ഈ സിനിമയില്‍ അവള്‍ എന്റെ മകള്‍, അടുത്ത സിനിമയില്‍ എന്റെ നായികയാക്കും..; 22കാരിയായ നടിയെ കുറിച്ച് ബാലയ്യ, വിവാദമാകുന്നു

നന്ദമൂരി ബാലകൃഷ്ണയുടെ പുതിയ ചിത്രം ‘ഭഗവന്ത് കേസരി’യുടെ ട്രെയ്‌ലര്‍ ശ്രദ്ധ നേിയിരിക്കുകയാണ്. ബാലകൃഷ്ണയുടെ മാസ് ഡയലോഗുകളും സംഘട്ടന രംഗങ്ങളുമെല്ലാം അടങ്ങിയതാണ് ട്രെയ്‌ലര്‍. ചിത്രത്തിന്റെ ട്രെയ്‌ലര്‍ ലോഞ്ചിനിടെ ബാലകൃഷ്ണ പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ വിവാദമാകുന്നത്. നടി ശ്രീലീലയെ കുറിച്ചാണ് ബാലകൃഷ്ണ സംസാരിച്ചത്.

ഭഗവന്ത് കേസരിയില്‍ കാജല്‍ അഗര്‍വാളും ശ്രീലീലയുമാണ് നായികമാര്‍. ബാലകൃഷ്ണ അവതരിപ്പിക്കുന്ന ഭഗവന്ത് കേസരി എന്ന കഥാപാത്രത്തിന്റെ മകളായാണ് 22കാരിയായ ശ്രീലീല വേഷമിടുന്നത്. എന്നാല്‍ തന്റെ അടുത്ത സിനിമയില്‍ ശ്രീലീലയെ നായികയാക്കണം എന്നാണ് ബാലയ്യ പറയുന്നത്.

”കാജല്‍ നല്ല നടിയാണ്. അവര്‍ ഇടയ്ക്ക് ഒരു ഇടവേള എടുത്തു. ഞാന്‍ അവര്‍ക്കൊപ്പം അഭിനയിക്കാന്‍ കാത്തിരിക്കുകയായിരുന്നു. ഈ സിനിമയില്‍ ശ്രീലീല എന്ന അങ്കിള്‍ എന്നാണ് വിളിക്കുന്നത്. അടുത്ത സിനിമയില്‍ അവളെ എനിക്ക് എന്റെ നായികയാക്കണം. ഇതിനെ കുറിച്ച് ഞാന്‍ വീട്ടില്‍ സംസാരിച്ചിരുന്നു.”

”ശ്രീലീലയെ നായികയാക്കി അടുത്ത സിനിമ ചെയ്യാന്‍ ഞാന്‍ ശരിക്കും ആഗ്രഹിച്ചു. എന്റെ ഭാര്യയോടും മകനോടും ഇതേ കാര്യം പറഞ്ഞു. ഇതുകേട്ട് മകന്‍ മോക്ഷഗ്ന എന്നെ ശകാരിച്ചു. മോക്ഷഗ്ന തന്നെ ശ്രീലീലയുടെ നായകനായി അഭിനയിക്കുമെന്ന് അവന്‍ പറഞ്ഞു.”

എന്തായാലും നന്ദമുരി ബാലകൃഷ്ണയുടെ വാക്കുകള്‍ ശ്രീലീലയെയും കാണികളെയും ചിരിപ്പിച്ചു. എന്നാല്‍ ഈ വാക്കുകള്‍ വിവാദത്തിന് തിരി കൊളുത്തിയിരിക്കുകയാണ്. എംഎല്‍എ കൂടിയായ താരത്തിന്റെ വാക്കുകള്‍ വളരെ തരംതാണുപോയി. കുറച്ചുകൂടി സൂക്ഷിച്ച് സംസാരിക്കാം എന്നാണ് പലരും സോഷ്യല്‍ മീഡിയയില്‍ വൈറലായ വീഡിയോക്ക് കമന്റായി കുറിച്ചിരിക്കുന്നത്.

Latest Stories

കോളേജ് വിദ്യാർത്ഥി നിതിൻ രാജ് ആത്മഹത്യ ചെയ്ത സംഭവം; ഒന്നാം പ്രതി ഡോ എം കെ റാമിന്റെ ജാമ്യാപേക്ഷ തള്ളി ഹൈക്കോടതി

'സൗജന്യ ചികിത്സ പദ്ധതി അട്ടിമറിക്കരുത്, എൽ ഡി എഫ് സർക്കാർ വകയിരുത്തിയതിനേക്കാൾ കുറവാണ് യു ഡി എഫ് സർക്കാരിന്റെ ബജറ്റ് വിഹിതം'; വിമർശിച്ച് വീണ ജോർജ്

'കേസ് കൈകാര്യം ചെയ്യാൻ അന്വേഷണ ഉദ്യോഗസ്ഥന് സമയമില്ല, കോടതിയെ കളിയാക്കരുത്'; വെള്ളാപ്പള്ളി നടേശൻ പ്രതിയായ മൈക്രോഫിനാൻസ് തട്ടിപ്പ് കേസിൽ വിമർശിച്ച് ഹൈക്കോടതി

പേരിലെ 'കേരള' ഒഴിവാക്കണം'; 'കേരളാ സ്റ്റോറി 2' നിർമാതാവിന് നോട്ടീസയച്ച് ഹൈക്കോടതി

'സിനിമയെ വ്യവസായമായി പ്രഖ്യാപിക്കുന്നു, ബഹുമാനപ്പെട്ട മുഖ്യമന്ത്രിയ്ക്ക് നന്ദി'; രമേശ് പിഷാരടി എംഎൽഎ

'മെഡിസെപ്പ് തകർത്തത് എൽഡിഎഫ് സർക്കാർ, ഒരു രൂപ പോലും നികുതി കൂട്ടാതെ പരിധിക്കുള്ളിൽ നിന്ന് അവതരിപ്പിച്ച ബജറ്റ്'; പുതുയുഗ കേരളം സൃഷ്‌ടിക്കുമെന്ന് മുഖ്യമന്ത്രി

'സിനിമാപ്രവർത്തകർ വളരെ നാളായി ഉന്നയിച്ചിരുന്ന ആവശ്യം, ആന്റി പൈറസി സെല്ലും ഒരു അനിവാര്യതയായിരുന്നു'; സർക്കാരിന് നന്ദിയെന്ന് നടൻ ടൊവിനോ തോമസ്

'ഇതേവരെ ആരും ചെവിക്കൊണ്ടിരുന്നില്ല, ആയിരങ്ങൾക്ക് അന്നമേകുന്ന ഒരു വലിയ തൊഴിലിടത്തിന് അർഹമായ പരിഗണന ലഭിച്ചുവെന്നത് നിസ്സാരകാര്യമല്ല'; ആന്റോ ജോസഫ്

സംസ്ഥാനത്ത് ഞായറാഴ്ച മുതല്‍ മഴ ശക്തമാകും; എട്ടു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

'സിനിമാമേഖലയ്ക്ക് പുത്തന്‍ ഉണര്‍വും വളര്‍ച്ചയും പ്രദാനം ചെയ്യുമെന്ന കാര്യം തീര്‍ച്ച, സര്‍ക്കാര്‍ തീരുമാനത്തെ സന്തോഷപൂര്‍വ്വം സ്വാഗതം ചെയ്യുന്നു'; മോഹൻലാൽ