ഇത് ഞാനും മഞ്ജു വാര്യരും അറിയാത്ത കാര്യങ്ങള്‍.. നിങ്ങള്‍ക്ക് എന്റെ നടുവിരല്‍ നമസ്‌ക്കാരം: നാദിര്‍ഷ

തന്റെ പേരില്‍ പ്രചരിക്കുന്ന വ്യാജ വാര്‍ത്തയോട് പ്രതികരിച്ച് സംവിധായകനും നടനുമായ നാദിര്‍ഷ. മഞ്ജു വാര്യരെ കുറിച്ചുള്ള തന്റെ വാക്കുകള്‍ എന്ന രീതിയില്‍ പ്രചരിക്കുന്ന വാര്‍ത്ത പങ്കുവച്ചു കൊണ്ടാണ് നാദിര്‍ഷയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ്.

‘മഞ്ജു വാര്യര്‍ ഒരുപാട് മാറി പോയി പഴയ കാര്യങ്ങളെല്ലാം മറന്നു, ഞാന്‍ ഫോണ്‍ വിളിച്ചപ്പോള്‍ എന്നോട് പ്രതികരിച്ച രീതി വിഷമിപ്പിച്ചു നാദിര്‍ഷ’ എന്നാണ് ന്യൂസ് കാര്‍ഡിലെ വാചകങ്ങള്‍. ”ഇത് ഞാനും മഞ്ജു വാര്യരും അറിയാത്ത കാര്യങ്ങളാണല്ലോ മഞ്ഞപത്രങ്ങളേ… ഏതായാലും റീച്ച് കിട്ടാന്‍ എന്ത് തറവേലയും കാട്ടുന്ന നിങ്ങള്‍ക്ക് എന്റെ നടുവിരല്‍ നമസ്‌ക്കാരം” എന്നാണ് നാദിര്‍ഷയുടെ പ്രതികരണം.

അതേസമയം, നാദിര്‍ഷയുടെ പഴയൊരു അഭിമുഖത്തിലെ വാക്കുകളാണിത് എന്ന പ്രചാരണത്തോടെയാണ് ഈ വാര്‍ത്ത എത്തിയത്. തന്റെ മകളുടെ വിവാഹം ക്ഷണിക്കാനായി വിളിച്ചപ്പോള്‍ ഫോണ്‍ എടുത്തില്ലെന്ന് നാദിര്‍ഷ പറഞ്ഞതായാണ് വാര്‍ത്ത വന്നത്. നടനും മഞ്ജു വാര്യരുടെ മുന്‍ ഭര്‍ത്താവുമായ ദിലീപിന്റെ അടുത്ത സുഹൃത്ത് ആണ് നാദിര്‍ഷ.

നാദിര്‍ഷയുടെ കുടുംബത്തിലെ എല്ലാ ചടങ്ങുകളിലും സകുടുംബം ദിലീപ് എത്താറുണ്ട്. നാദിര്‍ഷയുടെ മക്കളുടെ വിവാഹച്ചടങ്ങുകളില്‍ ദിലീപും കുടുംബവും തിളങ്ങാറുണ്ട്. നാദിര്‍ഷയുടെ മകളുടെ അടുത്ത കൂട്ടുകാരിയാണ് ദിലീപിന്റെയും മഞ്ജുവിന്റെയും മകള്‍ മീനാക്ഷി. വിവാഹച്ചടങ്ങുകളില്‍ മീനാക്ഷി നൃത്തം ചെയ്യുന്ന വീഡിയോകളും വൈറലായിരുന്നു.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ