സത്യത്തോടുള്ള പക എഴുത്തുകാരന്റെ ചോര കൊണ്ട് തീര്‍ക്കാന്‍ ഒളിഞ്ഞിരുന്ന് ആഹ്വാനം നടത്തുന്ന കാലം..; വിവാദങ്ങള്‍ക്ക് ശേഷം ആദ്യമായി പ്രതികരിച്ച് മുരളി ഗോപി

‘എമ്പുരാന്‍’ സിനിമയുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ക്ക് ശേഷം ആദ്യമായി പ്രതികരിച്ച് തിരക്കഥാകൃത്തും നടനുമായ മുരളി ഗോപി. സമകാലിക സമൂഹത്തിലെ അസിഹ്ണുതയേയും സൈബറാക്രമണങ്ങളെയും പരോക്ഷമായി വിമര്‍ശിച്ചു കൊണ്ടാണ് മുരളി ഗോപിയുടെ പ്രതികരണം. സമൂഹം ഒന്നടങ്കം കപടതയും ക്രൗര്യവുമുള്ള ഒരു മാധ്യമമായി മാറി എന്നാണ് നടന്‍ പറയുന്നത്.

”എഴുതിയ സത്യത്തോടുള്ള പക എഴുത്തുകാരന്റെ ചോര കൊണ്ട് തീര്‍ക്കാന്‍ മുഖവും തലയും മനസ്സും നാമവുമില്ലാത്ത ഭീരുക്കള്‍ കീബോര്‍ഡിന്റെ വിടവുകളില്‍ ഒളിഞ്ഞിരുന്ന് ആഹ്വാനങ്ങള്‍ നടത്തുന്ന കാലമാണിത്. സമൂഹം ഒന്നടങ്കം കപടതയും ക്രൗര്യവുമുള്ള ഒരു ‘മാധ്യമ’മായി മാറി.”

”രാഷ്ട്രീയ ശരി’കളുടെ പ്ലാസ്റ്റിക് കയറുകള്‍ കൊണ്ട് നൈസര്‍ഗികതയെ വരിഞ്ഞു മുറുക്കിക്കൊല്ലുകയാണ്” എന്നാണ് മുരളി ഗോപി, സംവിധായകന്‍ പി. പത്മരാജനെ അനുസ്മരിച്ച് മാതൃഭൂമിയില്‍ എഴുതിയ ലേഖനത്തില്‍ പറയുന്നത്. അതേസമയം, മാര്‍ച്ച് 27ന് പുറത്തിറങ്ങിയ മോഹന്‍ലാല്‍-പൃഥ്വിരാജ് ചിത്രം എമ്പുരാന്‍ വലിയ വിവാദങ്ങള്‍ക്ക് തിരികൊളുത്തിയിരുന്നു.

വിവാദങ്ങളെ തുടര്‍ന്ന് സിനിമ റീ എഡിറ്റ് ചെയ്തിരുന്നു. മോഹന്‍ലാല്‍ പ്രേക്ഷകരോട് ഖേദം പ്രകടിപ്പിച്ച് രംഗത്തെത്തുകയും ആ പോസ്റ്റ് പൃഥ്വിരാജും നിര്‍മ്മാതാവ് ആന്റണി പെരുമ്പാവൂരും പങ്കുവച്ചെങ്കിലും മുരളി ഗോപി മൗനം പാലിച്ചത് ചര്‍ച്ചയായിരുന്നു. വിവാദങ്ങളോട് മുരളി ഗോപി പ്രതികരിച്ചിരുന്നില്ല.

Latest Stories

'കടുത്ത പനിയുമായി ചെന്ന ഏഴ് വയസുകാരന് ചികിത്സ നിഷേധിച്ചു, നേഴ്സ് മൊബൈലിൽ നോക്കി കൊണ്ടിരുന്നു'; ഒറ്റപ്പാലം ഗവൺമെന്റ് ആശുപത്രിക്കെതിരെ ആരോപണവുമായി കുടുംബം

വീട് നഷ്ടപ്പെടുന്ന ജനങ്ങൾ, നഗരം കൈവശപ്പെടുത്തുന്ന മൂലധനം; വാടകക്കാരുടെ രാജ്യം, ഭൂവുടമകളുടെ സമ്പത്ത്

'മുൻപ് നിപ്പ വന്നപ്പോൾ എല്ലാവരും ചേർന്ന് പ്രതിരോധിച്ചു, ആരോഗ്യ മന്ത്രിയോട് കോഴിക്കോട് ക്യാമ്പ് ചെയ്യാൻ പറഞ്ഞു, പക്ഷെ വന്നില്ല'; വിമർശിച്ച് മുഹമ്മദ്‌ റിയാസ് എംഎൽഎ

പീഡനത്തിനിരയായ പെൺകുട്ടിയുടെ വീട്ടിൽ സ്നേഹ ഒരു വർഷം തങ്ങി; ലഹരി വിൽപ്പന കേസിലെ പ്രതിയായ ഇരയുടെ അമ്മയുമായി കണ്ണൂർ ജയിലിൽ കിടക്കുമ്പോഴുള്ള പരിചയം

ഒഡീഷയിൽ 'അംഗണവാടി മുതൽ പിജി വരെ' വിദ്യാഭ്യാസം സൗജന്യമാക്കി ബിജെപി സർക്കാർ; കോളജ് വിദ്യാർത്ഥികൾക്ക് ഇനി മുതൽ ഫീസില്ല

ലാൻഡ് ചെയ്തതിന് പിന്നാലെ തീപിടിച്ചു; അസമിൽ വ്യോമസേന വിമാനം തകർന്നു വീണു

'വീണുകിട്ടിയ ആയുധം പോലെ പ്രതിപക്ഷം പെരുമാറുന്നത് ശരിയല്ല'; നിപ വ്യാപനം ഉണ്ടായിട്ടില്ലെന്ന് കെ മുരളീധരന്‍

'ഇത് അമേരിക്കൻ ആക്രമണത്തിൽനിന്ന് ശ്രദ്ധ തിരിക്കാനുള്ള ശ്രമം'; ഇന്ത്യൻ കപ്പലുകൾക്ക് നേരെ ഇറാൻ ആക്രമണം നടത്തിയെന്ന ട്രംപിൻ്റെ ആരോപണം തള്ളി ഇറാൻ

'അമ്മയുടെ ഇടപെടൽ, സംഗീതയും വിജയ്‌യും വീണ്ടും ഒന്നിച്ചു'? വിവാഹമോചനക്കേസ് പിൻവലിച്ചുവെന്ന് റിപ്പോർട്ട്

'കെ ബി പ്രദീപിന്റെ നിയമനം കള്ളന് ചൂട്ട് പിടിക്കും പോലെ, ചെയ്യാന്‍ പാടില്ലാത്ത കാര്യം'; വിമർശിച്ച് പിണറായി വിജയന്‍