ഇല്ലാത്ത കാര്യങ്ങള്‍ തള്ളിമറിക്കാന്‍ പറ്റില്ലല്ലോ, പക്ഷെ ബോറടിപ്പിക്കില്ല, പ്രതീക്ഷയില്ലാതെ വരിക..; 'വണ്‍സ് അപ്പോണ്‍ എ ടൈം ഇന്‍ കൊച്ചി'യെ കുറിച്ച് നാദിര്‍ഷ

നാദിര്‍ഷ സംവിധാനം ചെയ്യുന്ന ‘വണ്‍സ് അപ്പോണ്‍ എ ടൈം ഇന്‍ കൊച്ചി’ എന്ന ചിത്രം മെയ് 31ന് തിയേറ്ററുകളില്‍ എത്തുകയാണ്. ഒന്നും പ്രതീക്ഷിക്കാതെ സിനിമ കാണാനായി വരണം എന്ന് പറഞ്ഞിരിക്കുകയാണ് നാദിര്‍ഷ ഇപ്പോള്‍. ചിത്രത്തിന്റെ പ്രമോഷനുമായി ബന്ധപ്പെട്ട പ്രസ് മീറ്റിലാണ് നാദിര്‍ഷ സംസാരിച്ചത്.

”ഇല്ലാത്ത കാര്യങ്ങള്‍ തള്ളിമറിക്കാന്‍ പറ്റില്ലല്ലോ. ഒന്നും പ്രതീക്ഷിക്കാതെ വന്നു കഴിഞ്ഞാല്‍ നമുക്ക് എന്തെങ്കിലും കിട്ടും. ഒരുപാട് പ്രതീക്ഷയോടെ ഈ സിനിമ അങ്ങനെയായിരിക്കും, ഇങ്ങനെയായിരിക്കും എന്ന് പ്രതീക്ഷിച്ചിട്ട് അത് കിട്ടാതെ വരുമ്പോഴാണ് നമുക്ക് പ്രശ്‌നമാകുന്നത്. ഇതിനകത്ത് നിന്നും ഒന്നും കിട്ടൂല്ല എന്ന് തന്നെ വിചാരിച്ചിട്ട് വന്നാല്‍ മതി.”

”സിനിമ കാണുമ്പോള്‍ ആ ഇത് കുഴപ്പമില്ല എന്ന് തോന്നണമെങ്കില്‍ അങ്ങനെ വന്നാലേ പറ്റുള്ളു. റാഫിക്ക-നാദിര്‍ഷ എന്ന കോമ്പോയില്‍ നിന്നും ആദ്യം തൊട്ട് അവസാനം വരെ ചിരിപ്പടം ആണ് എന്നൊരു ധാരണയുണ്ടെങ്കില്‍ അത് അങ്ങനെയല്ല. എന്നാല്‍ ചിരിപ്പിക്കുന്നുമുണ്ട്. കണ്ടിരിക്കുന്നവര്‍ക്ക് ബോറടിക്കാത്ത ഒരു സിനിമ ആയിരിക്കും” ഇത് എന്നാണ് നാദിര്‍ഷ പറയുന്നത്.

അതേസമയം, കലന്തൂര്‍ എന്റര്‍ടൈന്‍മെന്റ്സിന്റെ ബാനറില്‍ കലന്തൂര്‍ നിര്‍മ്മിക്കുന്ന ചിത്രമാണ് വണ്‍സ് അപ്പോണ്‍ എ ടൈം ഇന്‍ കൊച്ചി. സംവിധായകനും തിരക്കഥാകൃത്തുമായ റാഫിയുടെ മകന്‍ മുബിന്‍ റാഫിയാണ് നായകന്‍. കോമഡി ത്രില്ലറായി ഒരുക്കുന്ന ചിത്രത്തില്‍ അര്‍ജുന്‍ അശോകനും ഷൈന്‍ ടോം ചാക്കോയും മുഖ്യവേഷങ്ങളില്‍ എത്തുന്നുണ്ട്. ദേവിക സഞ്ജയ് ആണ് നായിക. ഹിഷാം അബ്ദുല്‍ വഹാബ് ആണ് സംഗീതം ഒരുക്കുന്നത്.

ഛായാഗ്രഹകന്‍ -ഷാജി കുമാര്‍, എഡിറ്റര്‍ -ഷമീര്‍ മുഹമ്മദ്. പ്രോജക്ട് ഡിസൈനര്‍ -സൈലക്‌സ് എബ്രഹാം, പ്രൊഡക്ഷന്‍ ഡിസൈനിംഗ് -സന്തോഷ് രാമന്‍. മേക്കപ്പ് -റോണെക്‌സ് സേവ്യര്‍, കോസ്റ്റ്യൂം -അരുണ്‍ മനോഹര്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ -ശ്രീകുമാര്‍ ചെന്നിത്തല, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍- ദീപക് നാരായണ്‍. മാര്‍ക്കറ്റിംഗ് -ബിനു ബ്രിങ്‌ഫോര്‍ത്, പി ആര്‍ ഓ -മഞ്ജു ഗോപിനാഥ്, സ്റ്റില്‍സ് -യൂനസ് കുണ്ടായ്, ഡിസൈന്‍സ് -മാക്ഗുഫിന്‍.

Latest Stories

സ്വര്‍ണ വിലയില്‍ വീണ്ടും കുതിപ്പ്; പവന് 320 രൂപ കൂടി

89 സീറ്റുമായി യുഡിഎഫ് അധികാരത്തിലെത്തും, ബേപ്പൂരിൽ ജയിക്കും; പിണറായി പരാജയപ്പെട്ടാലും ഞെട്ടണ്ട: സർവേ റിപ്പോർട്ടുമായി പി. വി. അൻവർ

ലോഡ് ഷെഡിങ്ങിനെതിരായ ജനങ്ങളുടെ പ്രതിഷേധം; രാത്രി സമയത്ത് ജീവനക്കാരുടെ സുരക്ഷ ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് പൊലീസിൽ പരാതി നൽകി കെഎസ്ഇബി ഉദ്യോഗസ്ഥർ

രഞ്ജിത്തിനെതിരെയായ ലൈംഗീക അതിക്രമ കേസ്: തെളിവുണ്ടെന്ന് എസ്‌ഐടി

വിരാട് കോഹ്ലിയാണ് തന്ത്രങ്ങൾ പറഞ്ഞു തരുന്നത്, അതുകൊണ്ട് തന്നെ വിക്കറ്റുകളും ലഭിക്കുന്നുണ്ട്: ഭുവനേശ്വർ കുമാർ

11 മണിക്കുള്ളിൽ ഡിജെ പാർട്ടികൾ അവസാനിപ്പിക്കാൻ നിർദേശം; കൊച്ചി സെന്‍ട്രല്‍ സബ് ഡിവിഷന്‍ പരിധിയില്‍ നിയന്ത്രണം

ഭുവിയെ ടീമിൽ എടുക്കാത്തത് അവന്റെ നഷ്ടമല്ല ഇന്ത്യയുടെ നഷ്ടമാണ്; തുറന്നടിച്ച് കെ ശ്രീകാന്ത്

എസ്എസ്എല്‍സി പരീക്ഷ ഫലപ്രഖ്യാപനം മെയ് 15ന്; പ്ലസ് ടു ഫലപ്രഖ്യാപനം മെയ് 22ന്

പവര്‍കട്ടുള്ള കേരളം, സംസ്ഥാനത്ത് രാത്രി 6നും 12നും ഇടയില്‍ ദിവസം അരമണിക്കൂര്‍ വൈദ്യുതി നിയന്ത്രണം; 'ലോഡ് ഷെഡിങ്' എന്ന വാക്ക് ഒഴിവാക്കി 'പീക്ക് ലോഡ് മാനേജ്‌മെന്റ്' എന്ന് വിളിക്കും

യുദ്ധത്തിന്റെ നടുവിൽ കുടുങ്ങിയവർ - ഗൾഫിലെ കുടിയേറ്റ തൊഴിലാളികളുടെ നിശ്ശബ്ദ പോരാട്ടം