'അതെല്ലാം നമുക്ക് വന്ന് ഭവിക്കാൻ ഉള്ളതാണെന്നാണ് എന്റെ വിശ്വാസം; വിവാഹമോചനത്തെ കുറിച്ച് മുകേഷ്

ആദ്യ ഭാര്യ സരിതയുമായുള്ള വിവാഹമോചനത്തെക്കുറിച്ച് മുമ്പ് മുകേഷ് പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ ശ്രദ്ധേയമാകുന്നത്. . മറ്റെല്ലാ മേഖലയിലും വിജയിച്ചുവെങ്കിലും സ്വന്തം കുടുംബജീവിതത്തിലെ കണക്കുകൂട്ടലുകള്‍ പിഴച്ചുപോയോ എന്നായിരുന്നു അവതാരകന്‍ ജോണ്‍ ബ്രിട്ടാസിന്റെ ചോദ്യം.

‘അതൊക്കെ നമുക്ക് വന്ന് ഭവിക്കാനുള്ളതാണെന്നാണ് എന്റെ വിശ്വാസം എന്നായിരുന്നു മുകേഷ് നല്‍കിയ മറുപടി. എങ്ങനെയൊക്കെ വേണ്ടെന്നു പറഞ്ഞാലും വരാനുള്ളത് വഴിയില്‍ തങ്ങില്ല എന്നാണ് തന്റെ അഭിപ്രായമെന്നും മുകേഷ് പറഞ്ഞിരുന്നു.

ഭാര്യാ ഭര്‍ത്താക്കന്മാര്‍ തമ്മില്‍ അഭിപ്രായ വ്യത്യാസങ്ങള്‍ ഉണ്ടെങ്കില്‍ വേര്‍പിരിഞ്ഞ് ജീവിക്കുന്നതാണ് നല്ലത്. രണ്ടുപേരുടെയും ജോലി, സമാധാനം, സന്തോഷം എന്നിവയ്ക്കെല്ലാം നല്ലത് അത്തരമൊരു തീരുമാനം തന്നെയാണെന്നും മുകേഷ് പറഞ്ഞിരുന്നു.

വിവാഹജീവിതം എന്നത് പാര്‍ട്നര്‍ഷിപ്പാണ്, ചിലപ്പോള്‍ വിജയിക്കാം പരാജയപ്പെടാം. സരിതയ്ക്കും ഒരുപാട് കഴിവുകള്‍ ഉള്ളതാണ്. രണ്ട് പേര്‍ ഒന്നിച്ചു നില്‍ക്കുന്നതിനേക്കാള്‍ വേര്‍പിരിഞ്ഞ് നില്‍ക്കുന്നതാണ് നല്ലത് എങ്കില്‍ അങ്ങനെ തന്നെയല്ലേ ചെയ്യേണ്ടതെന്നായിരുന്നു മുകേഷ് ചോദിച്ചത്. ജോലി ചെയ്യുന്ന കാര്യത്തില്‍ അതായിരിക്കാം കൂടുതല്‍ മനസ്സമാധാനവും സന്തോഷവും നല്‍കുക എന്നും രണ്ട് വ്യക്തികളും തമ്മില്‍ ചേരായ്മ ഉണ്ടായിരുന്നുവെന്നും മുകേഷ് പറഞ്ഞിരുന്നു.

‘ നമ്മുടെ ആത്മാഭിമാനത്തെ പോലും ബാധിച്ചേക്കാവുന്ന ചില അഡ്ജസ്റ്റ്മെന്റുകള്‍ ഉണ്ടാകാറുണ്ട്. ചിലപ്പോള്‍ എന്തിന് എന്ന തോന്നല്‍ പോലും വരും. കുട്ടികള്‍ ഇപ്പോള്‍ വലുതായി. അവര്‍ ഞങ്ങള്‍ രണ്ട് പേരുടെ കൂടെയും വളരെ കംഫര്‍ട്ടബിളാണ്.’ എന്നായിരുന്നു മുകേഷിന്റെ മറുപടി.

Latest Stories

ഇളയരാജയ്ക്ക് പകര്‍പ്പവകാശമില്ല, എക്കോ കാറ്റലോഗ് അവകാശം കൈമാറി; വ്യക്തത വരുത്തി നിരൂപകന്‍

IPL 2024: മുംബൈയുടെ നിഗൂഢ തീരുമാനങ്ങൾ, ടീം മാനേജ്മെന്റ് ഇടപെട്ട് നടപടികൾ സ്വീകരിക്കണം: വിരേന്ദർ സെവാഗ്

ടി20 ലോകകപ്പ് 2024: എതിരാളികള്‍ ഭയക്കണം, ഇത് പവലിന്റെ ചെകുത്താന്മാര്‍, ടീമിനെ പ്രഖ്യാപിച്ച് വിന്‍ഡീസ്

യുവതിയുടെ പീഡന പരാതി: രാജ്ഭവനില്‍ പൊലീസും മന്ത്രിയും കയറുന്നത് വിലക്കി; നിയമോപദേശം തേടി സര്‍ക്കാര്‍; സത്യം വിജയിക്കുമെന്ന് സിവി ആനന്ദ ബോസ്

ഷൂട്ടിംഗിനിടെ പരിക്കേറ്റു, കാലില്‍ സര്‍ജറി, മാസങ്ങളോളം ബെഡ് റെസ്റ്റ്..; അപകടത്തെ കുറിച്ച് ആസിഫ് അലി

ഖലിസ്ഥാന്‍ ഭീകരൻ നിജ്ജറിന്റെ കൊലപാതകം; മൂന്ന് ഇന്ത്യന്‍ പൗരന്മാർ അറസ്റ്റില്‍, ഇന്ത്യൻ സർക്കാരുമായുള്ള ബന്ധം അന്വേഷണ പരിധിയിലെന്ന് കാനഡ

രാജസ്ഥാനും ഹൈദരാബാദും അല്ല, ഈ സീസൺ ഇന്ത്യൻ പ്രീമിയർ ലീഗിൽ എല്ലാവരും തോൽപ്പിക്കാൻ ആഗ്രഹിക്കുന്ന ടീം അവന്മാരാണ്: ഹർഭജൻ സിംഗ്

ടി20 ലോകകപ്പ് 2024: 'ഞാന്‍ കണ്ടിട്ടുള്ളതില്‍ വച്ച് ഏറ്റവും മികച്ച ടീം'; വിലയിരുത്തലുമായി സൗരവ് ഗാംഗുലി

ഉഷ്ണ തരംഗം റേഷന്‍ കട സമയത്തില്‍ മാറ്റം; കന്നുകാലികളെ മേയാന്‍ വിടുന്നതിലും സമയക്രമ നിര്‍ദേശം; എല്ലാ ജില്ലകളിലും ജാഗ്രത നിര്‍ദേശം

ഐപിഎല്‍ 2024: 'മുംബൈയുടെ പ്രകടനം ബെംഗളൂരു ട്രാഫിക്കിനേക്കാള്‍ മോശം'; പരിഹസിച്ച് മുന്‍ താരം