ആ മൂങ്ങയാണ് റാം ജി റാവു ഹിറ്റാക്കിയത്, പിന്നെ അതൊരു ആചാരമായി: മുകേഷ്

മലയാള സിനിമാരംഗത്ത് നിലവിലുള്ള ചില അന്ധവിശ്വാസങ്ങളെക്കുറിച്ച് തുറന്നുപറഞ്ഞ് നടന്‍ മുകേഷ്. ചിത്രീകരണവേളയില്‍ ചില സംഭവങ്ങള്‍ ആകസ്മികമായി സംഭവിക്കുകയും ആ ചിത്രങ്ങള്‍ വിജയിക്കുകയും ചെയ്യുമ്പോള്‍ ചില അന്ധവിശ്വാസങ്ങള്‍ അറിയാതെ ഉറച്ചുപോകുന്നതാണെന്ന് അദ്ദേഹം പറയുന്നു.

മുകേഷ് സ്പീക്കിങ് എന്ന സ്വന്തം യുട്യൂബ് ചാനലിലാണ് സിനിമയിലെ അന്ധവിശ്വാസങ്ങളെപ്പറ്റിയുള്ള ചില രസകരമായ സംഭവങ്ങള്‍ താരം പങ്കുവച്ചത്.

മുകേഷിന്റെ വാക്കുകള്‍

റാം ജി റാവുസ്പീക്കിങില്‍ ഉദയാ സ്റ്റുഡിയോയുടെ മുന്നില്‍ ഒരു രൂപക്കൂടുണ്ട്. അതിനു മുന്നില്‍ വന്നുനിന്ന് സായികുമാര്‍ തനിക്ക് ജോലി കിട്ടാനായി പ്രാര്‍ത്ഥിക്കുന്ന സീന്‍ ആണ് എടുക്കേണ്ടത്. സായികുമാര്‍ വന്നു രൂപക്കൂടിനു മുന്നില്‍ നിന്നു. ആക്ഷന്‍ പറഞ്ഞതും എവിടെനിന്നോ ഒരു മൂങ്ങ പറന്നു വന്നു ഫ്രെയ്മില്‍ ഇരുന്നു. അസിസ്റ്റന്റ് ഡയറക്ടര്‍മാര്‍ എല്ലാം കൂടി ചര്‍ച്ചയായി. അയ്യോ മൂങ്ങ വന്നിരുന്നല്ലോ ആദ്യ ഷോട്ട് ഇനി എടുക്കാതിരിക്കുന്നതെങ്ങനെ, മൂങ്ങയെ എങ്ങനെ ഓടിക്കും എന്ന വിധത്തില്‍ ചര്‍ച്ചകള്‍ നടക്കുകയാണ്.

ആദ്യത്തെ ദിവസം തിയറ്ററില്‍ ആരുമില്ലായിരുന്നു രണ്ടാമത്തെ ദിവസം കുറച്ചുപേര് വന്നു, പിന്നങ്ങോട്ട് ഭയങ്കര ഹിറ്റായി തിയറ്റര്‍ നിറയുകയാണ്. പക്ഷേ കരാറടിസ്ഥാനത്തില്‍ രണ്ടാഴ്ച കഴിഞ്ഞു മാറണം. അങ്ങനെ വലിയ പടങ്ങള്‍ ഫ്‌ലോപ്പ് ആയപോള്‍ വീണ്ടും റാം ജി റാവു വന്ന് 150 ദിവസം ഓടി. ഇത്രയും പ്രയാസങ്ങള്‍ തരണം ചെയ്തു വന്ന റാം ജി റാവു സൂപ്പര്‍ ഹിറ്റാകാന്‍ കാരണമെന്തായിരിക്കും എന്ന ചര്‍ച്ചയായി. ഒടുവില്‍ ആ ആദ്യ ഷോട്ടില്‍ മൂങ്ങ വന്നിരുന്നതായിരിക്കുമോ സിനിമ ഹിറ്റാകാന്‍ കാരണം എന്നായി എല്ലാവരുടെയും ചിന്ത. ‘ഇത് മൂങ്ങ തന്നെ കാരണം’ എല്ലാവര്‍ക്കും അത് വിശ്വസിക്കാനായിരുന്നു താല്പര്യം.

ഒരു കാര്യവുമില്ലാതെ വളരെപ്പെട്ടെന്നു മൂങ്ങ ഒരു ഭാഗ്യപ്പക്ഷി ആയിമാറി. അങ്ങനെ പടം തുടങ്ങുമ്പോള്‍ മൂങ്ങയെ കൊണ്ടുവരണമെന്നത് ആചാരമായി മാറി.

Latest Stories

ഇനി പുതിയ യാത്രകൾ; അജിത്തിന് പിറന്നാൾ സമ്മാനവുമായി ശാലിനി

ഇൻസ്റ്റാഗ്രാമിൽ ഫോളോവെർസ് കുറവുള്ള അവനെ ഇന്ത്യൻ ടീമിൽ എടുത്തില്ല, സെലെക്ഷനിൽ നടക്കുന്നത് വമ്പൻ ചതി; അമ്പാട്ടി റായിഡു പറയുന്നത് ഇങ്ങനെ

'ഒടുവില്‍ സത്യം തെളിയും'; ആരോപണങ്ങളില്‍ പ്രതികരിച്ച് പ്രജ്വല്‍ രേവണ്ണ

കാറിനും പൊള്ളും ! കടുത്ത ചൂടിൽ നിന്ന് കാറിനെ സംരക്ഷിക്കാൻ ചെയ്യേണ്ട കാര്യങ്ങൾ...

അടിമുടി ഭയം, വെറുപ്പ് വളര്‍ത്താന്‍ വിറളി പിടിച്ച് സ്ഥാനാര്‍ത്ഥികള്‍ക്ക് മോദിയുടെ കത്ത്

'മലയാളി ഫ്രം ഇന്ത്യ' കോപ്പിയടിയോ? ; ചർച്ചയായി സോഷ്യൽ മീഡിയ പോസ്റ്റ്

ഡ്രൈവിംഗ് ടെസ്റ്റിലെ മാറ്റങ്ങള്‍ക്കെതിരെ തൊഴിലാളി സംഘടനകള്‍; സംയുക്ത സമരം നാളെ മുതല്‍

ഉറക്കം ഇല്ലാതെ അന്ന് കിടന്നു, രോഹിത് അങ്ങനെയാണ് അന്ന് സംസാരിച്ചത്; ശിവം ദുബെ പറയുന്നത് ഇങ്ങനെ

രാവണന്റെ നാട്ടിലേക്ക് മൂന്നര മണിക്കൂര്‍; 5000 രൂപയ്ക്ക് ആര്‍ക്കും ശ്രീലങ്കയില്‍ പോകാം; യാത്രക്കപ്പല്‍ സര്‍വീസുമായി ഇന്ത്യ; ടിക്കറ്റുകള്‍ ഇപ്പോള്‍ എടുക്കാം

എല്ലാ പെണ്‍കുട്ടികളും മേയറെ പോലെ പ്രതികരിക്കണം; ആര്യ രാജേന്ദ്രന് പിന്തുണയുമായി ഡിവൈഎഫ്‌ഐ