നിനക്കറിയാവുന്ന കഥകള്‍ ഡോക്യുമെന്റ് ചെയ്യണമെന്ന് മോഹന്‍ലാല്‍ പറഞ്ഞു: യൂട്യൂബ് ചാനലുമായി മുകേഷ്

മുകേഷ് പറയുന്ന സിനിമാകഥകള്‍ ഏറെ പ്രസിദ്ധമാണ്. മുകേഷ് കഥകള്‍ എന്ന പേരില്‍ എം.എല്‍.എ കൂടിയായ മുകേഷ് പുസ്തകവും രചിച്ചിട്ടുണ്ട് . ഇപ്പോഴിതാ നടന്‍ തന്റെ കഥകള്‍ വീഡിയോ രൂപത്തില്‍ അവതരിപ്പിക്കാന്‍ ഒരുങ്ങിയിരിക്കുകയാണ്. മുകേഷ് സ്പീക്കിംഗ് എന്ന് പേരിട്ടിരിക്കുന്ന യുട്യൂബ് ചാനല്‍ മമ്മൂട്ടിയും മോഹന്‍ലാലും ചേര്‍ന്നാണ് റിലീസ് ചെയ്തത്. സെപ്റ്റംബര്‍ 26 മുതലാണ് യൂട്യൂബ് ചാനല്‍ പ്രവര്‍ത്തിച്ചു തുടങ്ങുന്നത്.

പണ്ട് തിക്കുറുശ്ശി ചേട്ടന്‍ ഉണ്ടായിരുന്നപ്പോള്‍ രസകരമായ ധാരാളം കഥകള്‍ പറഞ്ഞിരുന്നെന്നും ഈ കഥകള്‍ അദ്ദേഹത്തിന്റെ കാലശേഷത്തോടെ ഇല്ലാതായെന്നും മോഹന്‍ലാല്‍ ഒരിക്കല്‍ വളരെ വിഷമത്തോടെ തന്നോട് പറഞ്ഞിരുന്നതായി മുകേഷ് പറഞ്ഞു.

തനിക്കറിയാവുന്ന കഥകളെല്ലാം ഡിജിറ്റല്‍ കാലത്ത് ഡോക്യുമെന്റ് ചെയ്യണമെന്ന് തന്നോട് മോഹന്‍ലാല്‍ പറഞ്ഞിരുന്നെന്നും മുകേഷ് പറഞ്ഞു. നാടകപ്രവര്‍ത്തകരായ ഒ. മാധവന്റെയും വിജയകുമാരിയുടെയും മകനായിട്ടാണ് മുകേഷ് ജനിച്ചത്. 1982 ലെ ബലൂണ്‍ ആയിരുന്നു അദ്ദേഹത്തിന്റെ ആദ്യ സിനിമ.

Latest Stories

വിനോദയാത്രകൾ ഇനി സ്വകാര്യ ട്രെയിനിൽ; കേരളത്തിലെ ആദ്യ സ്വകാര്യ ട്രെയിന്‍ സർവീസ്; ആദ്യ യാത്ര ജൂൺ 4 ന്

കാമുകിയുടെ ഭര്‍ത്താവിനോട് പക; പാഴ്‌സല്‍ ബോംബ് അയച്ച് മുന്‍കാമുകന്‍; യുവാവും മകളും കൊല്ലപ്പെട്ടു

ആരാധകർ കാത്തിരുന്ന ഉത്തരമെത്തി, റൊണാൾഡോയുടെ വിരമിക്കൽ സംബന്ധിച്ചുള്ള അതിനിർണായക അപ്ഡേറ്റ് നൽകി താരത്തിന്റെ ഭാര്യ

കാമുകനുമായി വഴക്കിട്ട് അര്‍ദ്ധനഗ്നയായി ഹോട്ടലില്‍ നിന്നും ഇറങ്ങിയോടി..; ബ്രിട്‌നി സ്പിയേഴ്‌സിന്റെ ചിത്രം പുറത്ത്, പിന്നാലെ വിശദീകരണം

ആളുകളുടെ മുന്നിൽ കോൺഫിഡൻ്റ് ആയി നിൽക്കാൻ പറ്റിയത് ആ സിനിമയ്ക്ക് ശേഷം: അനശ്വര രാജൻ

കള്ളക്കടല്‍ പ്രതിഭാസം; കടലാക്രമണത്തിന് സാധ്യത; ബീച്ചിലേക്കുള്ള യാത്രകള്‍ക്കും വിനോദങ്ങള്‍ക്കും നിരോധനം

ലാലേട്ടന്‍ പോലും അത് തെറ്റായാണ് പറയുന്നത്, എനിക്കതില്‍ പ്രശ്നമുണ്ട്: രഞ്ജിനി ഹരിദാസ്

ഒന്നാം തിയ്യതി വാടക കൊടുക്കാൻ പൈസയുണ്ടാവില്ല, കിട്ടുന്ന തുകയ്ക്ക് അതനുസരിച്ചുള്ള ചിലവുണ്ട്: മാല പാർവതി

വിരാട് കോഹ്‌ലിയും ധോണിയും അല്ല, എനിക്ക് ഉറക്കമില്ലാത്ത രാത്രികൾ സമ്മാനിച്ച ബാറ്റർ അവൻ മാത്രമാണ്, അവനെതിരെ എനിക്ക് ജയിക്കാനാകില്ല: ഗൗതം ഗംഭീർ

ഒരേ പേരുള്ള സ്ഥാനാര്‍ത്ഥികളെ മത്സരിപ്പിക്കരുത്; പൊതുതാത്പര്യ ഹര്‍ജി തള്ളി സുപ്രീംകോടതി