ആ മോഹൻലാലിന് അതൊന്നും മനസിലാവില്ല; നീയെന്റെ കൂടെ നിൽക്ക്; മമ്മൂട്ടിയുമായുള്ള സെറ്റിലെ അനുഭവം പങ്കുവെച്ച് മുകേഷ്

മലയാളത്തിൽ നായകനായും സഹനടനായും തിളങ്ങി നിന്ന താരമാണ് മുകേഷ്. മോഹൻലാലിനൊപ്പവും മമ്മൂട്ടിക്കൊപ്പവും നിരവധി വേഷങ്ങൾ മുകേഷ് ചെയ്തിട്ടുണ്ട്. ഇപ്പോഴിതാ രണ്ടുപേരുടെയും കൂടെ അഭിനയിക്കുമ്പോൾ ഉള്ള വ്യത്യാസങ്ങളും സെറ്റിലെ വിശേഷങ്ങളും പങ്കുവെക്കുകയാണ് മുകേഷ്.

മോഹൻലാലിന്റെ കൂടെയാകുമ്പോൾ സെറ്റിൽ വലിയ രീതിയിലുള്ള ഭക്ഷണമാണെന്നാണ് മുകേഷ് പറയുന്നത്, അതുകൊണ്ട് തന്നെ പെട്ടെന്ന് ശരീര ഭാരം കൂടുമെന്നും പറയുന്നു. കൂടാതെ മമ്മൂട്ടിയുടെ കൂടെയാകുമ്പോൾ ഭക്ഷണത്തിലും മറ്റും കൃത്യമായ നിയന്ത്രണവും മറ്റും വരുമെന്നാണ് മുകേഷ് പറയുന്നത്.

“മോഹൻലാലിൻ്റെ കൂടെ നിൽക്കുമ്പോൾ അവിടെ ഭയങ്കര ഭക്ഷണമാണ്. പുള്ളി പല സ്ഥലങ്ങളിൽ നിന്നും കഴിക്കാനുള്ള സാധനങ്ങൾ വാങ്ങി കൊണ്ടുവരും. ബിരിയാണികളും ചിക്കൻ കറിയുമൊക്കെയാകും അത്. അങ്ങനെ ഏകദേശം പത്തിരുപത് ദിവസം കൊണ്ട് ഞാൻ ഒരു നാലഞ്ചു കിലോയൊക്കെ കൂടും. മറ്റുള്ളവർക്ക് ഞാൻ അത്രയും ഭാരം കൂടിയത് മനസിലാകില്ലെങ്കിലും എനിക്ക് മനസിലാകുമായിരുന്നു.

ഞാൻ ചെറുതായി തടിച്ച് കവിളൊക്കെ ചാടിയിട്ടുണ്ടാകും. അങ്ങനെയുള്ള സാഹചര്യത്തിലാണ് ഞാൻ ഒരിക്കൽ മോഹൻലാലിൻ്റെ കൂടെയുള്ള സിനിമയുടെ ഷൂട്ടിങ് കഴിഞ്ഞ് മമ്മൂട്ടിയുടെ അടുത്തേക്ക് പോകുന്നത്.
അവിടെ ചെന്ന് കഴിഞ്ഞാൽ മമ്മൂട്ടിയുടെ പരിശോധനയുണ്ടായിരുന്നു. ‘കൊണ്ട് കളഞ്ഞല്ലോടെ, അവൻ്റെ കൂടെ കൂടിയപ്പോഴേ അവൻ നിൻ്റെ ഫിഗർ മാറ്റുമെന്ന് എനിക്ക് അറിയാമായിരുന്നു.

അത്ര മാറ്റമൊന്നും വന്നിട്ടില്ലെന്ന് പറഞ്ഞപ്പോൾ ‘നിനക്കെന്തറിയാം, എനിക്കറിയാലോ. നിന്റെ ഫിഗറ് മാറി. ഇതൊക്കെ ഫാറ്റാണ്. ആ മോഹൻലാലിന് അതൊന്നും മനസിലാവില്ല,’ എന്നാണ് മമ്മൂട്ടി പറഞ്ഞത്. പിന്നെ എന്നോട് അവിടെ എത്ര ദിവസമുണ്ടാകുമെന്ന് ചോദിച്ചു. പത്തിരുപത്തിയഞ്ചു ദിവസം ഉണ്ടാകുമെന്ന് പറഞ്ഞപ്പോൾ ‘ആഹ്, ഇരുപത്തിയഞ്ചു ദിവസം ഉണ്ടല്ലോ. അപ്പോഴേക്കും നിന്നെ ഹിന്ദി നടനാക്കി മാറ്റും ഞാൻ.

തെലുങ്ക് നടനായാൽ പോരേയെന്ന് ചോദിച്ചപ്പോൾ പറ്റില്ലെന്ന് പറഞ്ഞു. ‘നീ എന്റെ കൂടെ നിന്നാൽ മതി. കുറച്ച് ദിവസം നീ ഒന്നും അറിയണ്ട. വലിയ ഹിമാലയൻ ടാസ്‌ക് ഒന്നുമല്ല അത്. കൂടെ നിന്ന് ഞാൻ ചെയ്യുന്നത് പോലെ ചെയ്‌താൽ മതി,’ എന്നും മമ്മൂട്ടി പറഞ്ഞു.
ഹിന്ദിയിൽ അവസരം വാങ്ങി തരുന്ന കാര്യം ചോദിച്ചപ്പോൾ അതിന് റെക്കമെന്റ് ചെയ്യേണ്ട ആവശ്യമില്ല. നിന്നെ കണ്ടാൽ ഹിന്ദിക്കാർ വരുമെന്നാണ് പറഞ്ഞത്.

അന്ന് ഒരു അരമണിക്കൂർ കഴിഞ്ഞപ്പോൾ ഞാൻ പ്രൊഡക്ഷൻ ബോയിയോട് ഒരു ചായ കൊണ്ടുവരാൻ പറഞ്ഞു. അവൻ പോയി എനിക്കുള്ള ചായ കൊണ്ടുവന്നു.
ഞാൻ ചായ കുടിക്കാൻ തുടങ്ങിയതും പിന്നിൽ നിന്ന് ആരോ വന്ന് ആ ചായ തട്ടിമാറ്റി. ഞാൻ തിരിഞ്ഞു നോക്കുമ്പോൾ മമ്മൂക്കയാണ്. ഇതാണോ നീ അരമണിക്കൂർ മുമ്പ് ഞാൻ പറയുന്നത് പോലെ ചെയ്യാമെന്ന് പറഞ്ഞതെന്ന് ചോദിച്ചു.

ചായയല്ലേ അതെന്ന് ചോദിച്ചപ്പോൾ, പാൽ ഒഴിച്ച ചായ കുടിക്കരുതെന്നും അത്യാവശ്യമാണെങ്കിൽ കട്ടൻചായ കുടിക്കാനും പറഞ്ഞു. അതും മധുരം ഇടാതെ.
മധുരം ഇടാതെ കട്ടൻ ചായ എങ്ങനെ കുടിക്കുമെന്ന് ചോദിച്ചപ്പോൾ ഞാൻ മധുരം ഇട്ട് കുടിക്കുന്നത് കണ്ടിട്ടുണ്ടോ എന്നാണ് മമ്മൂട്ടി ചോദിച്ചത്. വാക്ക് തന്നതാണെന്നും പറഞ്ഞ് എന്നെ കൊണ്ട് അന്ന് കട്ടൻചായ കുടിപ്പിച്ചു”  മുകേഷിന്റെ യൂട്യൂബ് ചാനലായ മുകേഷ് സ്പീകിംഗ് എന്ന ചാനലിലൂടെയാണ് മുകേഷ് സെറ്റിലെ വിശേഷങ്ങൾ പങ്കുവെച്ചത്.

Latest Stories

മലയാളത്തിൽ വീണ്ടുമൊരു പ്രണയകഥ; സുരേശനും സുമലതയും തിയേറ്ററുകളിലേക്ക്

എന്നെ സെക്സി വേഷത്തിൽ കാണുന്നത് അവർക്ക് ഇഷ്ടമാവില്ലെന്ന് എനിക്കു തോന്നി: അനാർക്കലി മരിക്കാർ

സിനിമയോ സിനിമാതാരങ്ങളോ ഈ ലോകത്തിന്‍റെ നിലനില്‍പ്പിന് ഒഴിവാക്കാന്‍ പറ്റാത്ത ഘടകങ്ങളല്ല, ഫഹദ് പറഞ്ഞതിൽ കാര്യമുണ്ട്; പ്രതികരണവുമായി പൃഥ്വിരാജ്

'ആ ആംഗിളിൽ നിന്ന് ഫോട്ടോയെടുക്കരുത്'; പാപ്പരാസികളോട് കയർത്ത് ജാൻവി കപൂർ

ഡീ ഏജിങ്ങിനായി വിജയ് യുഎസിലേക്ക്; 'ഗോട്ട്' പുത്തൻ അപ്ഡേറ്റ്

'നോട്ടയ്ക്ക് കുത്തൂ, അവരെ പാഠം പഠിപ്പിക്കൂ', കോണ്‍ഗ്രസിന്റെ സമരമുറ 'കമ്പനി' കാണാനിരിക്കുന്നു!

നോട്ടയ്ക്ക് വേണ്ടി വോട്ട് തേടി കോണ്‍ഗ്രസ്; 'നോട്ടയ്ക്ക് കുത്തൂ, അവരെ പാഠം പഠിപ്പിക്കൂ', കോണ്‍ഗ്രസിന്റെ സമരമുറ 'കമ്പനി' കാണാനിരിക്കുന്നു!

മുഖ്യമന്ത്രി ടൂറില്‍, സംസ്ഥാനത്ത് ക്രമസമാധാനം തകര്‍ന്നെന്ന് വിഡി സതീശന്‍

അകത്ത് പോയതിലും ശക്തനായി 51ാം നാളിലെ തിരിച്ചുവരവ്

സുഭാഷിന് ചെയ്തത് പ്രോസ്തെറ്റിക് മേക്കപ്പല്ല; അത് ഓറിയോ ബിസ്ക്കറ്റ്; വെളിപ്പെടുത്തി ചിദംബരം