നെടുമ്പള്ളി കൃഷ്ണന് എമ്പുരാനിലും ഒരു സുപ്രധാന ഭൂമികയുണ്ടായിരുന്നു, നമ്മള്‍ എഴുതുന്നു, പ്രപഞ്ചം മായ്ക്കുന്നു: മുരളി ഗോപി

ലൂസിഫറിന്റെ രണ്ടാം ഭാഗമായ എമ്പുരാനിലും അന്തരിച്ച നടന്‍ കൈനകരി തങ്കരാജിന്റെ കഥാപാത്രമായ നെടുമ്പള്ളി കൃഷ്ണന് ഒരു പ്രധാന ഭാഗം അവതരിപ്പിക്കാനുണ്ടായിരുന്നുവെന്ന് സിനിമയുടെ തിരക്കഥാകൃത്ത് മുരളി ഗോപി. ഇന്ന് അന്തരിച്ച നടന് ആദരാഞ്ജലികള്‍ അര്‍പ്പിച്ചുകൊണ്ടുള്ള ഫെയ്സ്ബുക്ക് പോസ്റ്റിലായിരുന്നു മുരളി ഗോപിയുടെ വെളിപ്പെടുത്തല്‍.

‘ലൂസിഫറിന്റെ രണ്ടാം ഭാഗത്തിലും മനസ്സില്‍ ഒരു സുപ്രധാന ഭൂമികയുണ്ടായിരുന്നു തങ്കരാജേട്ടന്റെ നെടുമ്പള്ളി കൃഷ്ണന്. നമ്മള്‍ എഴുതുന്നു. പ്രപഞ്ചം മായ്ക്കുന്നു. ആദരാഞ്ജലികള്‍’, മുരളി ഗോപി ഫെയ്സ്ബുക്കില്‍ കുറിച്ചു.

സ്റ്റീഫന്‍ നെടുമ്പള്ളി എന്ന കഥാപാത്രവുമായി വളരെ കാലത്തെ പരിചയമുള്ള കഥാപാത്രമായിട്ടായിരുന്നു നെടുമ്പള്ളി കൃഷ്ണന്‍ സിനിമയില്‍ അവതരിപ്പിക്കപ്പെട്ടത്. മോഹന്‍ലാല്‍ അവതരിപ്പിച്ച കഥാപാത്രവുമായി ജയിലില്‍ കോമ്പിനേഷന്‍ സീനും കൈനകരി തങ്കരാജിന് ഉണ്ടായിരുന്നു.കഴിഞ്ഞ ദിവസം ഉച്ചയോടെയായിരുന്നു കൈനകരി തങ്കരാജിന്റെ വിയോഗം.

76 വയസായിരുന്നു. കരള്‍ രോഗബാധയെ തുടര്‍ന്ന് ഏറെ നാളായി ചികിത്സയിലായിരുന്നു. കേരളപുരത്തെ സ്വവസതിയിലായിരുന്നു അന്ത്യം. സംസ്‌കാരം ഇന്ന് രാവിലെ 9 ന് വീട്ടുവളപ്പില്‍ നടക്കും.

Latest Stories

'ഞങ്ങൾക്ക് ബ്രസീലിനെ തോൽപ്പിക്കണമായിരുന്നു, പക്ഷെ ഈ സമനിലയിൽ ഞങ്ങൾ സന്തോഷിക്കുന്നു'; മൊറോക്കോ പരിശീലകൻ മുഹമ്മദ് ഒഹാബി

മൊറോക്കോ വളരെ ശക്തരാണ്, അവരെ തോൽപ്പിക്കുക എന്നത് ഒരു വെല്ലുവിളിയാണെന്ന് എനിക്ക് അറിയാമായിരുന്നു: വിനീഷ്യസ് ജൂനിയർ

ബ്രസീലിനെ സമനിലപ്പൂട്ടിൽ തളച്ച് മൊറോക്കോ; നെയ്മറിന്റെ അഭാവം ടീമിനെ ബാധിച്ചെന്ന് ആരാധകർ

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ