വിനീത് കൊല്ലത്തേക്ക് വന്നപ്പോള്‍ ശ്രീനിവാസന്‍ എനിക്ക് കത്തെഴുതി.. ഞാന്‍ താമസവും റെഡിയാക്കി..: മുകേഷ്

സംസ്ഥാന സ്‌കൂള്‍ കലോത്സവ വേദിയില്‍ പഴയകാല ഓര്‍മ്മകള്‍ പങ്കുവച്ച നടനും എംഎല്‍എയുമായ മുകേഷ്. വര്‍ഷങ്ങള്‍ക്ക് മുമ്പ് വിനീത് ശ്രീനിവാസന്‍ കൊല്ലത്ത് സ്‌കൂള്‍ കലോത്സവത്തിന് വന്ന ഓര്‍മ്മയാണ് മുകേഷ് പങ്കുവച്ചത്. വിനീത് വരുന്നതിന് മുമ്പ് ശ്രീനിവാസന്‍ മുകേഷിന് എഴുതിയ കത്തിനെ കുറിച്ചാണ് നടന്‍ പറഞ്ഞത്.

”വര്‍ഷങ്ങള്‍ക്ക് മുമ്പ് ഞാന്‍ എംഎല്‍എ ആകുന്നതിന് മുമ്പ്, സിനിമയില്‍ അഭിനയിക്കുന്ന കാലത്ത് ഒരു എഴുത്ത് കിട്ടി. എന്റെ അടുത്ത സുഹൃത്തിന്റെ ഒരു ഇല്ലന്റ്. അതില്‍ എഴുതിയിരുന്നത്, ‘എന്റെ മകനും ഭാര്യയും കൊല്ലത്തേക്ക് വരുന്നുണ്ട്. മകന്‍ സ്‌കൂള്‍ യുവജനോത്സവത്തില്‍ പങ്കെടുക്കാന്‍ വേണ്ടിയാണ് വരുന്നത്.”

”അവിടെ ഉണ്ടെങ്കില്‍ അവന്റെ കാര്യങ്ങള്‍ ഒക്കെ ഒന്ന് നോക്കണം’ എന്നായിരുന്നു കത്തില്‍. ഞാന്‍ നോക്കിക്കോളാം എന്ന് ആ സുഹൃത്തിന് മറുപടി കൊടുത്തു. ഇവിടെ അവര്‍ക്ക് താമസവും എല്ലാ കാര്യങ്ങളും റെഡിയാക്കി. ആ കുട്ടി മത്സരത്തില്‍ പങ്കെടുത്തു സമ്മാനവും ലഭിച്ചു.”

”എഴുത്ത് എഴുതിയ ആളുടെ പേര് ശ്രീനിവാസന്‍, വന്ന് മത്സരിച്ച ആളുടെ പേര് വിനീത് ശ്രീനിവാസന്‍. അത്തരത്തിലുള്ള പ്രതിഭകളെ വളര്‍ത്തുന്ന മേളയാണ് സ്‌കൂള്‍ കലോത്സവം” എന്നാണ് മുകേഷ് പറയുന്നത്. നേരത്തെ കലോത്സവത്തില്‍ പങ്കെടുത്തെങ്കിലും സമ്മാനം ലഭിച്ചില്ലെന്ന് മുകേഷ് പറഞ്ഞിരുന്നു.

Latest Stories

സൂക്ഷിച്ചോ.., സൂര്യകുമാര്‍ യാദവിന്റെ ബാറ്റിംഗിലെ ഭയാനക ദൗര്‍ബല്യം എടുത്തുകാട്ടി അമ്പാട്ടി റായിഡു

ഐപിഎല്‍ 2024: പേരിലല്ല പ്രകടനത്തിലാണ് കാര്യം, സൂപ്പര്‍ താരത്തെ മുംബൈ പുറത്താക്കണമെന്ന് സെവാഗ്

തെറ്റ് ചെയ്തത് താനല്ല, ആദ്യം വഞ്ചിച്ചത് കോണ്‍ഗ്രസ്; നേതൃത്വത്തിനെതിരെ ആരോപണങ്ങളുമായി നിലേഷ് കുംഭാണി തിരിച്ചെത്തി

അഞ്ച് മാസം, പുറത്തിറങ്ങിയ സിനിമകളിൽ ഭൂരിഭാഗവും ഹിറ്റ്; 1000 കോടിയെന്ന ചരിത്രനേട്ടത്തിലേക്ക് മലയാളസിനിമ!

മരിച്ചത് പ്രകാശല്ല, 16കാരിയുടെ തല പൊലീസ് കണ്ടെടുത്തു; പ്രതി അറസ്റ്റില്‍

'വലിയ വേ​ദനയുണ്ടാക്കുന്നു'; ഹരിഹരന്റെ സ്ത്രീ വിരുദ്ധ പരാമർശം പരസ്യമായി തള്ളി കെകെ രമ

രാജ്ഭവനിലേക്ക് ഇനി വരില്ല; ഗവര്‍ണുമായി ഇനി തെരുവില്‍വെച്ച് കൂടിക്കാഴ്ച്ച നടത്താം; ആനന്ദബോസ് എന്തുകൊണ്ട് രാജിവയ്ക്കുന്നില്ല; ആക്രമണം കടുപ്പിച്ച് മമത

ബുംറയുടെ വിഭാഗത്തില്‍ വരുന്ന അണ്‍ക്യാപ്ഡ് ഇന്ത്യന്‍ ബോളര്‍, സ്‌നേഹം പ്രചരിപ്പിച്ചതിന് ശിക്ഷിക്കപ്പെട്ട യുവബോളറെ പ്രശംസിച്ച് ആകാശ് ചോപ്ര

പ്രതിസന്ധി ഒഴിയാതെ എയർ ഇന്ത്യ; കൊച്ചി, കോഴിക്കോട്, കണ്ണൂർ വിമാനത്താവളങ്ങളിൽ നിന്നുള്ള സർവീസുകൾ റദ്ദാക്കി

ടോസില്ലാതെ മത്സരങ്ങള്‍, വമ്പന്‍ മാറ്റങ്ങള്‍ക്ക് പദ്ധതികള്‍ തയ്യാറാക്കി ബിസിസിഐ