'മുഗളന്മാര്‍ അഭയാര്‍ത്ഥികളെന്ന പരാമര്‍ശം '; നടന്‍ നസറുദ്ദീന്‍ ഷായ്ക്ക് എതിരെ വിമര്‍ശനം

ബോളിവുഡ് നടന്‍ നസറുദ്ദീന്‍ ഷായുടെ ഏറ്റവും പുതിയ അഭിപ്രായപ്രകടനം ഇപ്പോള്‍ വിവാദത്തിലായിരിക്കുകയാണ്. ‘ദി വയര്‍’ ന്യൂസ് പോര്‍ട്ടലില്‍ പ്രമുഖ മാധ്യമ പ്രവര്‍ത്തകന്‍ കരണ്‍ ഥാപ്പറിന് നല്‍കിയ അഭിമുഖത്തിലെ ഷായുടെ പരാമര്‍ശത്തിന് എതിരെയാണ് പലരും രംഗത്തെത്തിയിരിക്കുന്നത്?.

അഭിമുഖത്തിനിടയില്‍ മുഗളന്‍മാരെ കുറിച്ച് പറഞ്ഞപ്പോള്‍ അവര്‍ അഭയാര്‍ത്ഥികള്‍ എന്ന പദം ഉപയോഗിച്ചതിനെ എതിരെയാണ് ഇപ്പോള്‍ വിമര്‍ശനം ഉയരുന്നത്. മുഗളന്‍മാര്‍, ഇന്ത്യയെ തങ്ങളുടെ മാതൃഭൂമിയാക്കാനാണ് വന്നതെന്നും നൃത്തം, സംഗീതം, ചിത്രകല, സാഹിത്യം എന്നിവയുടെ സ്ഥായിയായ സ്മാരകങ്ങളും പാരമ്പര്യങ്ങളും അവര്‍ രാജ്യത്തിന് നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

എന്നാല്‍ മുഗളന്മാര്‍ അഭയാര്‍ത്ഥികളല്ല അധിനിവേശക്കാരായിരുന്നു. അവര്‍ സായുധരായ റൈഡര്‍മാരായിരുന്നു, അഭയം തേടാനല്ല ഇന്ത്യ സന്ദര്‍ശിച്ചത്. ഇന്ത്യയില്‍ അന്നത്തെ രാജ്യങ്ങള്‍ക്കിടയിലെ അനൈക്യത്തെ മുതലെടുത്ത് ഭരിക്കുക, അവര്‍ക്ക് അവരുടേതായ സംസ്‌കാരം ഉണ്ടായിരുന്നു,

ഇന്തോ ആര്യന്‍ സംസ്‌കാരത്തിന്റെ ഒരു സഹോദര ശാഖ അവരുടെ സ്വാധീനം വ്യക്തമായിരുന്നു”- എന്നിങ്ങനെയാണ് സോഷ്യല്‍ മീഡിയയില്‍ നടന്റെ പ്രസ്താവനയ്‌ക്കെതിരെ വിമര്‍ശനം ഉയരുന്നത്.

Latest Stories

കരുനാഗപ്പള്ളിയില്‍ രണ്ട് അപകടങ്ങളിലായി രണ്ട് പേര്‍ മരിച്ച സംഭവം; ഡ്രൈവര്‍മാര്‍ക്കെതിരെ നടപടിയെടുത്ത് കെഎസ്ആര്‍ടിസി

പ്രേമലുവും മഞ്ഞുമ്മല്‍ ബോയ്‌സും പിന്നില്‍; റെക്കോര്‍ഡുകള്‍ തകര്‍ത്ത് ഗുരുവായൂരമ്പല നടയില്‍ മുന്നേറുന്നു

അതിരപ്പിള്ളിയിലും വാഴച്ചാലും സഞ്ചാരികള്‍ക്ക് പ്രവേശനമില്ല; വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ അടച്ചു; നടപടി മോശം കാലാവസ്ഥയെ തുടര്‍ന്ന്

സംസ്ഥാനത്ത് വെസ്റ്റ് നൈല്‍ ബാധിച്ച് ഒരാള്‍ മരിച്ചു; മലപ്പുറം-കോഴിക്കോട് ജില്ലകളില്‍ ജാഗ്രത നിര്‍ദ്ദേശം

ആര്‍എല്‍വി രാമകൃഷ്ണനെതിരായ ജാതീയ അധിക്ഷേപം; സത്യഭാമയെ അറസ്റ്റ് ചെയ്യരുതെന്ന് ഹൈക്കോടതി

കെട്ടിവെക്കേണ്ടത് 59 ലക്ഷം; നിയമം ലംഘിച്ചതിന് കർണാടക ബാങ്കിനെതിരെ നടപടിയുമായി ആർബിഐ

തലസ്ഥാനത്തെ റോഡുകള്‍ വെള്ളക്കെട്ടുകള്‍; റിപ്പോര്‍ട്ട് തേടി മനുഷ്യാവകാശ കമ്മീഷന്‍

വോട്ട് ചെയ്യാത്തവരുടെ ടാക്‌സ് കൂട്ടണം, അവരെ ശിക്ഷിക്കണം: പരേഷ് റാവല്‍

അരവിന്ദ് കെജ്‌രിവാളിന് വധഭീഷണി; പട്ടേൽ നഗർ മെട്രോ സ്റ്റേഷനിലും മെട്രോയ്ക്കകത്തും ചുവരെഴുത്ത്

ഇബ്രാഹിം റെയ്‌സി മൊസാദിന്റെ ഇരയായതോ?; ദുരൂഹതയൊഴിയാതെ ഇറാന്‍ പ്രസിഡന്റിന്റെ മരണം