ഓവര്‍ സ്പീഡിന്റെ കാര്യത്തില്‍ മമ്മൂട്ടി മറ്റു താരങ്ങളെ കടത്തിവെട്ടും, ജീവനില്‍ കൊതിയുള്ളവര്‍ കൂടെ പോകില്ല: മുകേഷ്

നടന്‍ മമ്മൂട്ടിക്ക് കാറുകളോടുള്ള കമ്പം മലയാളികള്‍ക്ക് സുപരിചിതമാണ്. മെഴ്‌ഡെന്‍സിന്റെ വിവിധ മോഡലുകള്‍ മുതല്‍ മിക്ക ആഡംബര കാറുകളും മമ്മൂട്ടിയുടെ പോര്‍ച്ചിലുണ്ട്. എന്നാല്‍ ഓവര്‍ സ്പീഡില്‍ കാര്‍ ഒാടിക്കുന്ന മമ്മൂട്ടിയെ കുറിച്ചാണ് നടന്‍ മുകേഷ് ഇപ്പോള്‍ പറയുന്നത്. മമ്മൂട്ടിക്ക് ഒപ്പം യാത്ര ചെയ്യാന്‍ പേടിയാണെന്നും മുകേഷ് പറയുന്നു. അതു പോലെ തന്നെ നടന്‍ തിലകന്റെ കാറിലിരിക്കാനും പേടിയാണെന്ന് മുകേഷ് തന്റെ യൂട്യൂബ് ചാനലിലൂടെ വ്യക്തമാക്കി.

മുകേഷിന്റെ വാക്കുകള്‍:

എല്ലാവര്‍ക്കും അറിയും പോലെ വാഹനങ്ങള്‍ ഏറെ ഇഷ്ടമുള്ള വ്യക്തിയാണ് മമ്മൂക്ക. അദ്ദേഹം ഓവര്‍ സ്പീഡിന്റെ കാര്യത്തിലും മറ്റുള്ള താരങ്ങളെ കടത്തിവെട്ടും. അദ്ദേഹത്തിന് ഇതുവരേയും കാര്‍ ഓടിച്ച് കമ്പം തീര്‍ന്നിട്ടില്ല. അതുകൊണ്ട് അദ്ദേഹത്തിന്റെ ഡ്രൈവര്‍ക്ക് സുഖമാണ്. വാഹനം എപ്പോഴും ഓടിക്കുന്നത് മമ്മൂക്കയാണ്. ഒരിക്കല്‍ ഷൂട്ടിംഗ് കഴിഞ്ഞ് പോകുമ്പോള്‍ മമ്മൂക്ക കാറില്‍ കയറാന്‍ വിളിച്ചു.

അദ്ദേഹത്തോടൊപ്പം ഞാന്‍ യാത്ര ചെയ്യണം എന്നാണ് അദ്ദേഹം പറയുന്നത്. മമ്മൂക്കയുടെ ഓവര്‍ സ്പീഡിനെ കുറിച്ച് അറിയാവുന്ന കൊണ്ട് പരമാവധി ഒഴിയാന്‍ നോക്കി. പക്ഷെ അദ്ദേഹം വിട്ടില്ല. അവസാനം ഞാന്‍ കാറിനടുത്തേക്ക് നടന്നു. അവിടെ ചെന്നപ്പോള്‍ മമ്മൂക്കയുടെ വൈഫും കാറില്‍ ഉണ്ടായിരുന്നു. അങ്ങനെ ഞങ്ങള്‍ ഒരുമിച്ച് യാത്ര തുടങ്ങി. തുടക്കം മുതല്‍ ഭയങ്കര സ്പീഡാണ്.

ഭയന്നിട്ട് ഞാന്‍ അദ്ദേഹത്തോട് സ്പീഡ് കുറയ്ക്കാന്‍ ആവശ്യപ്പെട്ടു. അപ്പോള്‍ അദ്ദേഹം പറഞ്ഞത് ഒരു കഥയാണ്. ഒരിക്കല്‍ സ്പീഡില്‍ പോകുമ്പോള്‍ സൈക്കിളില്‍ ഇടിച്ചു. വലിയ കുഴപ്പമില്ല. ഉടന്‍ തന്നെ പുറത്തിറങ്ങി. ആളുകള്‍ കൂടി സൈക്കിളിന്റെ വശങ്ങള്‍ ചളുങ്ങിയിരുന്നു. അവസാനം നഷ്ടപരിഹാരമായി അവര്‍ അഞ്ഞൂറ് രൂപ ചോദിച്ചപ്പോള്‍ ഞാന്‍ ആയിരം രൂപ കൊടുത്തു.

അവര്‍ എന്നെ നിറഞ്ഞ കൈയ്യടികളോടെയാണ് പറഞ്ഞയച്ചത്. ഇങ്ങനെ വണ്ടി ഓടിച്ച് കൈയ്യടി വാങ്ങുന്ന ആരെയെങ്കിലും നീ കണ്ടിട്ടുണ്ടോ എന്ന് അദ്ദേഹം ചോദിച്ചപ്പോള്‍ ചിരി അടക്കാനായില്ല എനിക്ക്. നമ്മള്‍ നാല് മണിക്കൂര്‍ കൊണ്ട് ചെല്ലുന്നിടത്ത് മമ്മൂക്ക രണ്ട് മണിക്കൂര്‍ കൊണ്ടൊക്കെ ചെന്ന് കളയും. അതുകൊണ്ട് ഞാന്‍ കാറില്‍ കയറാന്‍ എപ്പോഴും മടി കാണിക്കും.

‘മമ്മൂക്കയെ പ്പേപാലെ തന്നെ കാര്‍ കമ്പവും സ്പീഡും ഇഷ്ടമുള്ള വ്യക്തിയാണ് തിലകന്‍ ചേട്ടന്‍. അദ്ദേഹത്തിന്റെ കാറിലും ആരും കയറാറില്ല. അദ്ദേഹം ഷൂട്ടിംഗിന് പോകാന്‍ ഇറങ്ങുമ്പോഴേക്കും എല്ലാവരും ഓടി ഒളിക്കും. ഒരിക്കല്‍ ഞാന്‍ അബദ്ധത്തില്‍ കാറില്‍ കയറി. അദ്ദേഹം മുന്നോട്ട് എടുത്ത ശേഷം പിറകോട്ട് റിവേഴ്‌സ് എടുക്കില്ല. നേരിട്ട് റിവേഴ്‌സ് എടുക്കാനാണിഷ്ടം. അങ്ങനെ ഷൂട്ടിംഗിന് പോയപ്പോള്‍ ഓലഷെഡ്ഡില്‍ നിര്‍ത്തിയിട്ട കാര്‍ അദ്ദേഹം നേരിട്ട് റിവേഴ്‌സ് എടുത്തപ്പോള്‍ ഇടിച്ച് തകര്‍ന്നിരുന്നു.

അന്ന് ഞാനും അദ്ദേഹത്തോടൊപ്പം കാറില്‍ ഉണ്ടായിരുന്നു. നിമിഷനേരം കൊണ്ട് ട്രാഫിക് ഉള്ള സ്ഥലത്തുകൂടി പോലും തിലകന്‍ ചേട്ടന്‍ കാര്‍ ഓടിച്ച് പോകും. അതേസമയം അദ്ദേഹത്തെടാപ്പം നീണ്ട യാത്രകള്‍ ചെയ്യാന്‍ എല്ലാവര്‍ക്കും ഇഷ്ടമാണ്. കാറിലിരുന്ന് അദ്ദേഹത്തിന് കമ്പനി കൊടുത്താന്‍ മതി ബാക്കി ചെലവ് അദ്ദേഹം നോക്കിക്കോളും.

Latest Stories

ഞാന്‍ നരേന്ദ്ര മോദിയുടെ വേഷം ചെയ്യുമോ? വാര്‍ത്തയ്ക്ക് പിന്നാലെ രകസരമായ പ്രതികരണം, ചര്‍ച്ചയാകുന്നു

ഹെലികോപ്റ്റര്‍ അപകടം: ഇറാന്‍ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സ് കൊല്ലപ്പെട്ടു; വിദേശകാര്യമന്ത്രി അമീര്‍ ഹുസൈനും മരിച്ചുവെന്ന് റിപ്പോര്‍ട്ട്; നടുങ്ങി ഇറാന്‍

ഐപിഎല്‍ 2024: 'സിഎസ്‌കെ അവരുടെ ഒരു ട്രോഫി ആര്‍സിബിക്ക് കൊടുക്കണം, അവര്‍ അത് കൊണ്ട് ആഘോഷം നടത്തട്ടെ': ബെംഗളൂരുവിനെ പരിഹസിച്ച് അമ്പാട്ടി റായിഡു

IPL 2024: 'അവന്‍ ഭയങ്കരനാണ്, അവനെതിരെ പന്തെറിയാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല': ഏറ്റവും അപകടികാരിയായ ഇന്ത്യന്‍ ബാറ്ററെ കുറിച്ച് കമ്മിന്‍സ്

സിംബാബ്‌വെയ്‌ക്കെതിരായ ടി20 പരമ്പരയില്‍ അവന്‍ ഇന്ത്യന്‍ ടീമില്‍ അരങ്ങേറ്റം കുറിക്കും: പ്രവചിച്ച് സുനില്‍ ഗവാസ്‌കര്‍

IPL 2024: ഫൈനലിസ്റ്റുകളെ പ്രവചിച്ച് ഇന്ത്യന്‍ മുന്‍ താരം, ആവേശത്തേരില്‍ ആരാധകര്‍

ഇന്ത്യാക്കാരെ വിദേശത്ത് എത്തിച്ച് അവയവക്കച്ചവടം; അന്താരാഷ്ട്ര കച്ചവട റാക്കറ്റിന്റെ മുഖ്യ ഏജന്റ് കേരളത്തില്‍ പിടിയില്‍

ശക്തമായ മഴയും ഇടിമിന്നലും; നാല് ജില്ലകളില്‍ ഇന്ന് റെഡ് അലര്‍ട്ട്; കാല വര്‍ഷം ഉടന്‍ കേരളത്തിലെത്തുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്

റെയ്‌സിയെ 12 മണിക്കൂര്‍ നടത്തിയ തിരച്ചിലിലും കണ്ടെത്താനായിട്ടില്ല; അയത്തുള്ള അടിയന്തര യോഗം വിളിച്ചു; ആശങ്ക അറിയിച്ച് പ്രധാനമന്ത്രി മോദി

സംസ്ഥാനത്ത് കഞ്ചാവ് മിഠായികള്‍ വ്യാപിക്കുന്നു; യുപി സ്വദേശികളില്‍ നിന്ന് പിടിച്ചെടുത്തത് 2,000 ലഹരി മിഠായികള്‍; ലക്ഷ്യം സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍