48 വയസായി, ഭര്‍ത്താവും കുട്ടികളുമായി ഒരു കുടുംബം വേണമെന്നുണ്ട്, പക്ഷെ.. : നഗ്മ

തെന്നിന്ത്യൻ സിനിമാ ലോകത്ത് നിറഞ്ഞു നിന്ന നടിയാണ് നഗ്മ. 1990ൽ സൽമാൻ ഖാന്റെ നായികയായി ബോളിവുഡ് ചിത്രം ‘ഭാഗി’ എന്ന ചിത്രത്തിലൂടെയാണ് താരം സിനിമയിൽ തുടക്കം കുറിച്ചത്. സിനിമയിൽ സജീവമായിരുന്ന നടി ഇപ്പോൾ രാഷ്ട്രീയത്തിൽ സജീവമായിരിക്കുകയാണ്.

വിവാഹത്തെക്കുറിച്ചുള്ള ചോദ്യത്തിന് ജീവിതകാലം മുഴുവൻ അവിവാഹിതയായി ഇരിക്കാമെന്ന തീരുമാനം എടുത്തിട്ടൊന്നും ഇല്ലെന്നായിരുന്നു മറുപടി. ഒരു തമിഴ് ന്യൂസ് പോർട്ടലിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു താരം. വിവാഹം കഴിച്ച് ഭർത്താവും കുട്ടികളുമായി ഒരു കുടുംബം വേണമെന്ന് തനിക്കും ആഗ്രഹമുണ്ടെന്നാണ് നഗ്മ പറഞ്ഞത്.

വിവാഹം കഴിക്കാതെ, ജീവിതകാലം മുഴുവൻ അവിവാഹിതയായി ഇരിക്കാമെന്ന തീരുമാനം എടുത്തിട്ടൊന്നും ഇല്ല. ഒരു പങ്കാളി വേണമെന്നും കുട്ടികൾ വേണമെന്നുള്ള ആഗ്രഹവുമുണ്ട്. വിവാഹത്തിലൂടെ ഒരു കുടുംബം വേണമെന്നായിരുന്നു ആഗ്രഹം. എന്താണ് സംഭവിക്കുന്നത് എന്ന് നോക്കാം. പക്ഷെ സമയമുണ്ടല്ലോ, എപ്പോൾ വേണമെങ്കിലും അത് സംഭവിച്ചേക്കാം എന്നാണ് നഗ്മ പറഞ്ഞത്.

വിവാഹിതയല്ലാതെ ഒറ്റയ്ക്കുള്ള ജീവിതം എന്നെങ്കിലും സങ്കടപ്പെടുത്തിയിട്ടുണ്ടോ എന്ന ചോദ്യത്തിന് വിവാഹം കഴിച്ചില്ലെങ്കിലും ഞാൻ സന്തോഷവതിയാണ് എന്നും ജീവിതത്തിലെ സന്തോഷത്തിന് അതുകൊണ്ട് കുറവുകളൊന്നും ഉണ്ടായിട്ടില്ല എന്നുമായൊരുന്നു നഗ്മയുടെ മറുപടി.

സിനിമയിൽ സജീവമായപ്പോഴും വ്യക്തി ജീവിതത്തിൽ നിരവധി വിവാദങ്ങൾ നഗ്മയെ തേടിയെത്തിയിരുന്നു. ഒരു സമയത്ത് വിവാഹം കഴിഞ്ഞ ചില സെലിബ്രിറ്റികളുമായുള്ള നഗ്മയുടെ ബന്ധവും ഏറെ ചർച്ചയായിരുന്നു.

Latest Stories

'അമ്മയുടെ ഇടപെടൽ, സംഗീതയും വിജയ്‌യും വീണ്ടും ഒന്നിച്ചു'? വിവാഹമോചനക്കേസ് പിൻവലിച്ചുവെന്ന് റിപ്പോർട്ട്

'കെ ബി പ്രദീപിന്റെ നിയമനം കള്ളന് ചൂട്ട് പിടിക്കും പോലെ, ചെയ്യാന്‍ പാടില്ലാത്ത കാര്യം'; വിമർശിച്ച് പിണറായി വിജയന്‍

സംസ്ഥാനത്ത് സ്വർണവിലയിൽ വർധനവ്; വെള്ളി വിലയിൽ മാറ്റമില്ല

'ഇതേവരെ ആരോഗ്യമന്ത്രി ഇവിടെ വന്നിട്ടില്ല, നിപ വിഷയത്തിൽ ഇടപെട്ടിട്ടില്ല'; നിപയെ ഗൗരവകരമായി കൈകാര്യം ചെയ്യുന്നില്ലെന്ന് പിണറായി വിജയൻ

ഭാര്യയെ കുത്തിക്കൊല്ലാൻ ശ്രമം; റൗഡി 'വാവാച്ചി' പിടിയിൽ, പ്രതിയെ റിമാൻഡ് ചെയ്തു

നിയമനം വിവാദമായി, കെ ബി പ്രദീപ് ദേവസ്വം സ്‌പെഷ്യല്‍ ഗവണ്‍മെന്റ് പ്ലീഡര്‍ സ്ഥാനം രാജിവെച്ചു; രാജി മുഖ്യമന്ത്രിയുടെ ആവശ്യപ്രകാരം

സംസ്ഥാനത്ത് ഇന്ന് അതിശക്തമായ മഴ; തിരുവനന്തപുരം ജില്ലയിൽ ഓറഞ്ച് അലേർട്ട്; 9 ജില്ലകളിൽ യെല്ലോ അലേർട്ടും

ശബരിമല സ്വര്‍ണപ്പാളി കൈമാറ്റ കേസ്; പി എസ് പ്രശാന്തിനും അജികുമാറിനും എസ്‌ഐടി നോട്ടീസ്, അടുത്ത ആഴ്ച ചോദ്യം ചെയ്യലിന് ഹാജരാകാൻ നിർദേശം

യുദ്ധം അവസാനത്തിലേക്ക്; കരാറിലേക്ക് അടുക്കുന്നുവെന്ന സൂചന നല്‍കി യുഎസും ഇറാനും

വിവാഹിതനെന്ന് മറച്ചുവെച്ച് ബന്ധം: യുവാവിനെ തേടി കേരളത്തിലെത്തിയ ശ്രീലങ്കൻ വനിത ജീവനൊടുക്കാന്‍ ശ്രമിച്ചു