സൂപ്പര്‍ സ്റ്റാറാകാതെ പോയത് എന്തുകൊണ്ട്; ഒടുവില്‍ വെളിപ്പെടുത്തി മുകേഷ്

1982 ല്‍ തിയേറ്ററുകളിലെത്തിയ ബലൂണ്‍ എന്ന ചിത്രത്തിലൂടെയാണ് മുകേഷ് സിനിമയില്‍ അരങ്ങേറ്റം കുറിക്കുന്നത്. പിന്നീട് മുത്താരംകുന്ന് പി.ഒ, ബോയിംഗ് ബോയിംഗ് തുടങ്ങിയ സിനിമകളിലൂടെ അദ്ദേഹം ശ്രദ്ധ നേടി. 1989 ല്‍ റിലീസ് ചെയ്ത റാംജി റാവു സ്പീക്കിംഗ് എന്ന സിനിമയിലൂടെയാണ് മുകേഷിന് ഒരു മുന്‍നിരനായക പരിവേഷം വന്നു ചേര്‍ന്നത്.

പിന്നീട് പല സൂപ്പര്ഹിറ്റ് ചിത്രങ്ങളിലും പ്രധാന വേഷങ്ങള്‍ അവതരിപ്പിച്ചുവെങ്കിലും മുകേഷ് ഒരിക്കലും സൂപ്പര്‍ത്താര പദവിയിലേക്ക് എത്തിയില്ല. എന്തുകൊണ്ട് ഇങ്ങനെ സംഭവിച്ചുവെന്ന് ഒരിക്കല്‍ അദ്ദേഹം തന്നെ വെളിപ്പെടുത്തിയിട്ടുണ്ട്. ഒരിക്കല്‍ കൈരളി ടിവിയിലെ ജെബി ജംഗ്ഷനില്‍ അതിഥി ആയി എത്തിയപ്പോളാണ് എന്തുകൊണ്ട് താന്‍ സൂപ്പര്‍ സ്റ്റാര്‍ ആയില്ലെന്ന് മുകേഷ് പറഞ്ഞത്. .

സംവിധായകന്‍ ടിവി ചന്ദ്രന്‍, അദ്ദേഹം ഒരുപാട് നല്ല സിനിമകള്‍ എടുത്തിട്ടുണ്ട്. ഒരിക്കല്‍ അദ്ദേഹം എന്നോട് വന്നിട്ട്, ഒരു ഡയലോഗേ പറഞ്ഞുള്ളു. ഒരു റസ്റ്റോറന്റില്‍ വെച്ചാണ്. എനിക്ക് വന്ന് ഷേക്ക് ഹാന്‍ഡ് തന്നിട്ട് പറഞ്ഞു, ഞാന്‍ ടിവി ചന്ദ്രന്‍. എനിക്ക് അറിയാമെന്ന് പറഞ്ഞു.

അപ്പോള്‍ അദ്ദേഹം പറഞ്ഞു. ‘ദി റൈറ്റ് മാന്‍ ഇന്‍ ദി റോങ് പ്ലേസ്’ എന്ന്. അന്ന് അദ്ദേഹം അങ്ങനെ പറഞ്ഞതില്‍ എന്തെങ്കിലും കാരണം ഉണ്ടാവാം,’ ഒരുപാട് പേര്‍ എന്നോട് ചോദിച്ചിട്ടുണ്ട്, എന്തുകൊണ്ട് ഒരു സൂപ്പര്‍സ്റ്റാര്‍ ആയില്ലെന്ന്. എന്റെ മക്കള്‍ ഉള്‍പ്പെടെ ചോദിച്ചിട്ടുണ്ട്.

അതിനകത്തുള്ള മറുപടി എന്ന് പറഞ്ഞാല്‍ അത് വേറെ ജീനാണ്. എന്റെയല്ല. ഞാന്‍ ഒരുകാര്യം ഏറ്റെടുത്താല്‍ അത് അഭിനയമായാലും എന്തായാലും അത് നൂറ് ശതമാനം സത്യസന്ധതയോടെ ചെയ്യാനും അതിലൊരു വ്യത്യസ്തത കൊണ്ടുവരാനും പെര്‍ഫെക്ഷന്‍ കൊണ്ടുവരാനുമൊക്കെ ശ്രമിക്കും,’മുകേഷ് കൂട്ടിച്ചേര്‍ത്തു.

Latest Stories

തിരുവനന്തപുരത്തെ ബ്യൂട്ടിപാര്‍ലറില്‍ നിന്ന് രൂക്ഷ ദുര്‍ഗന്ധം; പരിശോധനയില്‍ കണ്ടെത്തിയത് രണ്ടാഴ്ച പഴക്കമുള്ള മൃതദേഹം

തലവനാവാൻ ആസിഫ് അലിയും, ബിജു മേനോനും; ജിസ് ജോയ് ചിത്രം തിയേറ്ററുകളിലേക്ക്

പ്രതിവർഷം ലക്ഷകണക്കിന് ആളുകളുടെ ജീവനെടുക്കുന്ന ഭൂമിയിലെ ഏറ്റവും ചെറിയ ജീവി!

സാമ്പത്തിക പ്രതിസന്ധിയില്‍ ഞെരുങ്ങി അജിത്ത് സിനിമ; ചിത്രീകരിക്കാന്‍ ഇനിയുമേറെ ബാക്കി, 'വിടാമുയര്‍ച്ചി' വൈകും

എന്നെ കുറിച്ച് പലതും പ്രചരിക്കുന്നുണ്ട്, ഒന്നും ശ്രദ്ധിക്കുന്നില്ല.. നിങ്ങള്‍ എന്റെ പേര് ആഘോഷിക്കുമ്പോള്‍ ഞാന്‍ മറ്റൊരു തിരക്കിലായിരുന്നു: ഇളയരാജ

സ്ത്രീകളുടെ ആ പ്രവൃത്തിയാണ് വിവാഹമോചനം കൂടാൻ കാരണം, വിവാദ പരാമർശവുമായി സയീദ് അൻവർ

കൗമാരകാലം മുതൽ കാമുകൻ കൂടെയുണ്ട്; ഇന്നും പരസ്പരം സപ്പോർട്ട് സിസ്റ്റമായി നിലകൊള്ളുന്നു; തുറന്നുപറഞ്ഞ് ജാൻവി കപൂർ

പൂജാരി തീര്‍ത്ഥ ജലം നല്‍കി പീഡിപ്പിച്ചത് ചാനല്‍ അവതാരകയെ; ഗര്‍ഭഛിദ്രത്തിന് ശേഷം ലൈംഗിക തൊഴിലില്‍ ഏര്‍പ്പെടാന്‍ സമ്മര്‍ദ്ദം; കേസെടുത്ത് പൊലീസ്

'സോളാർ സമരം ഒത്തുതീർപ്പാക്കിയായത്'; മാധ്യമ പ്രവർത്തകന്റെ വെളിപ്പെടുത്തലും തുടർ പ്രതികരണങ്ങളും: കേരളത്തിൽ വീണ്ടും സോളാർ ചർച്ചയാകുമ്പോൾ

ഏറ്റവും മുന്നില്‍ റോക്കി ഭായ്, പിന്നിലാക്കിയത് 'അവഞ്ചേഴ്‌സി'നെയൊക്കെ; 'കെജിഎഫ് 2'വിന് വമ്പന്‍ നേട്ടം