ടിയാന്‍ ഹിന്ദുത്വത്തെ പൊളിച്ചെഴുതിയ സിനിമ, പക്ഷേ അത് തെറ്റായി വായിക്കപ്പെട്ടു: മുരളി ഗോപി

താന്‍ തിരക്കഥ രചിച്ച് പൃഥ്വിരാജിനെ നായകനായി ജി എന്‍ കൃഷ്ണകുമാര്‍ സംവിധാനം ചെയ്ത “ടിയാന്‍” തെറ്റായി വായിക്കപ്പെട്ട സിനിമയാണെന്ന് മുരളി ഗോപി. “മതതീവ്രവാദത്തെ അഭിസംബോധന ചെയ്ത ചിത്രമായിരുന്നു് ടിയാനെന്നും അദ്ദേഹം ഫിലിം കമ്പാനിയനുമായുള്ള അഭിമുഖത്തില്‍ പറഞ്ഞു. . മതതീവ്രവാദത്തെ മതത്തിനകത്ത് നിന്നു കൊണ്ട് അഭിസംബോധന ചെയ്യണമെന്ന് വിശ്വസിക്കുന്ന ആളാണ് ഞാന്‍. കാരണം അപ്പോഴേ കേള്‍ക്കേണ്ടവര്‍ കേള്‍ക്കൂ”,ഹിന്ദുത്വത്തെ അപനിര്‍മ്മിച്ച സിനിമയാണ് അത്. ഹിന്ദുത്വ ശക്തികള്‍ അതിന്റെ പരമ്പരാഗത സങ്കല്‍പത്തില്‍ തന്നെ എത്രത്തോളം അപായകരമാണെന്ന് കാണിക്കുന്ന സിനിമയാണ്.

സനാതന ധര്‍മ്മവും ഹിന്ദുത്വ ശക്തികളും തമ്മില്‍ ഭയങ്കര സംഘര്‍ഷമുണ്ട്. അതുപോലെ തന്നെ ഇസ്ലാമികവത്കരണവും സത്യ ഇസ്ലാമും തമ്മില്‍ ഒരു സംഘര്‍ഷമുണ്ട്. അതിനെ കുറിച്ചൊക്കെ സംസാരിക്കണമെങ്കില്‍ നിങ്ങള്‍ അതിന്റെ മതിലുകള്‍ക്കുള്ളില്‍ നില്‍ക്കണം. എന്നിട്ട് സംസാരിക്കണം. അത് റിസ്‌ക് ഉള്ള കാര്യമാണ്. അങ്ങിനെ ചെയ്ത ഒരു സിനിമയാണ് ടിയാന്‍. അതിനുപകരം മതത്തിന് പുറത്തു നിന്ന് മതത്തെ വിമര്‍ശിച്ചാല്‍ മതതീവ്രവാദികള്‍ കേള്‍ക്കുക പോലുമില്ല. ആ മനശാസ്ത്രം അറിയാതെയാണ് വിമര്‍ശകര്‍ സംസാരിക്കുന്നത്”, മുരളി ഗോപി കൂട്ടിച്ചേര്‍ത്തു.

“ലൂസിഫറി”ലൂടെ പൃഥ്വിരാജിലെ സംവിധായകനെ അടുത്തറിഞ്ഞതിനെ കുറിച്ചും മുരളി ഗോപി സംസാരിച്ചു. “സിനിമ എന്ന മാധ്യമത്തില്‍ അത്രയും ഗ്രാഹ്യമുള്ള ഒരു സംവിധായകന് മാത്രമേ ലൂസിഫര്‍ പോലെ വലിയ കാന്‍വാസ് തിരക്കഥയില്‍ തന്നെയുള്ള ഒരു സിനിമ സംവിധാനം ചെയ്യാനാവൂ. പക്ഷേ എനിക്കിപ്പോള്‍ തൃപ്തി തോന്നുന്നുണ്ട്, ലൂസിഫറിന്റെ തിരക്കഥ പൃഥ്വിരാജിനെ ഏല്‍പ്പിച്ചതില്‍.” പൃഥ്വിരാജ് മുമ്പഭിനയിച്ച നൂറിലേറെ സിനിമകള്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിലേക്കുള്ള അദ്ദേഹത്തിന്റെ യാത്രയായിരുന്നെന്നും മുരളി ഗോപി പറഞ്ഞു.

Latest Stories

റായ്ബറേലിയില്‍ മത്സരിക്കാന്‍ പ്രിയങ്കയില്ല; രാഹുല്‍ ഗാന്ധിയുമായി അവസാനഘട്ട ചര്‍ച്ചകള്‍ പുരോഗമിക്കുന്നു; പത്രിക സമര്‍പ്പിക്കേണ്ട അവസാന തീയതി നാളെ

വയറുവേദനയുമായി മെഡിക്കല്‍ കോളേജില്‍; നീക്കം ചെയ്തത് 10 കിലോഗ്രാമിലേറെ ഭാരമുള്ള ഗര്‍ഭാശയ മുഴ

ബ്രിജ് ഭൂഷണ്‍ സിംഗിന് പകരം മകന്‍; കൈസര്‍ഗഞ്ചില്‍ പിതാവിന് പകരം കരണ്‍ ഭൂഷണ്‍ ബിജെപി സ്ഥാനാര്‍ത്ഥി

മേയര്‍-കെഎസ്ആര്‍ടിസി വിവാദം; അന്വേഷണത്തിന് ഉത്തരവിട്ട് മനുഷ്യാവകാശ കമ്മീഷന്‍

കൂട്ടയിടി നടക്കാതെ രണ്ടിനെയും പിടിച്ചുമാറ്റിയത് ഒരു തരത്തിൽ, മുംബൈ ഇന്ത്യൻസ് ക്യാമ്പിൽ നടന്നത് വമ്പൻ നാണക്കേട്; സംഭവം ഇങ്ങനെ

സിനിമാക്കഥ പോലെ തലൈവര്‍ ജീവിതം, ഇനി സ്‌ക്രീനില്‍ കാണാം; റെക്കോര്‍ഡ് തുകയ്ക്ക് അവകാശം വാങ്ങി നിര്‍മ്മാതാവ്

വില്‍പ്പനയില്‍ ഒന്നാമന്‍! ഇന്ത്യയിൽ ഏറ്റവുമധികം വിറ്റഴിക്കുന്ന കാർ ഇതാണ്..

ബലാത്സംഗ കേസ് പ്രതിയ്ക്ക് വേണ്ടി മോദി വോട്ട് ചോദിക്കുന്നു; പ്രധാനമന്ത്രി സ്ത്രീകളോട് മാപ്പ് പറയണമെന്ന് രാഹുല്‍ ഗാന്ധി

ലോകകപ്പിലും ഐപിഎൽ 2. 0 കാണാൻ പറ്റും, അങ്ങനെ വന്നാൽ ആ കൂട്ടരുടെ മരണം കാണാം; റിപ്പോർട്ടുകൾ ഇങ്ങനെ

ഫഹദിനൊപ്പം അഭിനയിക്കാന്‍ ആഗ്രഹമുണ്ട്, അതിനൊരു അവസരം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ഞാന്‍: രണ്‍ബിര്‍ കപൂര്‍