'ടൊവിനോയുടെ ഡിസിപ്ലിൻ കണ്ട് കോംപ്ലക്സ് അടിച്ച വ്യക്തിയാണ് ‍ഞാൻ, പക്ഷേ ഇന്‍സ്‌പൈറായില്ല. ഇന്‍സ്‌പൈറായാല്‍ പിന്നെ ‍ഞാനും അതുപോലെ ചെയ്യേണ്ടി വരും'; മുഹ്സിൻ പരാരി

ടൊവിനോയ്ക്കൊപ്പമുള്ള അനുഭവം തുറന്ന് പറഞ്ഞ് തിരക്കഥാകൃത്ത് മുഹ്സിൻ പരാരി. ക്ലബ് എഫ്എമ്മിന് നൽകിയ അഭിമുഖത്തിലാണ് ടൊവിനോയുടെ അച്ചടക്കത്തെക്കുറിച്ചും തല്ലുമാലയിലെ ഡാൻസിനെക്കുറിച്ചും മുഹ്സിൻ മനസ്സു തുറന്നത്. തങ്ങള്‍ ഒരേ പ്രായത്തിലുള്ള ആള്‍ക്കാരാണ്.

ടൊവിനോ ഭയങ്കര അച്ചടക്കമുള്ള വ്യക്തിയാണ്. എല്ലാക്കാര്യത്തിനും ഒരു കൃത്യനിഷ്ഠയുണ്ട്, വെറുതെ കോംപ്ലക്‌സ് അടിപ്പിച്ച് കളയും. പല ഭാഷകളിലുള്ള അവന്റെ പ്രാവീണ്യം നേടാനുള്ള കോഴ്‌സ് ചെയ്യുന്നുണ്ട്. ബുദ്ധി, മനസ് ഇതിനൊക്കെ ഒരു സമയം കൊടുത്തിട്ട് അതിന് വേണ്ടി പ്രയത്‌നിച്ചു കൊണ്ടേയിരിക്കുകയാണ്. അതൊക്കെ കണ്ടപ്പോള്‍ ഭയങ്കര ബഹുമാനം തോന്നി.

ഇന്‍സ്‌പൈറായില്ല. ഇന്‍സ്‌പൈറായാല്‍ പിന്നെ താനും അതുപോലെ ചെയ്യേണ്ടി വരും. അതുകൊണ്ട് അതിന് നമ്മള്‍ നിന്നില്ലെന്നും മുഹ്സിൻ പറഞ്ഞു. അതുപോലെ ഡാന്‍സ് അറിയില്ലെന്ന് പറഞ്ഞ ടൊവിനോയെ തല്ലുമാലയിൽ ഡാൻസ് കളിപ്പിച്ച കാര്യത്തെക്കുറിച്ചും മുഹ്സിൻ മനസ്സ് തുറന്നു.

പണ്ട് മുതലേ ഞാന്‍ ടൊവിനോയോട് ചോദിക്കും നിനക്ക് ഡാന്‍സ് പഠിച്ചൂടെയെന്ന്. അതൊന്നും ശരിയാവില്ലെന്നാണ് അന്നൊക്കെ അവന്‍ പറഞ്ഞത്. ഖാലിദ് റഹ്മാന്‍ ലീഡര്‍ഷിപ്പ് ഏറ്റെടുത്തതോടെ കൂടി ഡാന്‍സ് നമുക്ക് ചെയ്യിപ്പിക്കാം എന്ന് തീരുമാനിച്ചു. നമുക്ക് പ്രാക്റ്റീസ് ചെയ്ത് കോണ്‍ഫിഡന്‍സ് ബില്‍ഡ് ചെയ്യാം അളിയാ, ഒരാളെ വെച്ച് പ്രാക്റ്റീസ് ചെയ്യാമെന്ന് ടൊവിയോട് പറഞ്ഞു. കൊവിഡ് വന്നപ്പോള്‍ കുറച്ച് കാലം ഒന്നിച്ച് താമസിക്കാനുള്ള അവസരം ലഭിച്ചു.

അവിടെ അവന്റെ ഡാന്‍സ് പ്രാക്ടീസും ഗ്രൂമിങ്ങുമൊക്കെ നോക്കുകയായിരുന്നു. കൊറിയോഗ്രാഫര്‍ ഷോബി മാസ്റ്റര്‍ക്ക് ടൊവിക്ക് എന്താണ് കംഫര്‍ട്ടബിളായിട്ടുള്ളത് എന്നറിയാം. എന്താണ് നമുക്ക് വേണ്ടതെന്നും ഷോബി മാസ്റ്റര്‍ക്ക് അറിയാം. റഹ്മാനും ബാക്കി എല്ലാവരും കൂടി ചേര്‍ന്നിട്ടുള്ള എഫേര്‍ട്ടാണ് ടൊവിനോയുടെ ഡാന്‍സന്നും മുഹ്‌സിന്‍ കൂട്ടിച്ചേര്‍ത്തു.

Latest Stories

തെക്കേ ഇന്ത്യയില്‍ ഏറ്റവും വലിയ ഒറ്റകക്ഷിയായി ബിജെപി മാറുമെന്ന് നഡ്ഡ; 'എല്ലാവരേയും അത്ഭുതപ്പെടുത്തി ചില മിഥ്യാധാരണകള്‍ ബിജെപി തകര്‍ക്കും'

'ആവേശ'ത്തിൻ്റെ തുടക്കത്തിൽ ജിതു മാധവൻ എന്നെ കാണാൻ വന്നിരുന്നു: രാജ് ബി ഷെട്ടി

 എഴുത്തിലാണെങ്കിലും ടെക്നിക്കലിയാണെങ്കിലും ഒരു ഫിലിംമേക്കറെന്ന നിലയിലും നടനെന്ന നിലയിലും ഞാൻ ഹൈ പെഡസ്റ്റലിൽ പ്ലേസ് ചെയ്യുന്ന സിനിമയാണ് 'ഗോഡ്ഫാദർ': പൃഥ്വിരാജ്

ബോച്ചെ ടീയില്‍ ലോട്ടറി വകുപ്പിന്റെ വക പാറ്റ; ചായപ്പൊടിയ്‌ക്കൊപ്പം ലക്കി ഡ്രോ; ലോട്ടറി നിയമങ്ങളുടെ ലംഘനത്തില്‍ കേസെടുത്ത് പൊലീസ്

ലോകത്തിലെ അപൂര്‍വ്വ കളിക്കാരിലൊരാള്‍, പക്ഷേ ഇന്ത്യയില്‍ കിടന്ന് നശിക്കും; വിലയിരുത്തലുമായി അക്രം

മലയാളത്തിന് അഭിമാനമായി 'വടക്കൻ' കാൻ ഫിലിം ഫെസ്റ്റിവലിൽ; മാർഷെ ദു ഫിലിമിൻ്റെ ഫാൻസ്റ്റിക് പവലിയനിൽ തിരഞ്ഞെടുക്കപ്പെട്ടു

ആരാധകരേ ശാന്തരാകുവിന്‍.., ലൂണ ബ്ലാസ്റ്റേഴ്സ് വിടില്ല, ഔദ്യോഗിക പ്രഖ്യാപനം എത്തി

14കാരിയെ വിവാഹം ചെയ്തു, പിന്നാലെ കസ്റ്റഡിയിലെടുത്ത് പൊലീസ്; യുവാവും പെണ്‍കുട്ടിയും കസ്റ്റഡിയില്‍ മരിച്ച നിലയില്‍; സ്റ്റേഷന് തീയിട്ട് നാട്ടുകാര്‍

IPL 2024: 'അവര്‍ വെറും കടലാസ് കടുവകള്‍'; പിന്തുണ പിന്‍വലിച്ച് ആഞ്ഞടിച്ച് സുനില്‍ ഗവാസ്‌കര്‍

ഇന്ത്യ ചന്ദ്രനിലിറങ്ങിയപ്പോള്‍ കറാച്ചിയിലെ കുട്ടികള്‍ ഓവുചാലില്‍ വീണു മരിക്കുന്നു; ഒരു തുള്ളി ശുദ്ധജലമില്ല; പാക് പാര്‍ലമെന്റില്‍ സയ്യിദ് മുസ്തഫ കമാല്‍ എംപി