ആ കഥയുമായി ചെന്നാല്‍ ബുദ്ധിയുള്ളത് കൊണ്ട് മമ്മൂക്ക നിരസിക്കും..: നാദിര്‍ഷ

മമ്മൂട്ടിയെയും മോഹന്‍ലാലിനെയും വച്ച് സിനിമ എടുക്കാന്‍ ആഗ്രഹമുണ്ടെന്ന് നാദിര്‍ഷ. മമ്മൂട്ടിയോട് മൂന്നാല് വര്‍ഷം മുമ്പ് ഒരു കഥ പറയുകയും അത് അദ്ദേഹത്തിന് ഇഷ്ടപ്പെടുകയും ചെയ്തു. എന്നാല്‍ ഇപ്പോള്‍ സിനിമയും മാറി പ്രേക്ഷകരുടെ ആറ്റിറ്റിയൂഡും മാറി എന്നാണ് നാദിര്‍ഷ പറയുന്നത്.

മമ്മൂട്ടിയെയും മോഹന്‍ലാലിനെയും വച്ച് പടം ചെയ്യാന്‍ ഏത് സംവിധായകനാണ് ആഗ്രഹമില്ലാത്തത്. മമ്മൂക്കയ്ക്ക് വേണ്ടി കഥ തയ്യാറാക്കിയിരുന്നു. അതുമായിട്ട് മമ്മൂക്കയുടെ അടുത്ത് പോയിട്ടുണ്ട്. മമ്മൂക്കയ്ക്ക് ഇഷ്ടപ്പെടുകയും ചെയ്യാമെന്ന് പറഞ്ഞിട്ടുണ്ടായിരുന്നു. അത് നാല് വര്‍ഷം മുമ്പാണ്.

പക്ഷെ ഇപ്പോള്‍ സിനിമ മാറിക്കൊണ്ടിരിക്കുകയല്ലേ. മൂന്നാല് വര്‍ഷം മുമ്പ് മമ്മൂക്കയോട് പറഞ്ഞ ആ കഥ മതിയായിരുന്നു. പക്ഷെ ഇപ്പോള്‍ സിനിമ മാറി. പ്രേക്ഷകരുടെ ആറ്റിറ്റിയൂഡ് മാറി. മേക്കിംഗ് മാറി. അപ്പോഴും ആ നാല് വര്‍ഷം മുമ്പത്തെ കഥയുമായിട്ട് ചെന്നാല്‍ മമ്മൂക്കയ്ക്ക് ബുദ്ധി ഉള്ളത് കൊണ്ട് മമ്മൂക്ക പറ്റില്ലെന്ന് പറയും.

പിന്നെയും വാശി പിടിച്ച് ചെയ്താല്‍ ആ നാല് വര്‍ഷത്തെ പഴക്കം അതിനകത്ത് ഉണ്ടാവും. അത് മനസിലാക്കാനുള്ള ബുദ്ധി വേണം. മമ്മൂക്കയുടെ അടുത്തോ ലാലേട്ടന്റെ അടുത്തോ പോയി ധൈര്യമായിട്ട് പറയാം, അവര്‍ സമ്മതിക്കും എന്ന് നമുക്ക് തന്നെ തോന്നണം എന്നാണ് നാദിര്‍ഷ ഒരു അഭിമുഖത്തില്‍ പറയുന്നത്.

Latest Stories

അടുത്ത നാല് ദിവസം ശക്തമായ മഴയ്ക്ക് സാധ്യത; വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു

കേസെടുക്കാൻ മാത്രമുള്ള ആക്രമണങ്ങൾ ഇന്നലെ നടന്നിട്ടില്ല,ഹർത്താലിൽ പങ്കെടുത്തവർക്കെതിരെയുള്ള കേസുകൾ പിൻവലിക്കണം; കേരളത്തിലെ ജനങ്ങൾ സമരം വിജയിപ്പിച്ചു :കൊടിക്കുന്നിൽ സുരേഷ്

മില്‍മയ്ക്ക് വില കൂട്ടാന്‍ തീരുമാനം; ലിറ്ററിന് നാല് രൂപ വര്‍ധിപ്പിക്കും

രണ്ടാം ഘട്ട വോട്ടെടുപ്പില്‍ പശ്ചിമ ബംഗാളില്‍ പരക്കെ അക്രമം; കേന്ദ്രസേന ബിജെപിയുടെ താല്‍പര്യങ്ങള്‍ക്ക് അനുസരിച്ച് പ്രവര്‍ത്തിക്കുന്നുവെന്ന് മമത

മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തഭൂമിയിൽ വീണ്ടും മോഷണം; ഫർണീച്ചറടക്കം ഒന്നരലക്ഷം രൂപയുടെ സാധനങ്ങൾ മോഷണം പോയി

പ്രോഫിറ്റ്-ടസ്‌കര്‍ ബിസിനസ് സമ്മിറ്റ് 2026 'എക്സലന്‍സ് റീഇമാജിന്‍ഡ്'; ഇന്ത്യയിലെ പ്രശസ്ത ബിസിനസ് കോണ്‍ക്ലേവ്, പ്രോഫിറ്റ്-ടസ്‌കര്‍ ബിസിനസ് സമ്മിറ്റിന്റെ മൂന്നാം പതിപ്പ് കൊച്ചിയില്‍

സ്വര്‍ണ വിലയില്‍ വീണ്ടും കുതിപ്പ്; പവന് 320 രൂപ കൂടി

89 സീറ്റുമായി യുഡിഎഫ് അധികാരത്തിലെത്തും, ബേപ്പൂരിൽ ജയിക്കും; പിണറായി പരാജയപ്പെട്ടാലും ഞെട്ടണ്ട: സർവേ റിപ്പോർട്ടുമായി പി. വി. അൻവർ

ലോഡ് ഷെഡിങ്ങിനെതിരായ ജനങ്ങളുടെ പ്രതിഷേധം; രാത്രി സമയത്ത് ജീവനക്കാരുടെ സുരക്ഷ ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് പൊലീസിൽ പരാതി നൽകി കെഎസ്ഇബി ഉദ്യോഗസ്ഥർ

രഞ്ജിത്തിനെതിരെയായ ലൈംഗീക അതിക്രമ കേസ്: തെളിവുണ്ടെന്ന് എസ്‌ഐടി