എനിക്ക് അടിവസ്ത്രത്തിന്റെ ആവശ്യമൊന്നും ഇല്ലെന്നാണ് അമ്മ കരുതിയിരുന്നത്: ജാൻവി കപൂർ

ബോളിവുഡ് പ്രേക്ഷകരുടെ പ്രിയതാരമാണ് ജാൻവി കപൂർ. 2018-ൽ പുറത്തിറങ്ങിയ ‘ദഡക്ക്’ എന്ന ചിത്രത്തിലൂടെയാണ് താരപുത്രി സിനിമയിൽ അരങ്ങേറ്റം കുറിക്കുന്നത്. പിന്നീട് ഗോസ്റ്റ് സ്റ്റോറീസ്, റൂഹി, മിലി തുടങ്ങീ നിരവധി ചിത്രങ്ങളിലൂടെ ശ്രദ്ധേയപ്രകടനമാണ് താരം കാഴ്ചവെച്ചത്. ജാൻവിയുമായി ബന്ധപ്പെട്ട് നിരവധി ഗോസിപ്പുകൾ ബോളിവുഡിൽ നിറഞ്ഞുനിൽക്കാറുണ്ടെങ്കിലും താരം അതിനോടൊന്നും പ്രതികരണം നടത്താറില്ല.

ഇപ്പോഴിതാ കുട്ടികാലത്തെ ഓർമ്മകൾ പങ്കുവയ്ക്കുകയാണ് ജാൻവി. അമ്മ ശ്രീദേവിയുടെ കരിയറിന്റെ കാര്യത്തില്‍ അച്ഛന്‍ ബോണി കപൂര്‍ നള പിന്തുണ നൽകിയിരുന്നുവെന്നും താൻ ഉണ്ടായപ്പോൾ കരിയർ ഉപേക്ഷിച്ചിരുന്നു എന്നും താരം പറയുന്നു. ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് ജാന്‍വി അമ്മയെക്കുറിച്ചുള്ള ഓർമകളെ കുറിച്ച് സംസാരിച്ചത്.

ആദ്യമായി അടിവസ്ത്രങ്ങള്‍ അമ്മയാണോ അച്ഛനാണോ വാങ്ങി നല്‍കിയതെന്ന ചോദ്യത്തിനാണ് ജാൻവി മറുപടി നൽകിയത്. ‘അമ്മയാണ് അത് ചെയ്തത്. ഒരുപാട് കാലം ഞങ്ങൾ വളര്‍ന്നുവെന്ന് അമ്മ അംഗീകരിച്ചിരുന്നില്ല. അവള്‍ ഒരു കൊച്ചുകുട്ടിയാണ്. അവൾക്ക് ഇതിന്റെ ആവശ്യമൊന്നുമില്ല എന്നായിരുന്നു അമ്മ പറഞ്ഞത്. പക്ഷെ എന്റെ മനസ്സിൽ അത് വേണമെന്നാണ് തോന്നുന്നത് എന്ന് ഞാന്‍ അമ്മയോട് പറയും എന്ന് ജാന്‍വി പറയുന്നു.

ഇതേ അഭിമുഖത്തിൽ അമ്മയുടെ കരിയറിന്റെ കാര്യത്തില്‍ അച്ഛന്‍ ബോണി കപൂര്‍ നല്ല പിന്തുണ നല്‍കിയിരുന്നുവെന്നും ജാന്‍വി പറയുന്നുണ്ട്. താൻ ജനിച്ചതിന് ശേഷം അമ്മ കരിയർ ഉപേക്ഷിച്ചുവെനും ജാൻവി വെളിപ്പെടുത്തി. എന്നാൽ ഞങ്ങൾ വലുതായപ്പോൾ ജോലിയിലേക്ക് മടങ്ങാൻ അച്ഛൻ അമ്മയെ പ്രോത്സാഹിപ്പിച്ചു എന്നും താരം പറഞ്ഞു.

‘ഞാൻ ഉണ്ടായപ്പോൾ അമ്മ കരിയർ ഉപേക്ഷിച്ചു. ഒരുപാട് കാലം ജോലി ചെയ്തു ഇനി ചെയ്യുന്നില്ലെന്നാണ് പറഞ്ഞത്. എന്നാൽ അമ്മയോട് ജോലിയിൽ സന്തോഷം കണ്ടെത്താനും കുട്ടികൾ ഇപ്പോൾ വളർന്നു അവരെ ഞാൻ നോക്കിക്കോളാം എന്നും അച്ഛൻ പറഞ്ഞു. ഞാൻ അവരെ നോക്കാം. സ്കൂളിൽ ഞാൻ അവരുടെ കൂടെ നിൽക്കാം. വെക്കേഷൻ ഒക്കെ ഞാൻ നോക്കിക്കോളാം. നിനക്ക് ഈ സിനിമ ചെയ്യാൻ ആഗ്രഹമുണ്ടെങ്കിൽ അത് ചെയ്യൂ. ഞങ്ങൾ എല്ലാവരും കൂടെ വരും എന്നാണ് അച്ഛൻ പറഞ്ഞത് എന്ന് ജാന്വി പറയുന്നു.

Latest Stories

ഭാര്യയെ കുത്തിക്കൊല്ലാൻ ശ്രമം; റൗഡി 'വാവാച്ചി' പിടിയിൽ, പ്രതിയെ റിമാൻഡ് ചെയ്തു

നിയമനം വിവാദമായി, കെ ബി പ്രദീപ് ദേവസ്വം സ്‌പെഷ്യല്‍ ഗവണ്‍മെന്റ് പ്ലീഡര്‍ സ്ഥാനം രാജിവെച്ചു; രാജി മുഖ്യമന്ത്രിയുടെ ആവശ്യപ്രകാരം

സംസ്ഥാനത്ത് ഇന്ന് അതിശക്തമായ മഴ; തിരുവനന്തപുരം ജില്ലയിൽ ഓറഞ്ച് അലേർട്ട്; 9 ജില്ലകളിൽ യെല്ലോ അലേർട്ടും

ശബരിമല സ്വര്‍ണപ്പാളി കൈമാറ്റ കേസ്; പി എസ് പ്രശാന്തിനും അജികുമാറിനും എസ്‌ഐടി നോട്ടീസ്, അടുത്ത ആഴ്ച ചോദ്യം ചെയ്യലിന് ഹാജരാകാൻ നിർദേശം

യുദ്ധം അവസാനത്തിലേക്ക്; കരാറിലേക്ക് അടുക്കുന്നുവെന്ന സൂചന നല്‍കി യുഎസും ഇറാനും

വിവാഹിതനെന്ന് മറച്ചുവെച്ച് ബന്ധം: യുവാവിനെ തേടി കേരളത്തിലെത്തിയ ശ്രീലങ്കൻ വനിത ജീവനൊടുക്കാന്‍ ശ്രമിച്ചു

വി ഡി സതീശനെയും കുടുംബത്തെയും കൊല്ലുമെന്ന് ഭീഷണി; ഒരാൾ അറസ്റ്റിൽ

ശബരിമല സ്വർണ്ണക്കൊള്ള കേസിലെ രണ്ടാം പ്രതി മുരാരി ബാബു അന്തരിച്ചു

'കോഹ്‌ലിയും രോഹിതും മാത്രമല്ല കെ എൽ രാഹുലും ടീമിൽ വേണം'; ഇന്ത്യൻ ടീമിന് തന്ത്രം ഉപദേശിച്ച് ഇർഫാൻ പത്താൻ

തോൽവികളെ പുഞ്ചിരികൊണ്ട് സ്വീകരിച്ച ഇതിഹാസം; കെയ്ന്‍ വില്യംസണ്‍ അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിച്ചു