കാവ്യ മാധവന്റെ കല്യാണ ആലോചനയുമായി ആ നടനെ കണ്ടു, അടിക്കുകയും ചീത്ത വിളിക്കുകയും ചെയ്തു: മുകേഷ്

മുകേഷ് സ്പീക്കിംഗ് എന്ന യൂട്യൂബ് ചാനലിലൂടെ രസകരമായ കഥകള്‍ മുകേഷ് പങ്കുവയ്ക്കാറുണ്ട്. നടി കാവ്യ മാധവനെ കുറിച്ചുള്ള ഒരു കഥയാണ് ഇത്തവണ മുകേഷ് പങ്കുവച്ചിരിക്കുന്നത്. നടന്‍ ടിപി മാധവനെ കുറിച്ച് സംസാരിക്കവെ ആണ് തന്റെ ഒരു തമാശയെ കുറിച്ച് മുകേഷ് പറഞ്ഞത്.

വര്‍ഷങ്ങളായി ഭാര്യയുമായി വേര്‍പിരിഞ്ഞ് നില്‍ക്കുകയാണ് മാധവന്‍ ചേട്ടന്‍. ഒറ്റയ്ക്കുള്ള ജീവിതം ആണ്. എറണാകുളത്ത് ഒരു ക്ലബ് ഉണ്ട് ലോട്ടസ് ക്ലബ്. അദ്ദേഹം അവിടെ മെമ്പറാണ്. അതിന്റെ അടുത്ത് തന്നെ ഒരു ഫ്‌ലാറ്റില്‍ താമസിക്കുന്നു. ഇത്രയും നല്ല മനുഷ്യനായത് കൊണ്ട് മാധവന്‍ ചേട്ടന്‍ ഒരു കല്യാണം കഴിക്കണം.

ഇത്രയും പ്രായമൊക്കെ ആയത് കൊണ്ട് കൂട്ട് വേണം എന്ന് പറഞ്ഞ് അദ്ദേഹത്തെ ഇളക്കും. അത് നടക്കത്തില്ല മോനേ എന്ന് അദ്ദേഹം. ഒരു ദിവസം, ചേട്ടന് ഒരു നല്ല ആലോചന വന്നിട്ടുണ്ടെന്ന് പറഞ്ഞ് ചെന്നു. ഈ നല്ല ആലോചന എന്ന് പറയാന്‍ കാരണം ഈ കല്യാണം കഴിഞ്ഞാല്‍ പെണ്‍കുട്ടിക്കാണ് നല്ലത്.

‘എന്നെ കല്യാണം കഴിച്ചാല്‍ ലോകത്ത് ഏതെങ്കിലും പെണ്‍കുട്ടിക്ക് ലാഭം വരുമോ’ എന്ന് അദ്ദേഹം ചോദിച്ചു. ഏതെങ്കിലും പെണ്‍കുട്ടി അല്ല വളരെ പ്രൊമിനന്റ് ആയ ചെറുപ്പക്കാരി ആയ സുന്ദരി ആയ പെണ്‍കുട്ടി ആണ്. ചേട്ടനെ കല്യാണം കഴിച്ചാല്‍ അവര്‍ക്കാണ് ലാഭം.

അത് കൊണ്ട് വീട്ടുകാര്‍ കല്യാണം ആലോചിക്കാന്‍ എന്നെ ഏല്‍പ്പിച്ചതാണെന്ന് പറഞ്ഞു. ആരാണെന്ന് ചോദിച്ചപ്പോള്‍ ഹീറോയിനായിട്ട് അഭിനയിക്കുന്ന നടി ആണ്, കാവ്യ മാധവന്‍ ആണെന്ന് പറഞ്ഞു.

‘എന്റെ കൈയില്‍ നിന്ന് നീ മേടുക്കും. കാവ്യ മാധവനെ ഞാന്‍ കെട്ടിയാല്‍ അവര്‍ക്ക് ലാഭമോ? നീ എന്തൊക്കെയാണ് പറയുന്നത്, നീ കല്യാണക്കാര്യം വിട് അത് നിന്റെ കോമഡി, അവര്‍ക്കുള്ള ലാഭം എന്താണ്?’ എന്ന് ചോദിച്ചു. വേറെ ഒരാളെ കല്യാണം കഴിച്ചാല്‍ കാവ്യ മാധവന് സര്‍ട്ടിഫിക്കറ്റില്‍ പേര് മാറ്റണം.

ഇതിപ്പോള്‍ ചേട്ടനെ കെട്ടിക്കഴിഞ്ഞാല്‍ മുമ്പും കാവ്യ മാധവന്‍ കല്യാണ ശേഷവും കാവ്യ മാധവന്‍ തന്നെ. അപ്പോള്‍ അവര്‍ക്കല്ലേ ലാഭം എന്ന് ഞാന്‍ പറഞ്ഞു. അവിടെ ഇരുന്ന് ഒരു പുസ്തകം എടുത്ത് അടിച്ച അദ്ദേഹം എന്നെ ഭയങ്കരമായി മൂന്ന് നാല് ചീത്തയും വിളിച്ചു എന്നാണ് മുകേഷ് പറയുന്നത്.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ