കുറ്റക്കാരനാണെന്ന് തെളിയിക്കപ്പെടാത്ത ആള്‍ക്കെതിരെ സംസാരിക്കുന്നതില്‍ എന്ത് ലോജിക്കാണുള്ളത്? കമ്മാരസംഭവം തുടങ്ങുമ്പോള്‍ ദിലീപ് ആരോപണവിധേയനല്ല: മുരളി ഗോപി

നടിയെ ആക്രമിച്ച കേസില്‍ ദിലീപ് ആരോപണവിധേയനായ ശേഷം പുറത്തിറങ്ങിയ ചിത്രമാണ് ‘കമ്മാരസംഭവം’. മേക്കിംഗിലും പ്രകടനത്തിലും മികച്ച നിലവാരം പുലര്‍ത്തിയിട്ടും ചിത്രം ചലച്ചിത്ര പുരസ്‌കാര പട്ടികയില്‍ പരിഗണിക്കപ്പെട്ടില്ല എന്ന ആരോപണം അന്ന് ഉയര്‍ന്നിരുന്നു.

മുരളി ഗോപി തിരക്കഥ രചിച്ച്, രതീഷ് അമ്പാട്ട് സംവിധാനം ചെയ്ത ചിത്രമാണ് കമ്മാരസംഭവം. ആരോപണം ഉയരുമ്പോള്‍ ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിച്ചിരുന്നു. ഈ വിഷയത്തിലുള്ള ചോദ്യങ്ങളോട് പ്രതികരിച്ചിരിക്കുകയാണ് മുരളി ഗോപി ഇപ്പോള്‍.

ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിന് നല്‍കിയ അഭിമുഖത്തിലാണ് താരം സംസാരിച്ചത്. ”സിനിമ തുടങ്ങുമ്പോള്‍ ഇങ്ങനെയൊരു വിഷയമല്ല. സിനിമ പകുതി കഴിഞ്ഞപ്പോഴാണ് ഉണ്ടാവുന്നത്. ഉറപ്പില്ലാതെ ഒരു കാര്യത്തില്‍ ഒരു വ്യക്തിയെ ഞാന്‍ വിലയിരുത്തില്ല. ഞാന്‍ ലോജിക്, അല്ലെങ്കില്‍ കാരണമാണ് ചോദിക്കുന്നത്.”

”കുറ്റക്കാരനാണ് എന്ന് തെളിയിക്കപ്പെടാത്ത ആള്‍ക്കെതിരെ സംസാരിക്കുന്നതില്‍ എന്ത് ലോജിക്കാണുള്ളത്. ഒരു വിധി വരട്ടെ, എന്നിട്ടു ഞാന്‍ പറയാം. അല്ലാതെ അന്നും ഇന്നും ഞാന്‍ ഇതേകുറിച്ച് സംസാരിക്കില്ല. ആരോപണം എന്നാല്‍ വിധിയല്ല. ആള്‍ക്കൂട്ട വിധിയാണ് വന്നിരുന്നത്.”

”ഇരയെ പൂര്‍ണമായും ബഹുമാനിക്കുകയും ചെയ്യുന്നു” എന്നാണ് മുരളി ഗോപി പറയുന്നത്. 2018ല്‍ ആണ് കമ്മാരസംഭവം റിലീസ് ചെയ്തത്. ചിത്രത്തിന് മികച്ച പ്രൊഡക്ഷന്‍ ഡിസൈനിനുള്ള ദേശീയ പുസ്‌കാരം ലഭിച്ചിരുന്നു. മികച്ച ആര്‍ട്ട് ഡയറക്ടര്‍, മികച്ച വസ്ത്രാലങ്കാരം എന്നിവയ്ക്കുള്ള പുരസ്‌കാരവും ചിത്രം നേടിയിരുന്നു.

Latest Stories

നേരിടാൻ ഏറ്റവും ബുദ്ധിമുട്ടുള്ള ബോളർമാരിൽ ഒരാളാണ് ബുംറയെന്ന് ഞാൻ പറയില്ല, പക്ഷേ...: വിലയിരുത്തലുമായി ഹെൻറിച്ച് ക്ലാസെൻ

കൽക്കിയോ ബ്രഹ്മാസ്ത്രയോ അല്ല, ഇന്ത്യൻ സിനിമയിലെ എറ്റവും മുടക്കുമുതലുളള സിനിമ ഇനി ഈ സൂപ്പർതാര ചിത്രം

ആരോഗ്യമേഖല നാഥനില്ലാക്കളരിയാക്കി മാറ്റി; രക്ഷാപ്രവര്‍ത്തനം വൈകിച്ചതിന് മന്ത്രി മറുപടി പറയണമെന്ന് കെസി വേണുഗോപാല്‍

തരൂരിന്റെ മോദി സ്തുതിയും കോണ്‍ഗ്രസിന്റെ 'ചിറകരിയലും'; ജയശങ്കറിന് പകരക്കാരനായി മോദി തരൂരിനെ തിരഞ്ഞെടുക്കുമോ?

‘നമ്പർ 1 ആരോഗ്യം ഊതി വീർപ്പിച്ച ബലൂൺ, ആരോഗ്യമന്ത്രി രാജി വെക്കണം’; ആശുപത്രിയിലെത്തുന്ന രോഗികൾക്ക് സർക്കാർ സംരക്ഷണം നൽകണമെന്ന് രാജീവ് ചന്ദ്രശേഖർ

ബ്രഹ്മാണ്ഡ ചിത്രവുമായി പവൻ കല്യാൺ, ആവേശം നിറച്ച് ഹരിഹര വീര മല്ലു ട്രെയിലർ, കേരളത്തിൽ എത്തിക്കുന്നത് ദുൽഖർ

അത്ഭുതപ്പെടുത്തി മുംബൈ, ഐപിഎൽ ഒത്തുകളി കേസ് പ്രതിയെ പരിശീലകനായി നിയമിച്ചു!

വിവാഹം കഴിഞ്ഞിട്ട് ദിവസങ്ങൾ മാത്രം, ലിവർപൂൾ താരം കാറപകടത്തിൽ മരിച്ചു; ഞെട്ടലിൽ ഫുട്ബോൾ ലോകം

സൂംബക്കെതിരെ ഫേസ്ബുക്ക് പോസ്റ്റിട്ട അധ്യാപകന് സസ്‌പെൻഷൻ

'രക്ഷാപ്രവർത്തനത്തിൽ വീഴ്ച വന്നിട്ടില്ല, കോട്ടയം മെഡിക്കൽ കോളേജിലേത് ദൗർഭാഗ്യകരമായ സംഭവം'; ജില്ലാ കളക്ടർ അന്വേഷിക്കുമെന്ന് മന്ത്രി വീണ ജോർജ്