ഞാന്‍ കരയുന്നത് അമ്മയും അനിയത്തിയും കാണരുതെന്ന് ഉണ്ടായിരുന്നു, വഴിയരികില്‍ കരഞ്ഞപ്പോള്‍ പൊലീസും പിടിച്ചു: അനുമോള്‍

അകം, ഇവന്‍ മേഘരൂപന്‍, ചായില്യം തുടങ്ങി നിരവധി സിനിമകളില്‍ ശ്രദ്ധേയ വേഷങ്ങള്‍ ചെയ്ത നടിയാണ് അനുമോള്‍. ഇപ്പോഴിതാ തന്റെ തന്റെ സ്വകാര്യജീവിതത്തെക്കുറിച്ച് മനസ്സുതുറന്നിരിക്കുകയാണ് നടി കാന്‍ചാനല്‍മീഡിയയോടാണ് നടിയുടെ പ്രതികരണം.

താന്‍ യാത്രകള്‍ ഏറെ ഇഷ്ടപ്പെടുന്നയാളാണെന്നും അതിനാല്‍ തന്നെ വീട്ടിലിരിക്കാന്‍ സമയം കിട്ടാറില്ലെന്നും അനു പറയുന്നു. വീട്ടില്‍ ഒരു രണ്ട് ദിവസം ഇരുന്ന് കഴിഞ്ഞാല്‍ ഞാന്‍ ഭയങ്കര ഡാര്‍ക്ക് ആവും. പിന്നെ ആലോചിച്ച് കാട് കയറി ഇല്ലാത്ത പ്രശ്‌നങ്ങള്‍ ഉണ്ടാക്കിക്കളയും. ഇപ്പോള്‍ ഭയങ്കര ആക്ടീവ് ആണ്. പണ്ടൊക്കെ കഴിഞ്ഞ കാലം ആലോചിക്കുക, നമ്മള്‍ ചെയ്ത അബദ്ധങ്ങള്‍ ആലോചിക്കുമായിരുന്നു’

‘ഞാന്‍ കരയുന്നത് അമ്മയും അനിയത്തിയും കാണരുതെന്ന് ഉണ്ടായിരുന്നു. കാറിലിരുന്ന് കരഞ്ഞാല്‍ ആരും കാണില്ലല്ലോ. ഞാനൊരു തവണ കരഞ്ഞോണ്ടിരിക്കുമ്പോള്‍ പൊലീസ് വന്ന് ചോദിച്ചിട്ടുണ്ട്. എന്താ ഇവിടെ വണ്ടിയിട്ടിരിക്കുന്നത്, എന്താ കരയുന്നത് എന്നൊക്കെ. വേഗം വീട്ടില്‍ പോ എന്ന് പറഞ്ഞ് എന്നെ ഓടിച്ചു’

‘കല്യാണം വേണമെന്ന് തോന്നിയിട്ടില്ല. വേണ്ടാന്ന് വെച്ചെന്ന് പറയാന്‍ പറ്റില്ല. രണ്ട് റിലേഷന്‍ഷിപ്പ് ട്രൈ ചെയ്തിട്ടുണ്ട്. അതൊന്നും വര്‍ക്ക് ആയില്ല. മുന്‍പുള്ള റിലേഷന്‍ഷിപ്പ് ഏകദേശം ഒരു ആറരക്കൊല്ലം ഉണ്ടായിരുന്നു. കല്യാണമൊക്കെ സംസാരിച്ചിരുന്നു വീട്ടില്‍. എന്നിട്ടും അത് വേണ്ടെന്ന് വെച്ചതാണ്. എനിക്കത് പറ്റിയ പണിയല്ലെന്ന് ഉള്ളിലൊരു തോന്നലുണ്ട്,’ അനുമോള്‍ പറഞ്ഞു.

Latest Stories

ആരാധകരേ ശാന്തരാകുവിന്‍.., ലൂണ ബ്ലാസ്റ്റേഴ്സ് വിടില്ല, ഔദ്യോഗിക പ്രഖ്യാപനം എത്തി

14കാരിയെ വിവാഹം ചെയ്തു, പിന്നാലെ കസ്റ്റഡിയിലെടുത്ത് പൊലീസ്; യുവാവും പെണ്‍കുട്ടിയും കസ്റ്റഡിയില്‍ മരിച്ച നിലയില്‍; സ്റ്റേഷന് തീയിട്ട് നാട്ടുകാര്‍

IPL 2024: 'അവര്‍ വെറും കടലാസ് കടുവകള്‍'; പിന്തുണ പിന്‍വലിച്ച് ആഞ്ഞടിച്ച് സുനില്‍ ഗവാസ്‌കര്‍

ഇന്ത്യ ചന്ദ്രനിലിറങ്ങിയപ്പോള്‍ കറാച്ചിയിലെ കുട്ടികള്‍ ഓവുചാലില്‍ വീണു മരിക്കുന്നു; ഒരു തുള്ളി ശുദ്ധജലമില്ല; പാക് പാര്‍ലമെന്റില്‍ സയ്യിദ് മുസ്തഫ കമാല്‍ എംപി

ലോകം തലകീഴായി ആസ്വദിക്കാൻ എത്ര മനോഹരം..: ശീർഷാസന വീഡിയോ പങ്കുവെച്ച് കീർത്തി സുരേഷ്

'സ്വന്തം സര്‍ക്കാർ നടപ്പാക്കുന്ന പദ്ധതിയില്‍ അഴിമതി'; 1146 കോടി നഷ്ടം വരുമെന്ന് കൃഷിമന്ത്രിയുടെ മുന്നറിയിപ്പ്

പെരുമ്പാവൂര്‍ ജിഷ കൊലക്കേസ്; പ്രതിയുടെ വധശിക്ഷയ്ക്ക് അനുമതി തേടി സര്‍ക്കാര്‍ ഹൈക്കോടതിയില്‍

IPL 2024: ഈ താരങ്ങളോട് കടക്ക് പുറത്ത് പറയാൻ മുംബൈ ഇന്ത്യൻസ്, ലിസ്റ്റിൽ പ്രമുഖ താരങ്ങളും

'കൂടുതൽ ആളുകൾ ഉൾപ്പെട്ടിട്ടുണ്ട്'; പ്രജ്വൽ രേവണ്ണ കേസിൽ മൗനം വെടിഞ്ഞ് മുൻ പ്രധാനമന്ത്രി എച്ച്ഡി ദേവഗൗഡ

ഇത് ശരിക്കും ഗുരുവായൂര്‍ അല്ല, ഒറിജിനലിനെ വെല്ലുന്ന സെറ്റ്! രസകരമായ വീഡിയോ പുറത്ത്