ശിവകാര്‍ത്തികേയന്‍ ചതിച്ചു, ഇനിയൊരിക്കലും ഒന്നിച്ച് പ്രവര്‍ത്തിക്കില്ല.. അയാള്‍ പറഞ്ഞ കാര്യം പുറത്ത് പറയാന്‍ കൊള്ളില്ല; ഗുരുതര ആരോപണങ്ങളുമായി ഡി. ഇമ്മന്‍

ശിവകാര്‍ത്തികേയന്‍ തന്നെ വഞ്ചിച്ചുവെന്ന് സംഗീതസംവിധായകന്‍ ഡി. ഇമ്മന്‍. ശിവകാര്‍ത്തികേയന്റെ നിരവധി ചിത്രങ്ങള്‍ക്ക് ഡി. ഇമ്മന്‍ പാട്ടുകള്‍ ഒരുക്കിയിട്ടുണ്ട്. എന്നാല്‍ ഇരുവരും അത്ര രസത്തിലല്ല എന്ന റിപ്പോര്‍ട്ടുകള്‍ എത്തിയിരുന്നു. ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ തങ്ങള്‍ തമ്മിലുള്ള പ്രശ്‌നത്തെ കുറിച്ച് വെളിപ്പെടുത്തിയിരിക്കുകയാണ് ഡി. ഇമ്മന്‍ ഇപ്പോള്‍.

”എന്നോട് ചെയ്ത ദ്രോഹം തിരിച്ചറിയാന്‍ വളരെ വൈകിപ്പോയി. അതുകൊണ്ട് അദ്ദേഹം അഭിനയിക്കുന്ന സിനിമകള്‍ ഞാനിനി ചെയ്യില്ല. എന്നോട് എങ്ങനെ ഇത് ചെയ്യാന്‍ തോന്നി എന്ന് ചോദിച്ചിരുന്നു. അതിന് ശിവകാര്‍ത്തികേയന്‍ പറഞ്ഞ മറുപടി തുറന്നു പറയാനാവില്ല.”

”ചില കാര്യങ്ങള്‍ മറച്ചുവെയ്ക്കപ്പെടുക തന്നെ വേണം. അതിന് കാരണം എന്റെ കുഞ്ഞുങ്ങളുടെ ഭാവിയാണ്. നാട്ടുകാര്‍ എന്നെ എന്തുപറയുന്നു എന്നത് എനിക്ക് പ്രശ്‌നമല്ല. ഞാന്‍ ആരാണെന്ന് എനിക്കറിയാം. അപകടങ്ങള്‍ മുന്‍കൂട്ടി പറഞ്ഞിട്ടാണോ നടക്കുന്നത്. അതുപോലെ ഒന്നാണിത്. ജീവിതത്തില്‍ സങ്കടങ്ങളുണ്ടാവും.”

”അതിന് ഇദ്ദേഹം മാത്രമാണ് കാരണം എന്ന് പറയാനാവില്ല. പക്ഷേ അദ്ദേഹം ഒരു മുഖ്യകാരണമാണ്. വര്‍ഷങ്ങളായി ഒരു കുടുംബം പോലെ കഴിഞ്ഞിരുന്നവരാണ്. അദ്ദേഹത്തില്‍ നിന്ന് എനിക്ക് ഇതുപോലൊരു ദുഃഖം വന്നത് ഉള്‍ക്കൊള്ളാനാവില്ല. ഇതൊരു സര്‍ഗ്ഗാത്മക ഇടമാണ്, എല്ലാം മറന്ന് അദ്ദേഹത്തോടൊപ്പം പ്രവര്‍ത്തിക്കുന്നത് ഇനി ബുദ്ധിമുട്ടാണ്.”

”അങ്ങനെ ചെയ്താല്‍, എന്റെ കലയോട് എനിക്ക് സത്യസന്ധത പുലര്‍ത്താന്‍ കഴിയുമെന്ന് കരുതുന്നില്ല. പണത്തിന് വേണ്ടി ജോലി ചെയ്യുന്ന ആളല്ല ഞാന്‍. ഒരിക്കലും സംഗീതത്തെ ഒറ്റിക്കൊടുക്കാന്‍ കഴിയില്ല” എന്നാണ് ഡി. ഇമ്മന്‍ പറഞ്ഞത്. എന്നാല്‍ ഇരുവരും തമ്മിലുള്ള യഥാര്‍ത്ഥ പ്രശ്‌നത്തെ കുറിച്ച് ഡി. ഇമ്മന്‍ വെളിപ്പെടുത്തിയിട്ടില്ല.

Latest Stories

തദ്ദേശ തിരഞ്ഞെടുപ്പ്; ഏഴ് ജില്ലകളിൽ നാളെ വിധിയെഴുത്ത്

സ്ഥാനാർത്ഥിയുടെ അപ്രതീക്ഷിത മരണം; മലപ്പുറം മൂത്തേടം പഞ്ചായത്തിലെ ഏഴാം വാർഡിൽ തിരഞ്ഞെടുപ്പ് മാറ്റിവെച്ചു

'പ്രീണനത്തിനായി നെഹ്‌റു വന്ദേമാതരത്തെ വെട്ടിമുറിച്ചു, പിന്നീട് ഇന്ത്യയേയും'; കോണ്‍ഗ്രസിനെ വിമർശിച്ച് പ്രധാനമന്ത്രി

'സാമൂഹ്യാധികാര മുന്‍വിധികള്‍ക്കെതിരെ പരസ്യമായി നിലകൊണ്ട അതിജീവിത മലയാളിയുടെ യാഥാസ്ഥിതിക പൊതുബോധത്തിന്റെ എതിര്‍ചേരിയില്‍ നില്‍ക്കാനുള്ള അസാമാന്യ ധീരതയാണ് പ്രകടിപ്പിച്ചത്'; അതാണ് കേരളം ഈ വിധിക്കപ്പുറം ഏറ്റെടുക്കേണ്ട നീതിയുടെ സന്ദേശവും പോരാട്ടവുമെന്ന് പ്രമോദ് പുഴങ്കര

രാഹുലിനെതിരായ രണ്ടാം ബലാത്സംഗ കേസ്; മുൻ‌കൂർ ജാമ്യാപേക്ഷയിൽ വാദം പൂർത്തിയായി, വിധി 10 ന്

മദ്യപാനിയായ അച്ഛൻ്റെ ക്രൂര പീഡനം; ഒമ്പതാം ക്ലാസുകാരി ജീവനൊടുക്കാൻ ശ്രമിച്ചു

'ഒരു പോരാട്ടവും അന്തിമമല്ല...സർക്കാർ എന്നും അതിജീവിതക്കൊപ്പം'; മന്ത്രി വി ശിവൻകുട്ടി

സാമ്പത്തിക തർക്കം; ആലപ്പുഴയിൽ അമ്മയെ മകൻ മർദിച്ച് കൊന്നു

'എന്ത് നീതി? നമ്മൾ ഇപ്പോൾ കാണുന്നത് ശ്രദ്ധയോടെ തയ്യാറാക്കിയ തിരക്കഥയുടെ ക്രൂരമായ അനാവരണം’; പാർവതി തിരുവോത്ത്

'അവൾ ചരിത്രമാണ്, വിധി എതിരാണെങ്കിലും പൊതുസമൂഹം അവൾക്കൊപ്പമുണ്ട്'; നടി ആക്രമിക്കപ്പെട്ട കേസിലെ കോടതി വിധി നിരാശാജനകമെന്ന് കെ കെ രമ