അച്ഛൻ ദിവസവും 500 രൂപ ചെലവിന് തരും, ഒരു നെപ്പോ കിഡ് എന്ന നിലയിൽ അച്ഛനേക്കാൾ കഠിനാധ്വാനം ചെയ്യണം; അങ്ങനെ വിളിക്കുന്നതിൽ തെറ്റില്ല: സൂര്യ സേതുപതി

തന്റെ ആദ്യ ചിത്രമായ ‘ഫീനിക്സ്’ വഴി തന്റേതായ ഒരു പാത വെട്ടിത്തുറക്കാൻ ഒരുങ്ങുകയാണ് നടൻ വിജയ് സേതുപതിയുടെ മകൻ സൂര്യ സേതുപതി. പക്ഷേ, സിനിമ പുറത്തിറങ്ങുന്നതിനു മുമ്പു തന്നെ ‘നെപ്പോ കിഡ്’ എന്ന ടാഗിൽ സൂര്യ സേതുപതിയുടെ സിനിമയിലേക്കുള്ള കടന്നുവരവ് ചർച്ചചെയ്യപെടുകയാണ്. എന്നാൽ ഒരു നെപ്പോ കിഡ് എന്ന നിലയിൽ, അച്ഛനേക്കാൾ കഠിനാധ്വാനം ചെയ്യണം എന്ന് പറയുകയാണ് സൂര്യ. ന്യൂസ് 18 ഷോഷയുമായുള്ള ഒരു ചാറ്റിലാണ് നടൻ ഇക്കാര്യം പറഞ്ഞത്.

‘ഒരാളെ നെപ്പോ കിഡ് എന്ന് വിളിക്കുന്നതിൽ തെറ്റൊന്നുമില്ല. നിങ്ങളുടെ അച്ഛന് ഒരു പാരമ്പര്യം ഉണ്ടായിരുന്നു എന്നാണ് അതിനർത്ഥം അല്ലേ? നിങ്ങൾ പുതിയ എന്തെങ്കിലും ആരംഭിക്കുകയാണ്. എന്നാൽ ഒരു നെപ്പോ കിഡ് എന്ന നിലയിൽ നിങ്ങൾ നിങ്ങളുടെ അച്ഛനേക്കാൾ കഠിനാധ്വാനം ചെയ്യേണ്ടതുണ്ട്. അവിടെ ഒരു തടസ്സമുണ്ട്. അത് മറികടക്കാൻ ബുദ്ധിമുട്ടുകൾ ഉണ്ടാകും. പക്ഷേ ആ പോരാട്ടങ്ങൾ നിങ്ങളെ പഠിപ്പിക്കും’ എന്ന് സൂര്യ പറയുന്നു.

നെപോട്ടിസത്തെക്കുറിച്ചുള്ള സൂര്യയുടെ വീക്ഷണം ജീവിതാനുഭവങ്ങളിൽ വേരൂന്നിയതാണ്. തമിഴ് സിനിമയിലെ ഏറ്റവും ജനപ്രിയനായ നടന്മാരിൽ ഒരാളുടെ മകനായിരുന്നിട്ടും സൂര്യയുടെ ജീവിതം ആഡംബരം നിറഞ്ഞതായിരുന്നില്ല. ‘കുട്ടിക്കാലം മുതൽ കഷ്ടപ്പാടുകൾ അനുഭവിച്ച ശേഷമാണ് ഞാൻ ഇവിടെ എത്തിയത്. അച്ഛൻ എനിക്ക് ദിവസവും 500 രൂപ ചെലവിന് തരും. അങ്ങനെയാണ് ഞാൻ വളർന്നത്. അതുകൊണ്ടാണ് സിനിമയിൽ വിജയിക്കാൻ ഞാൻ ഇവിടെ വന്നത്’.

സൂര്യയുടെ ആദ്യ ചിത്രമായ ഫീനിക്സ് സംവിധാനം ചെയ്തത് സ്റ്റണ്ട് മാസ്റ്ററായി മാറിയ ചലച്ചിത്ര നിർമ്മാതാവായ അനൽ അരസു ആണ്. വരലക്ഷ്മി ശരത്കുമാർ, ദേവദർശിനി, ജെ. വിഘ്നേഷ്, സമ്പത്ത് രാജ്, ശ്രീജിത്ത് രവി എന്നിവരും അണിനിരക്കുന്നുണ്ട്.

Latest Stories

ഒഡീഷയിൽ 'അംഗണവാടി മുതൽ പിജി വരെ' വിദ്യാഭ്യാസം സൗജന്യമാക്കി ബിജെപി സർക്കാർ; കോളജ് വിദ്യാർത്ഥികൾക്ക് ഇനി മുതൽ ഫീസില്ല

ലാൻഡ് ചെയ്തതിന് പിന്നാലെ തീപിടിച്ചു; അസമിൽ വ്യോമസേന വിമാനം തകർന്നു വീണു

'വീണുകിട്ടിയ ആയുധം പോലെ പ്രതിപക്ഷം പെരുമാറുന്നത് ശരിയല്ല'; നിപ വ്യാപനം ഉണ്ടായിട്ടില്ലെന്ന് കെ മുരളീധരന്‍

'ഇത് അമേരിക്കൻ ആക്രമണത്തിൽനിന്ന് ശ്രദ്ധ തിരിക്കാനുള്ള ശ്രമം'; ഇന്ത്യൻ കപ്പലുകൾക്ക് നേരെ ഇറാൻ ആക്രമണം നടത്തിയെന്ന ട്രംപിൻ്റെ ആരോപണം തള്ളി ഇറാൻ

'അമ്മയുടെ ഇടപെടൽ, സംഗീതയും വിജയ്‌യും വീണ്ടും ഒന്നിച്ചു'? വിവാഹമോചനക്കേസ് പിൻവലിച്ചുവെന്ന് റിപ്പോർട്ട്

'കെ ബി പ്രദീപിന്റെ നിയമനം കള്ളന് ചൂട്ട് പിടിക്കും പോലെ, ചെയ്യാന്‍ പാടില്ലാത്ത കാര്യം'; വിമർശിച്ച് പിണറായി വിജയന്‍

സംസ്ഥാനത്ത് സ്വർണവിലയിൽ വർധനവ്; വെള്ളി വിലയിൽ മാറ്റമില്ല

'ഇതേവരെ ആരോഗ്യമന്ത്രി ഇവിടെ വന്നിട്ടില്ല, നിപ വിഷയത്തിൽ ഇടപെട്ടിട്ടില്ല'; നിപയെ ഗൗരവകരമായി കൈകാര്യം ചെയ്യുന്നില്ലെന്ന് പിണറായി വിജയൻ

ഭാര്യയെ കുത്തിക്കൊല്ലാൻ ശ്രമം; റൗഡി 'വാവാച്ചി' പിടിയിൽ, പ്രതിയെ റിമാൻഡ് ചെയ്തു

നിയമനം വിവാദമായി, കെ ബി പ്രദീപ് ദേവസ്വം സ്‌പെഷ്യല്‍ ഗവണ്‍മെന്റ് പ്ലീഡര്‍ സ്ഥാനം രാജിവെച്ചു; രാജി മുഖ്യമന്ത്രിയുടെ ആവശ്യപ്രകാരം