കടുത്ത പരിഹാസം നേരിട്ടു, കടലില്‍ ചാടി മരിക്കാന്‍ ശ്രമിച്ചു; പിതാവ് എഎന്‍ആറിനെ കുറിച്ച് നാഗാര്‍ജുന

തെലുങ്ക് സിനിമയിലെ അതുല്യ പ്രതിഭകളില്‍ ഒരാളായിരുന്നു അക്കിനേനി നാഗേശ്വര റാവു. എഎന്‍ആര്‍ എന്നറിയപ്പെടുന്ന താരത്തെ കുറിച്ച് മകനും നടനുമായ നാഗാര്‍ജുന പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. സ്‌ത്രൈണതയുടെ പേരില്‍ കടുത്ത പരിഹാസം നേരിട്ട എഎന്‍ആര്‍ ആത്മഹത്യ ശ്രമിച്ചിരുന്നു എന്നാണ് നാഗാര്‍ജുന പറയുന്നത്.

ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവല്‍ ഓഫ് ഇന്ത്യയിലെ സംവാദത്തിനിടയിലാണ് നാഗാര്‍ജുന സംസാരിച്ചത്. കര്‍ഷക കുടുംബത്തിലാണ് അച്ഛന്‍ ജനിച്ചത്. പെണ്‍കുട്ടി വേണം എന്ന് ആഗ്രഹിച്ച മുത്തശ്ശി അച്ഛനെ പെണ്‍കുഞ്ഞിനെ പോലെയാണ് ഒരുക്കിയത്. സ്‌ത്രൈണതയുടെ പേരില്‍ കടുത്ത പരിഹാസമാണ് അച്ഛന്‍ നേരിട്ടത്.

അക്കാലത്ത് സ്ത്രീകള്‍ക്ക് നാടകത്തില്‍ അഭിനയിക്കാന്‍ വിലക്കുണ്ടായിരുന്നു. 15-ാമത്തെ വയസിലാണ് അച്ഛന്‍ സ്ത്രീ വേഷം ചെയ്യാന്‍ തുടങ്ങിയത്. പിന്നീട് അച്ഛന്‍ സ്ഥിരം നായികയായി മാറി. ഇതോടെ അച്ഛന്റെ രൂപഭാവങ്ങളില്‍ സ്ത്രീയുടെ സ്വാധീനം കൂടുതല്‍ പ്രകടമായി.

പിന്നീട് അതിന്റെ പേരില്‍ കടുത്ത പരിഹാസമാണ് അദ്ദേഹം നേരിട്ടത്. നിരാശനായ അദ്ദേഹം മറീന ബീച്ചിലെ കടലില്‍ ചാടി. മരണം സ്വയം തിരഞ്ഞെടുക്കുന്നത് തെറ്റാണെന്ന് തോന്നിയ അച്ഛന്‍ നീന്തി രക്ഷപ്പെടുകയായിരുന്നു. പീന്നീട് അച്ഛന്റെ ജീവിതം മാറ്റിമറിച്ചതും ഇതേ രൂപമാണ്.

ഒരിക്കല്‍ റെയില്‍വേ സ്റ്റേഷനില്‍ ഇരിക്കുമ്പോള്‍ പ്രശസ്ത നിര്‍മ്മാതാവ് ഘണ്ടശാല ബലരാമയ്യ അച്ഛനെ കണ്ടു. അച്ഛന്റെ നടത്തം കണ്ട അദ്ദേഹം അച്ഛനോട് അഭിനയിക്കാന്‍ താല്‍പ്പര്യമുണ്ടോയെന്ന് ചോദിച്ചു. അച്ഛന്റെ കണ്ണും മൂക്കും കാണാന്‍ നല്ല ഭംഗിയുണ്ടെന്നും പറഞ്ഞു. പിന്നീട് അച്ഛന്റെ വളര്‍ച്ച ലോകം കണ്ടതാണ് എന്നാണ് നാഗാര്‍ജുന പറയുന്നത്.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ