കൊച്ചുകുട്ടികള്‍ വന്ന് എല്ലാവരെയും പരിഹസിക്കുകയാണ്.. അമിതാഭ് ബച്ചന്‍ ഒക്കെ രക്ഷപ്പെട്ടത് ഭാഗ്യം: മുകേഷ്

‘ഓ മൈ ഡാര്‍ലിംഗ്’ എന്ന സിനിമയ്‌ക്കെതിരായ റിവ്യൂകളില്‍ പ്രതികരിച്ച് നടന്‍ മുകേഷ്. ഒരുപാട് പേരുടെ കൂട്ടായ പ്രവര്‍ത്തനവും അവരുടെ ജീവന മാര്‍ഗവുമാണ് സിനിമ. അതിനെ ഇല്ലാതാക്കാനുള്ള ശ്രമമാണ് ഇത്തരക്കാര്‍ നടത്തുന്നത് എന്നാണ് മുകേഷ് പറയുന്നത്.

കൊച്ചുകുട്ടികള്‍ വന്ന് എല്ലാവരെയും പരിഹസിക്കുകയാണ്. അഭിനയത്തിന്റെ കാര്യത്തിലും കഥയുടെ കാര്യത്തിലും കഥാപാത്രത്തിന്റെ കാര്യത്തിലുമൊക്കെ പരിഹസിക്കുമ്പോള്‍ നമ്മള്‍ സംശയിക്കണം. ഇവര്‍ക്ക് കിട്ടാനുള്ളത് എന്തോ കിട്ടിയില്ല.

മോശം പറയുന്നതിന്റെ കൂടെ നല്ല കഥാ സന്ദര്‍ഭങ്ങള്‍, നല്ല രീതിയില്‍ ഉള്ള സീനുകള്‍ കൂടി പറയണം. എന്നാല്‍ ഞാന്‍ സമ്മതിക്കാം. ഇതിപ്പോള്‍ എങ്ങും തൊടാതെ ‘ഇവന്‍ ഇനി സിനിമയില്‍ ഉണ്ടാകരുത്’ എന്ന് പറയുകയാണ്. ‘ഷോലെ’ ഒക്കെ രക്ഷപ്പെട്ടത് മഹാ ഭാഗ്യം.

ഇവരൊക്കെ ഉണ്ടായിരുന്നെങ്കില്‍ അമിതാഭ് ബച്ചന്‍, ധര്‍മേന്ദ്ര ഒക്കെ എന്താണ് ചെയ്യുന്നത്. ഇവരുടെ മുഖത്ത് എന്താണ് വരുന്നത് എന്നൊക്കെ ചോദിച്ചേനെ. അവരൊക്കെ അന്ന് രക്ഷപ്പെട്ടത് മഹാഭാഗ്യം എന്നാണ് റേഡിയോ കേരളത്തിന് നല്‍കിയ അഭിമുഖത്തില്‍ മുകേഷ് പറയുന്നത്.

ഫെബ്രുവരി 24നാണ് ഓ മൈ ഡാര്‍ലിംഗ് തിയേറ്ററുകളില്‍ എത്തിയത്. അനിഖ സുരേന്ദ്രന്‍ നായികയായ ചിത്രമാണിത്. മെല്‍വിന്‍ ബാബു ആണ് ചിത്രത്തില്‍ നായകനായത്. നവാഗത സംവിധായകന്‍ ആല്‍ഫ്രഡ് ഡി. സാമുവല്‍ ആണ് ചിത്രം സംവിധാനം ചെയ്തത്.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ