയും ചിരിയും തന്നെയായിരുന്നു സെറ്റിലും എന്നാണ് നവ്യ പറയുന്നത്. കല്യാണരാമനിലെ ഗാനങ്ങളും ഏറെ ശ്രദ്ധ നേടിയിരുന്നു. സിനിമയിലെ “തിങ്കളേ പൂതിങ്കളേ” എന്ന ഗാനത്തിന്റെ ചിത്രീകരണത്തെ കുറിച്ചും നവ്യ സംസാരിച്ചു.

ദിലീപേട്ടന് ഡാന്‍സ് കളിക്കാന്‍ വലിയ ചമ്മലാണ്. ഡാന്‍സ് മാസ്റ്ററെ കാണുമ്പോള്‍ തന്നെ ദിലീപേട്ടന്‍ പതുക്കെ ഒളിച്ചു പോകാനൊക്കെ നോക്കും. ആള്‍ക്ക് ഭയങ്കര ബുദ്ധിമുട്ടാണിതൊക്കെ. അതുമാത്രമല്ല, ഒപ്പം ചാക്കോച്ചേട്ടനും (കുഞ്ചാക്കോ ബോബന്‍) ഉണ്ടല്ലോ ഡാന്‍സിന്. അതാണെങ്കിലോ പറയുന്നതിന് മുമ്പ് ഡാന്‍സ് കളിക്കുന്ന ഒരു സാധനവും എന്നാണ് താരം പറയുന്നത്.

ഫ്‌ളവേഴ്‌സ് ചാനലിലെ സ്റ്റാര്‍ മാജിക്കില്‍ അതിഥിയായി എത്തിയപ്പോഴാണ് നവ്യ ഇക്കാര്യം പറഞ്ഞത്. ഈ വാക്കുകളുടെ വീഡിയോ താരം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചിട്ടുണ്ട്. കുഞ്ചാക്കോ ബോബന്റെ ഡാന്‍സിലെ മാജികിന്റെ ആരാധികയാണ് താന്‍ എന്നാണ് വീഡിയോക്ക് ക്യാപ്ഷനായി നവ്യ കുറിച്ചിരിക്കുന്നത്. പറയുന്നതിന് മുന്‍പേ ഡാന്‍സ് കളിക്കുന്ന ഒരു സാധനം എന്ന നവ്യയുടെ ഡയലോഗ് ക്യാപ്ഷനായി കുറിച്ച് കുഞ്ചാക്കോ ബോബനും ഈ വീഡിയോ പങ്കുവച്ചിട്ടുണ്ട്.

Latest Stories

ബാംഗ്ലൂരിന്റെ ലോർഡായി താക്കൂർ, രഞ്ജി നിലവാരം പോലും ഇല്ലാത്ത താരത്തെ ട്രോളി ആരാധകർ; ചെന്നൈക്ക് വമ്പൻ പണി

കൗതുകം ലേശം കൂടുതലാണ്; കാട്ടാനയ്ക്ക് ലഡുവും പഴവും നല്‍കാന്‍ ശ്രമം; തമിഴ്‌നാട് സ്വദേശി റിമാന്റില്‍

ലൈംഗിക പീഡന പരാതി; പ്രജ്വല്‍ രേവണ്ണയ്‌ക്കെതിരെ അറസ്റ്റ് വാറന്റ്

ഫണ്‍ ഫില്‍ഡ് ഫാമിലി എന്റര്‍ടെയിനറുമായി ഒമര്‍ ലുലു; ധ്യാന്‍ ശ്രീനിവാസനും റഹ്‌മാനും പ്രധാന വേഷങ്ങളില്‍

ആർസിബിക്ക് പ്ലേ ഓഫിൽ എത്താൻ അത് സംഭവിക്കണം, ആദ്യം ബാറ്റ് ചെയ്യുമ്പോൾ ഉള്ള അവസ്ഥ ഇങ്ങനെ; രസംകൊല്ലിയായി മഴയും

വോട്ടര്‍മാരെ സ്വാധീനിക്കാന്‍ ഒഴുകുന്നത് കോടികള്‍; മുന്നില്‍ ഗുജറാത്ത്, കണക്കുകള്‍ പുറത്തുവിട്ട് തിരഞ്ഞെടുപ്പ് കമ്മീഷന്‍

ബിജെപി ആസ്ഥാനത്തെത്താം, തങ്ങളെ അറസ്റ്റ് ചെയ്ത് ജയിലില്‍ അടയ്ക്കൂ; ബിജെപിയെ വെല്ലുവിളിച്ച് കെജ്രിവാള്‍

'എല്ലാവരേയും അത്ഭുതപ്പെടുത്തി ചില മിഥ്യാധാരണകള്‍ ബിജെപി തകര്‍ക്കും'

അല്‍ക്കാ ബോണിയ്ക്ക് പണി മോഡലിംഗ് മാത്രമല്ല; പണം നല്‍കിയാല്‍ എന്തും നല്‍കും; കച്ചവടം കൊക്കെയ്ന്‍ മുതല്‍ കഞ്ചാവ് വരെ; യുവതിയും അഞ്ചംഗ സംഘവും കസ്റ്റഡിയില്‍

തെക്കേ ഇന്ത്യയില്‍ ഏറ്റവും വലിയ ഒറ്റകക്ഷിയായി ബിജെപി മാറുമെന്ന് നഡ്ഡ; 'എല്ലാവരേയും അത്ഭുതപ്പെടുത്തി ചില മിഥ്യാധാരണകള്‍ ബിജെപി തകര്‍ക്കും'