മലയാള സിനിമയിലെ ഏറ്റവും പ്രതിഭാധനരായ അഭിനേതാക്കളില്‍ ഒരാളാണ് പാര്‍വ്വതിയെന്ന് നടന്‍ മുരളീഗോപി

മലയാള സിനിമയിലെ ഏറ്റവും പ്രതിഭാധനരായ അഭിനേതാക്കളില്‍ ഒരാളാണ് പാര്‍വ്വതിയെന്ന് നടന്‍ മുരളീഗോപി. അവര്‍ ഒരു അഭിപ്രായം (അത് തെറ്റോ ശരിയോ ആയിക്കൊള്ളട്ടെ!) പറഞ്ഞതിന്റെ പേരില്‍ അവര്‍ പങ്കുകൊള്ളുന്ന സിനിമകള്‍ക്ക് നേരെ പടനീക്കം നടത്തുക എന്നത് തികച്ചും നിരാശാജനകമാണ്. ഒരുപാട് പേരുടെ പ്രയത്‌നമാണ് ഒരു സിനിമ. അഭിപ്രായങ്ങളെ അഭിപ്രായങ്ങള്‍ കൊണ്ടോ മൗനം കൊണ്ടോ നേരിടാം. അസഭ്യം കൊണ്ടും ആയുധം കൊണ്ടും നേരിട്ടാല്‍… ഓര്‍മ്മയാകുന്നത് ഔചിത്യവും മര്യാദയും ആയിരിക്കും- മുരളി ഗോപി വ്യക്തമാക്കി. തന്റെ ഫെയ്‌സ്ബുക്ക് പോസറ്റ് വഴിയാണ് മുരളീ ഗോപി നിലപാട് വ്യക്തമാക്കിയിരിക്കുന്നത്.

കസഭ വിവാദത്തിന്റെ തുടര്‍ച്ചയായി മൈ സ്റ്റോറി എന്ന ചിത്രത്തിലെ പാര്‍വതി-പൃഥ്വിരാജ് ഗാനത്തിന് ഡിസ്ലൈക്കുകള്‍ കൊണ്ടൊരു റെക്കോഡ് പിറന്നിരുന്നു. ഇഷ്ടമായില്ല എന്ന അര്‍ഥത്തില്‍ യുട്യൂബില്‍ ഈ പാട്ടിന് പ്രേക്ഷകര്‍ നല്‍കിയ ഡിസ്ലൈക്കുകളുടെ എണ്ണം ഒരു ലക്ഷമായി. ഒരു മലയാളം ചലച്ചിത്ര ഗാനവും യുട്യൂബില്‍ ഇത്രയേറെ ഡിസ്ലൈക്കുകള്‍ വാങ്ങിക്കൂട്ടിയിരുന്നില്ല. എന്നാല്‍ സത്യത്തില്‍ ഡിസ് ലൈക്കുകള്‍ പാട്ടിനു ഗുണം ചെയ്തിരിക്കുകയാണ്. 12 ലക്ഷം പേരാണ് ഇതുവരെ പാട്ടു കണ്ടിരിക്കുന്നത്.

പതുങ്ങി പതുങ്ങി എന്ന പാട്ട് ഷാന്‍ റഹ്മാന്‍ ഈണമിട്ട ഗാനം ഹരിനാരായണനാണ് എഴുതിയത്. പാടിയത് ബെന്നി ദയാലും മഞ്ജരിയും പാട്ടിന്റെ ഗാനരംഗത്തില്‍ അഭിനയിച്ച നടി പാര്‍വതി മമ്മൂട്ടി ചിത്രമായ കസബയെ കുറിച്ചു നടത്തിയ പരാമര്‍ശങ്ങളാണ് പാട്ടിന് ഡിസ്ലൈക്കുകളായി എത്തിയതെന്നാണ് മനസിലാക്കാന്‍ സാധിക്കുന്നത്.

സോഷ്യല്‍ മീഡിയകളില്‍ ഇതേ സംബന്ധിച്ചുള്ള പ്രേക്ഷക പ്രതികരണം വ്യക്തമാക്കുന്നത് അതാണ്. പാട്ടിന്റെ ഓഡിയോയെക്കാളും വിഡിയോയാണ് വിമര്‍ശനം നേരിടുന്നത്. അഭിനേതാക്കളുടെ ഡാന്‍സും ലുക്കുമെല്ലാം വിമര്‍ശനങ്ങള്‍ക്ക് വിധേയമാകുകയാണ്. ഇതേ സംബന്ധിച്ച് ഒട്ടേറെ ട്രോളുകളും പുറത്തിറങ്ങിയിരുന്നു. റോഷ്നി ദിനകര്‍ സംവിധാനം ചെയ്യുന്ന ചിത്രമാണിത്. പ്രേക്ഷകരുടെ പ്രതികരണം ഏറെ വേദനയുണ്ടാക്കുന്നുവെന്നാണ് ഷാന്‍ റഹ്മാനും റോഷ്നി ദിനകറും പ്രതികരിച്ചിരുന്നു

https://www.facebook.com/murali.gopy/posts/2041764519401013

Latest Stories

'വാടിവാസൽ' ഉപേക്ഷിച്ചിട്ടില്ല; ഏറ്റവും പുതിയ അപ്ഡേറ്റുമായി വെട്രിമാരൻ

റിവ്യു ബോംബിങ്; അശ്വന്ത് കോക്കിനെതിരെ പരാതിയുമായി 'മാരിവില്ലിൻ ഗോപുരങ്ങൾ' നിർമ്മാതാവ് സിയാദ് കോക്കർ

എന്റെ അച്ഛനും അമ്മയുമായത് കൊണ്ട് എനിക്ക് പ്രത്യേക പരിഗണനയൊന്നും അവർ തന്നിട്ടില്ല: കനി കുസൃതി

ആളുകളുടെ അത്തരം കമന്റുകൾ ചിലപ്പോഴൊക്കെ എന്നെ തകർത്തു കളയാറുണ്ട്: അനാർക്കലി മരിക്കാർ

ഗിയര്‍ പലവട്ടം മാറ്റിയിട്ടും പച്ചയ്ക്ക് വര്‍ഗീയത പറഞ്ഞിട്ടും ഫലിച്ചില്ല; 'ഒത്തില്ല' ട്രെന്‍ഡ് മാറി കൈവിട്ടു പോയ പകപ്പില്‍ ബിജെപി

റൊണാൾഡോയാണോ മെസിയാണോ മികച്ചത്, പെഡ്രി പറയുന്നത് ഇങ്ങനെ; ആരാധകരുടെ പ്രതികരണം ഇങ്ങനെ

എറണാകുളം വേങ്ങൂരില്‍ മഞ്ഞപ്പിത്തം വ്യാപിക്കുന്നു; സാമ്പത്തിക സഹായം നല്‍കണമെന്ന് നാട്ടുകാര്‍

പൊലീസ് സംരക്ഷണയില്‍ ഡ്രൈവിംഗ് ടെസ്റ്റ്; പരാജയപ്പെട്ടവരെ കൂകി വിളിച്ച് സമരക്കാര്‍

സച്ചിനെതിരെ പരാതിയുമായി അയൽക്കാരൻ, മറുപടി നൽകി സൂപ്പർതാരം; സംഭവം ഇങ്ങനെ

ആരോഗ്യമുള്ളപ്പോള്‍ എഗ്ഗ്‌സ് ഫ്രീസ് ചെയ്യുന്നതാണ് നല്ലത്: ഇഷ ഗുപ്ത