ഇനി മമ്മൂക്ക വന്നില്ലെങ്കില്‍ എനിക്ക് അടി കൊള്ളും എന്ന സ്ഥിതി വരെയായി; അനുഭവം പങ്കുവെച്ച് മുകേഷ്

മുത്താരംകുന്ന് പിഓ എന്ന സിനിമയില്‍ അഭിനയിച്ചപ്പോഴുണ്ടായ രസകരമായ ഒരു അനുഭവം പങ്കുവെച്ച് നടന്‍ മുകേഷ് . മുത്താരംകുന്ന് പിഓ എന്ന സിനിമയുടെ ഷൂട്ടിംഗ് മേലില എന്ന സ്ഥലത്താണ് നടക്കുന്നത്. മേലിലയില്‍ ആരോ പറഞ്ഞു മമ്മൂട്ടി ഈ സിനിമയിലുണ്ട്, ഏത് ദിവസവും ഇവിടെ വരും എന്നൊക്കെ പ്രചരിച്ചു. ഒരു 15 ദിവസം ആയപ്പോഴേക്കും മേലിലക്കാര്‍ക്കും കൊട്ടാരക്കാര്‍ക്കും തന്നെ കണ്ട് മടുത്തു.

ചിലര്‍ വന്ന് ചോദിച്ചു മമ്മൂക്ക എന്ന് വരും എന്ന്, താന്‍ പറഞ്ഞു മമ്മൂക്ക ഈ പടത്തില്‍ ഇല്ല. ഏയ് അത് ഞങ്ങള് ഇവിടെ കൂടി നില്‍ക്കുന്നത് ഒഴിവാക്കാനല്ലേ എന്ന്. ഇനി മമ്മൂക്ക വന്നില്ലെങ്കില്‍ എനിക്ക് അടി കൊള്ളും എന്ന സ്ഥിതി വരെയായി. അവിടെ നടന്ന ഒരു ഫൈറ്റ് സീനില്‍ തന്റെ കാലൊന്ന് മുറിഞ്ഞു. കൊട്ടാരക്കരയുള്ള ഒരു ചെറിയ ക്ലിനിക്കില്‍ പോയി. അവിടെ ഡോക്ടര്‍ ഒന്നുമില്ല, രണ്ടു നഴ്സുമാര്‍ മാത്രമേയുള്ളു.

താന്‍ പറഞ്ഞ് ഡോക്ടര്‍ വേണ്ട, ഈ മുറിവ് നിങ്ങള്‍ ഒന്ന് വച്ചു കെട്ടിയാ മതി. രണ്ട് നഴ്സുമാര്‍ക്കും സന്തോഷമായി. ഷൂട്ടിംഗ് നടക്കുന്നുണ്ടെന്ന് അറിഞ്ഞു. ഞങ്ങള് പ്രതീക്ഷിച്ചിരിക്കുകയായിരുന്നു. ഞങ്ങള്‍ എല്ലാ ദിവസവും പ്രാര്‍ത്ഥിക്കും,

ദൈവമേ കൊട്ടാരക്കര വഴി പോകുന്ന നടന്‍മാര്‍ക്കും നടിമാര്‍ക്കും ആക്സിഡന്റ് പറ്റി നമ്മുടെ ക്ലിനിക്കിലേക്ക് കൊണ്ടു വരണേ എന്ന്. ഇങ്ങനൊരു പ്രാര്‍ത്ഥന ലോകത്ത് എങ്ങും നടന്നു കാണില്ല എന്നാണ് മുകേഷ് പറയുന്നത്.

Latest Stories

'താനെന്ന് സൂപ്പർ സ്റ്റാറായി അന്ന് തന്റെ പണി പാളി..'; ഡേവിഡ് പടിക്കലായി ടൊവിനോ; കൂടെ ഭാവനയും; 'നടികർ' ട്രെയ്‌ലർ പുറത്ത്

പല കാരണം കൊണ്ടും സിനിമയിൽ അവഗണിക്കപ്പെടും, അത് ചിലപ്പോൾ ആരുടെയെങ്കിലും കാമുകിയെ കാസ്റ്റ് ചെയ്യാനായിരിക്കാം..: പ്രിയങ്ക ചോപ്ര

എത്രയോ വർഷങ്ങളായിട്ട് സർക്കാരിന് ലാഭം ഉണ്ടാക്കിക്കൊടുത്ത ആളാണ് ഞാൻ, എന്റെ സിനിമകളെ ടാർഗറ്റ് ചെയ്യുന്നത് എല്ലാവരെയും ബാധിക്കുന്ന കാര്യം: ദിലീപ്

കാണുമ്പോൾ ഒരു രസമൊക്കെ ഉണ്ട് എന്നത് സത്യം തന്നെയാണ്, ഇന്നത്തെ ജേക്ക് ഫ്രേസർ അടിച്ച അടി ഇന്ത്യൻ ക്രിക്കറ്റിന്റെ മരണമണി; വരാനിരിക്കുന്നത് വമ്പൻ അപകടം; സംഭവം ഇങ്ങനെ

വദ്രയുടെ മോഹവും അമേഠിയിലെ കോലാഹലവും ഉറഞ്ഞുതുള്ളുന്ന സ്മൃതിയും!

കേരളം കഴിഞ്ഞു, ഇനി കാണാനുള്ളത് യുപിയിലെ കോണ്‍ഗ്രസ് ഒളിപ്പോര്

വസ്ത്രം മാറുമ്പോള്‍ വാതില്‍ തകര്‍ക്കാന്‍ ശ്രമിച്ചു, നിര്‍മ്മാതാവ് മേക്കപ്പ് റൂമില്‍ പൂട്ടിയിട്ടു.. അഞ്ച് മാസത്തെ ശമ്പളവും തന്നിട്ടില്ല: നടി കൃഷ്ണ

വീട്ടുജോലിക്കാരിയുടെ ആത്മഹത്യാ ശ്രമം; 'കങ്കുവ' നിർമ്മാതാവ് കെ ഇ ജ്ഞാനവേല്‍ രാജയ്‌ക്കെതിരെ കേസ്

കോൺ​ഗ്രസിന് പരാജയ ഭീതി; വടകരയിൽ മാത്രമല്ല എല്ലായിടത്തും വോട്ടെടുപ്പ് വൈകി: കെ.കെ ശൈലജ

'സൗദി-ഇന്ത്യ' ബന്ധം ശക്തവും ദൃഢവുമെന്ന്​ സൗദിയിലെ ഇന്ത്യൻ അംബാസഡർ